kerala
മലപ്പുറം ജില്ലയില്‍ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍; കലക്ടറുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ
ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

മലപ്പുറം: ജില്ലയില്‍ക കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി. ഘോഷയാത്രകള്‍ക്കോ സാംസ്‌കാരിക ചടങ്ങുകള്‍ക്കോ അനുമതിയില്ല. കണ്ടെയ്ന്‍മെന്റ് സോണില്‍ യാതൊരു വിധ ആഘോഷ പരിപാടികളും പാടില്ല. ആഘോഷവുമായി ബന്ധപ്പെട്ട പ്രത്യേക പ്രാര്‍ഥനകളില്‍ പരമാവധി 40 പേര്‍ക്കു വരെ പങ്കെടുക്കാം.
ജില്ലാ കലക്ടറുടെ ഫെയ്‌സ്ബുക് പോസ്റ്റ് മുഴുവന്‍ വായിക്കാം:
ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള ഘോഷയാത്രകള്‍ക്ക് അനുമതിയില്ല. കണ്ടെയ്‌മെന്റ് സോണുകളില്‍ യാതൊരുവിധ ആഘോഷ പരിപാടികള്‍/ ചടങ്ങുകള്‍ പാടില്ല. കണ്ടെയ്‌മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ നബിദിനാഘോഷവുമായി ബന്ധപ്പെട്ട പ്രത്യേക പ്രാര്‍ത്ഥനകളില്‍ പരമാവധി 40 പേരെ പങ്കെടുപ്പിച്ച് ആരാധനാലയങ്ങളില്‍ നടത്താം. ഇത്തരം പ്രത്യേക പ്രാര്‍ത്ഥനകള്‍ ഒരു ആരാധനാലയത്തില്‍ ആകെ ഒരു തവണ മാത്രം നടത്താവുന്നതാണ്. മദ്രസ്സകളില്‍ സാംസ്‌കാരിക ചടങ്ങുകള്‍ നടത്തരുത്. പൊതു ഇടങ്ങളിലോ ആരാധനാലയങ്ങളിലോ അന്നദാന ചടങ്ങുകള്‍ നടത്താന്‍ പാടില്ല. ആരാധനാലയങ്ങളുടെ സമീപത്തോ മറ്റു സൗകര്യപ്രദമായ സ്ഥലത്തോ പാചകം ചെയ്ത ഭക്ഷണം അതത് പ്രദേശങ്ങളിലെ വീടുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിതരണം ചെയ്യാം. ഭക്ഷണം പാകം ചെയ്യുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. സംഘം ചേര്‍ന്ന് ഭക്ഷണം വീടുകളില്‍ വിതരണം ചെയ്യാന്‍ പാടുള്ളതല്ല. ഭക്ഷണം വീടുകളില്‍ എത്തിച്ച് നല്‍കാന്‍ ചുമതലപ്പെടുത്തയ പ്രവര്‍ത്തകരുടെ പേര് വിവരങ്ങളും ഫോണ്‍ നമ്പരും അവര്‍ ഏതൊക്കെ ഭവനങ്ങളില്‍ വിതരണം ചെയ്തു എന്നത് സംബന്ധിച്ച വിശദാംശങ്ങളും പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കണം.
പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ ഇത്തരം ചടങ്ങുകളില്‍ നിന്നും വിട്ട് നില്‍ക്കണം. ചടങ്ങ് നടക്കുന്ന സ്ഥലം ചടങ്ങിന് മുമ്പും പിമ്പും അണുവിമുക്തമാക്കേണ്ടതും ഭക്ഷണാവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങള്‍ ഹരിത പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കരിക്കുകയും വേണം. 10 വയസ്സില്‍ താഴെയും 65 വയസ്സിന് മുകളിലും പ്രായമുള്ളവര്‍, മറ്റു ഗുരുതരമായ ആരോഗ്യ പ്രശ്‌നമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളോട് ഏവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എല്ലാവര്‍ക്കും നബിദിന ആശംസകള്‍
kerala
ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച്: ‘ആരോഗ്യ മന്ത്രിയെ വടം കെട്ടിവലിച്ച് പുറത്തിടണം’- പി.കെ ഫിറോസ്

