Connect with us

kerala

മലപ്പുറം ജില്ലയില്‍ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍; കലക്ടറുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

Published

on

മലപ്പുറം: ജില്ലയില്‍ക കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി. ഘോഷയാത്രകള്‍ക്കോ സാംസ്‌കാരിക ചടങ്ങുകള്‍ക്കോ അനുമതിയില്ല. കണ്ടെയ്ന്‍മെന്റ് സോണില്‍ യാതൊരു വിധ ആഘോഷ പരിപാടികളും പാടില്ല. ആഘോഷവുമായി ബന്ധപ്പെട്ട പ്രത്യേക പ്രാര്‍ഥനകളില്‍ പരമാവധി 40 പേര്‍ക്കു വരെ പങ്കെടുക്കാം.

ജില്ലാ കലക്ടറുടെ ഫെയ്‌സ്ബുക് പോസ്റ്റ് മുഴുവന്‍ വായിക്കാം:

ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള ഘോഷയാത്രകള്‍ക്ക് അനുമതിയില്ല. കണ്ടെയ്‌മെന്റ് സോണുകളില്‍ യാതൊരുവിധ ആഘോഷ പരിപാടികള്‍/ ചടങ്ങുകള്‍ പാടില്ല. കണ്ടെയ്‌മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ നബിദിനാഘോഷവുമായി ബന്ധപ്പെട്ട പ്രത്യേക പ്രാര്‍ത്ഥനകളില്‍ പരമാവധി 40 പേരെ പങ്കെടുപ്പിച്ച് ആരാധനാലയങ്ങളില്‍ നടത്താം. ഇത്തരം പ്രത്യേക പ്രാര്‍ത്ഥനകള്‍ ഒരു ആരാധനാലയത്തില്‍ ആകെ ഒരു തവണ മാത്രം നടത്താവുന്നതാണ്. മദ്രസ്സകളില്‍ സാംസ്‌കാരിക ചടങ്ങുകള്‍ നടത്തരുത്. പൊതു ഇടങ്ങളിലോ ആരാധനാലയങ്ങളിലോ അന്നദാന ചടങ്ങുകള്‍ നടത്താന്‍ പാടില്ല. ആരാധനാലയങ്ങളുടെ സമീപത്തോ മറ്റു സൗകര്യപ്രദമായ സ്ഥലത്തോ പാചകം ചെയ്ത ഭക്ഷണം അതത് പ്രദേശങ്ങളിലെ വീടുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിതരണം ചെയ്യാം. ഭക്ഷണം പാകം ചെയ്യുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. സംഘം ചേര്‍ന്ന് ഭക്ഷണം വീടുകളില്‍ വിതരണം ചെയ്യാന്‍ പാടുള്ളതല്ല. ഭക്ഷണം വീടുകളില്‍ എത്തിച്ച് നല്‍കാന്‍ ചുമതലപ്പെടുത്തയ പ്രവര്‍ത്തകരുടെ പേര് വിവരങ്ങളും ഫോണ്‍ നമ്പരും അവര്‍ ഏതൊക്കെ ഭവനങ്ങളില്‍ വിതരണം ചെയ്തു എന്നത് സംബന്ധിച്ച വിശദാംശങ്ങളും പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കണം.
പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ ഇത്തരം ചടങ്ങുകളില്‍ നിന്നും വിട്ട് നില്‍ക്കണം. ചടങ്ങ് നടക്കുന്ന സ്ഥലം ചടങ്ങിന് മുമ്പും പിമ്പും അണുവിമുക്തമാക്കേണ്ടതും ഭക്ഷണാവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങള്‍ ഹരിത പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കരിക്കുകയും വേണം. 10 വയസ്സില്‍ താഴെയും 65 വയസ്സിന് മുകളിലും പ്രായമുള്ളവര്‍, മറ്റു ഗുരുതരമായ ആരോഗ്യ പ്രശ്‌നമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളോട് ഏവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എല്ലാവര്‍ക്കും നബിദിന ആശംസകള്‍

 

kerala

തിരുവല്ലയില്‍ ടിപ്പര്‍കാര്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ഇന്ന് രാവിലെ ഏകദേശം 8.30ഓടെയാണ് അപകടം സംഭവിച്ചത്.

Published

on

തിരുവല്ല: എം.സി റോഡിലെ പേരുംതുരുത്തിയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

തങ്കപ്പന്‍ (61), ഭാര്യ ലളിത തങ്കപ്പന്‍ (54) നില ഗുരുതരം, ടിപ്പര്‍ ഡ്രൈവര്‍ അഭിലാഷ് (39). എന്നിവര്‍ക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ ഏകദേശം 8.30ഓടെയാണ് അപകടം സംഭവിച്ചത്. ചങ്ങനാശ്ശേരി ഭാഗത്ത് നിന്ന് എം-സാന്‍ഡ് കയറ്റിയെത്തിയ ടിപ്പര്‍ ലോറിയും, എതിര്‍വശത്തു നിന്നും വന്ന മാരുതി സ്വിഫ്റ്റ് കാറും തമ്മിലാണ് ശക്തമായ കൂട്ടിയിടി. കാര്‍ ഓടിച്ചതും തങ്കപ്പനായിരുന്നു.

അപകടം കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ഇടപെട്ട് പരിക്കേറ്റവരെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ലളിത തങ്കപ്പന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ക്രെയിന്‍ ഉപയോഗിച്ച് വാഹനം മാറ്റാനുള്ള ശ്രമം തുടരുകയാണ്. തിരുവല്ല പൊലീസ്, അഗ്നിശമനസേന എന്നിവരും സ്ഥലത്തെത്തി. അപകടം കാരണം റോഡില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

 

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

നാലുദിവസമായി തുടരുന്ന ഇടിവിനിടയില്‍ ചില ഇടവേളകളില്‍ ചെറിയ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും ഇന്ന് (നവംബര്‍ 18) വിലയില്‍ വലിയ കുറവാണ് സംഭവിച്ചത്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ ഇടിഞ്ഞു. നാലുദിവസമായി തുടരുന്ന ഇടിവിനിടയില്‍ ചില ഇടവേളകളില്‍ ചെറിയ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും ഇന്ന് (നവംബര്‍ 18) വിലയില്‍ വലിയ കുറവാണ് സംഭവിച്ചത്. 22 കാരറ്റ് സ്വര്‍ണവിലയില്‍ ഗ്രാമിന് 160 രൂപയും, പവന് 1280 രൂപയും കുറഞ്ഞു. ഇതോടെ 22 കാരറ്റിന്റെ പുതിയ വില ഗ്രാമിന് 11,335 രൂപയും, പവന് 90,680 രൂപയും ആയി. 18 കാരറ്റില്‍ ഗ്രാമിന് 130 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഗ്രാമിന് 9,325 രൂപയും പവന് 74,600 രൂപയുമാണ് ഇന്നത്തെ നിരക്ക്.

14 കാരറ്റിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 100 രൂപ കുറച്ച് 7,265 രൂപ, പവന് 58,120 രൂപ എന്നാണ് പുതിയ നിരക്ക്. അതേസമയം വെള്ളിയുടെ വില ഗ്രാമിന് 163 രൂപ എന്ന നിലയില്‍ തുടരുന്നു. അന്താരാഷ്ട്ര വിപണിയിലും വില താഴോട്ടുള്ള പ്രവണതയാണ്. ട്രോയ് ഔണ്‍സിന് ഇന്നലെ 4,092.81 ഡോളറായിരുന്നത്, ഇന്ന് 4,007.84 ഡോളര്‍ ആയി കുറഞ്ഞു. നാലുദിവസമായി തുടര്‍ച്ചയായി വില കുറഞ്ഞുവരികയായിരുന്ന സ്വര്‍ണവിലയില്‍ ഇന്നലെ ഉച്ചക്ക് ചെറിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

ഗ്രാമിന് 40 രൂപയും, പവന് 320 രൂപയും ഉയര്‍ന്ന് ഗ്രാമിന് 11,495 രൂപ, പവന് 91,960 രൂപ എന്ന നിലയിലായിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ ഗ്രാമിന് 10 രൂപ, പവന് 80 രൂപ കുറവുണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. വെള്ളിയാഴ്ച രാവിലെയും ഉച്ചയ്ക്കും സ്വര്‍ണവില രണ്ടുതവണ താഴ്ന്നിരുന്നു. ഗ്രാമിന് മൊത്തം 145 രൂപ, പവന് 1,160 രൂപ ഇടിഞ്ഞ് പവന് 93,160 രൂപ ആയിരുന്നു. ശനിയാഴ്ചയും വിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് 1,140 രൂപ കുറച്ച് 91,720 രൂപ ആയി. ഞായറാഴ്ചയും ഇതേ നിരക്കാണ് നിലനിന്നത്.

 

Continue Reading

kerala

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ സാന്നിധ്യം; ജീവനക്കാര്‍ ഭീതിയില്‍

ഗൈനക്കോളജി ബ്ലോക്കിനോട് ചേര്‍ന്നുള്ള ഡ്രൈവര്‍മാരുടെയും സുരക്ഷാ ജീവനക്കാരുടെയും വിശ്രമമുറിയുടെ മുകളില്‍ മൂര്‍ഖന്‍ പാമ്പ് പ്രത്യക്ഷപ്പെട്ടത്

Published

on

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി ബ്ലോക്കിനോട് ചേര്‍ന്നുള്ള ഡ്രൈവര്‍മാരുടെയും സുരക്ഷാ ജീവനക്കാരുടെയും വിശ്രമമുറിയുടെ മുകളില്‍ മൂര്‍ഖന്‍ പാമ്പ് പ്രത്യക്ഷപ്പെട്ടത് ജീവനക്കാരില്‍ വലിയ ഭീതിയാണ് സൃഷ്ടിച്ചത്. വിശ്രമമുറിയുടെ മച്ചില്‍ പാമ്പ് തകര്‍ത്താടുന്നത് നേരിട്ട് കണ്ടവര്‍ അത് മൂര്‍ഖതന്നെയാണെന്ന് സ്ഥിരീകരിച്ചു.

രാത്രി സമയത്താണ് സാധാരണയായി സുരക്ഷാ ജീവനക്കാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ഈ വിശ്രമമുറിയില്‍ എത്തുന്നത്. പക്ഷേ മുകളിലൂടെ പാമ്പ് ചായുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ താത്കാലിക മച്ചിന്റെ കീഴില്‍ ഉറങ്ങാന്‍ പോലും ഭയപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍. ജീവനക്കാര്‍ രാത്രി മുഴുവന്‍ വടിയുമായി കാവല്‍ നില്‍ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ വഴുതിയിരിക്കുകയാണ്. രണ്ടു ദിവസം മുമ്പ് ചികിത്സയ്ക്കായി വന്ന ഒരു രോഗിയുടെ ബന്ധുവാണ് ആദ്യം മൂര്‍ഖന്‍ പാമ്പിനെ നേരിട്ടുകണ്ടത്.

ഗൈനക്കോളജി ബ്ലോക്കിന്റെ മുകളിലേക്ക് വളഞ്ഞ് കയറിയിരിക്കുന്ന പേരമരവും അതിനോട് ചേര്‍ന്ന തേക്കുമാണ് പാമ്പിന്റെ സാന്നിധ്യത്തിന് മുഖ്യ കാരണം എന്നാണു ജീവനക്കാരുടെ പരാതി. വിശ