കോഴിക്കോട് : കേരളത്തിൻ്റെ ആരോഗ്യ മേഖലയെ കുളം തോണ്ടിയ ആരോഗ്യ മന്ത്രി വീണാ ജോർജിനെ വടം കെട്ടിവലിച്ച് പുറത്തിടണമന്നും മുൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചറെ ഒതുക്കി വന്ന വീണാ ജോർജ് ആരോഗ്യ വകുപ്പിനെ പൂർണ്ണമായും ഒതുക്കിയെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. ഇടത് സർക്കാർ ആരോഗ്യ വകുപ്പിനോട് കാണിക്കുന്ന അനാസ്ഥക്കെതിരെ സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി നടത്തിയ ഡി.എം.ഒ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർജറിക്ക് വേണ്ട പഞ്ഞിയും നൂലും ഇല്ലാത്ത സർക്കാർ ആശുപത്രികളാണ് ഇന്ന് കേരളത്തിലുള്ളത്. ഗുരുതരമായ ചികിത്സാ പിഴവുകൾ ആവർത്തിക്കപ്പെടുന്ന വാർത്തകളും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണെന്നും കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തന്നെ തകർന്ന് വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ട ദുരവസ്ഥയാണുള്ളതെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
യു.ഡി.എഫിൻ്റെ ഭരണകാലത്ത് പാവപ്പെട്ടവർക്ക് കൊണ്ട് വന്ന ആരോഗ്യ കിരണം, സുകൃതം, അമൃതം , കാരുണ്യ പദ്ധതികളെലെല്ലാം അട്ടിമറിച്ചവരാണ് പിണറായി സർക്കാർ. ഇടത് സർക്കാറിൻ്റെ പിടിപ്പ് കേട് തുറന്ന് പറഞ്ഞത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവിയായ ഡോ. ഹാരിസ് ചിറക്കലാണ്. യാഥാർത്ഥ്യം തുറന്ന് പറഞ്ഞ ഡോക്ടർക്കെതിരെ നടപടിയെടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ഫിറോസ് കുറ്റപ്പെടുത്തി. കെടുകാര്യസ്ഥത വിളിച്ച് പറഞ്ഞ ഡോക്ടർമാരുടെ വായ മൂടിക്കെട്ടാൻ സർക്കാറിന് കഴിയുമെങ്കിലും പൊതുജനത്തിൻ്റെ വായ മൂടിക്കെട്ടാനാവില്ലെന്നും ഇതിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ വ്യക്തമാകുമെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. കേരളത്തിലെ മന്ത്രിമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി മാർക്കിട്ടാൽ അധികപേർക്കും പൂജ്യം മാർക്കാകുമെങ്കിലും ആരോഗ്യ മന്ത്രി വീണാ ജോർജിന് മൈനസ് മാർക്കായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. ജനങ്ങളെ വെല്ലുവിളിച്ച് ആരോഗ്യ മേഖലയെ തകർക്കുന്ന നയം തുടർന്നാൽ ആരോഗ്യ മന്ത്രിയെ തെരുവിൽ തടയുന്നത് ഉൾപ്പടെയുള്ള പ്രക്ഷോഭങ്ങൾക്ക് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി.
നേരത്തേ പ്രതിഷേധ പ്രകടനം എരഞ്ഞിപ്പാലത്ത് നിന്നും ആരംഭിച്ചു. സിവിൽ സ്റ്റേഷൻ കവാടത്തിൽ പോലീസ് ബാരിക്കേഡ് വെച്ച് പ്രകടനക്കാരെ തടഞ്ഞു. തുടർന്ന് പ്രകടനക്കാർക്ക് നേരെ പോലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. ജല പീരങ്കിയിൽ പ്രവർത്തകർക്ക് പരിക്കേറ്റു. ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ സ്വാഗതവും ട്രഷറർ കെ.എം.എ റഷീദ് നന്ദിയും പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആഷിക്ക് ചെലവൂർ ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് സി ജാഫർ സാദിഖ്, സംസ്ഥാന സമിതി അംഗം എ ഷിജിത്ത് ഖാൻ പ്രസംഗിച്ചു.
ഷഫീക്ക് അരക്കിണർ, എസ് വി ഷൗലീക്ക്, എം ടി സൈദ് ഫസൽ, എം പി ഷാജഹാൻ, വി അബ്ദുൽ ജലീൽ, ഒ എം നൗഷാദ്, കെ പി സുനീർ,കെ ടി റഹൂഫ്, അഫ്നാസ് ചോറോട്, ലത്തീഫ് തുറയൂർ, മൻസൂർ ഇടവലത്ത്, അൻസീർ പനോളി,സി കെ ഷക്കീർ, സലാം ചേളന്നൂർ, നിസാർ പറമ്പിൽ, റിഷാദ് പുതിയങ്ങാടി, ഷൗക്കത്ത് വിരുപ്പിൽ,സിറാജ് കിണാശ്ശേരി, അൻവർ ഷാഫി, ഐ സൽമാൻ, കെ കുഞ്ഞിമരക്കാർ, വി പി എ ജലീൽ, ഒ കെ ഇസ്മായിൽ, ഹാഫിസ് മാതാഞ്ചേരി, ശരീഫ് പറമ്പിൽ, ഷാഫി സകരിയ, റാഫി ചെരച്ചോറ, നിസാം കാരശ്ശേരി, കെ ജാഫർ സാദിഖ്, സമദ് പെരുമണ്ണ, റഹ്മത്ത് കടലുണ്ടി, കെ ഹാരിസ്, നിസാർ തോപ്പയിൽ, കോയമോൻ പുതിയപാലം തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
kerala
‘കേരളത്തിന്റെ ആരോഗ്യ മേഖല രോഗാവസ്ഥയില്‍; മനുഷ്യ ജീവന് വിലയില്ലാതായി’: പി.കെ കുഞ്ഞാലിക്കുട്ടി
ജീവിതം തിരിച്ചു പിടിക്കാൻ വേണ്ടി വഴി തിരഞ്ഞു വരുന്ന മനുഷ്യരുടെ ജീവൻ തന്നെ നഷ്ടപ്പെടുന്ന അവസ്ഥ ദയനീയമാണ്

കേരളത്തിന്റെ ആരോഗ്യമേഖല എത്ര വലിയ രോഗാവസ്ഥയിലാണെന്നതിന്റെ അതീവ ഗൗരവമുള്ള സാക്ഷ്യമാണ് കോട്ടയം മെഡിക്കൽ കോളേജിൽ കണ്ടതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ജീവിതം തിരിച്ചു പിടിക്കാൻ വേണ്ടി വഴി തിരഞ്ഞു വരുന്ന മനുഷ്യരുടെ ജീവൻ തന്നെ നഷ്ടപ്പെടുന്ന അവസ്ഥ ദയനീയമാണ്. അവിടെയുണ്ടായിരുന്ന പാവം മനുഷ്യരുടെ ഭാഗ്യം കൊണ്ട് മാത്രമാണ് കൂടുതൽ കാഷ്വാലിറ്റി ഉണ്ടാകാതിരുന്നത്. ലോകത്തിന് മാതൃകയെന്ന് നമ്മൾ കൊട്ടിഘോഷിച്ച കേരളത്തിന്റെ ആരോഗ്യ രംഗം എന്ന് മുതലാണ് ഇങ്ങനെ ഒരു ദുരവസ്ഥയിലേക്ക് മാറിയതെന്ന് നാം ആലോചിക്കണം.
സ്വാഭാവികമായി സ്വീകരിക്കേണ്ട മുൻകരുതലുകളോ, ഇടപെടലുകളോ കോട്ടയം മെഡിക്കൽ കോളേജിൽ നടന്നിരുന്നില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. എന്ന് വെച്ചാൽ അവിടെ വരുന്ന മനുഷ്യരുടെ ജീവന്റെ കാര്യത്തിൽ യാതൊരുവിധ ശ്രദ്ധയും ഉണ്ടായിരുന്നില്ലെന്നർത്ഥം. അപകടം നടന്നിട്ട് രക്ഷാ പ്രവർത്തനം നടത്താൻ പോലും സമയമെടുത്തു എന്നത് സംവിധാനം എത്ര മാത്രം ദുർബലമാണ് എന്ന് മനസ്സിലാക്കിത്തരുന്നു.- കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറ്റ് വിഷയങ്ങൾ വഴിതിരിച്ചു വിടുന്ന ലാഘവത്തോടെ സർക്കാറിനോ ആരോഗ്യ വകുപ്പിനോ ഇതിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ലെന്നും സർക്കാരിന്റെ കൈ പൊള്ളുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
kerala
സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരെ പ്രതികാര നടപടി; വിസ്ഡം ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫിനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച വിസ്ഡം ജനറൽ സെക്രട്ടറിക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. സർക്കാരിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ടി.കെ അഷ്റഫിനെ സ്‌കൂളിൽനിന്ന് സസ്‌പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് പ്രതികാര നടപടി. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയാണ് എടത്തനാട്ടുകര ടി.എ.എം.യു.പി സ്‌കൂളിലെ അധ്യാപകനായ ടികെ അഷ്‌റഫ്.
-
india2 days ago
തെലങ്കാനയിലെ കെമിക്കല്‍ പ്ലാന്റിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ച് അപകടം; മരണം 34 ആയി
-
kerala1 day ago
‘ഹേമചന്ദ്രനെ കൊന്നതല്ല, ആത്മഹത്യയായിരുന്നു, ശേഷം കുഴിച്ചിട്ടു: സൗദിയില്‍ നിന്നും ഫേസ്ബുക്ക് വിഡിയോയുമായി മുഖ്യപ്രതി
-
kerala3 days ago
സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു
-
kerala3 days ago
കോട്ടയം കോടിമത പാലത്തിന് സമീപം അപകടം: രണ്ട് മരണം
-
india2 days ago
തെലങ്കാന കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണം 44 ആയി
-
local1 day ago
മലബാറിന് ഷോപ്പിങ്ങ് ഉത്സവമൊരുക്കി ലുലു: 50 ശതമാനം വിലക്കുറവുമായി ലുലു ഫ്ളാറ്റ് 50 സെയിലിന് നാളെ തുടക്കം
-
News1 day ago
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
-
kerala2 days ago
പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു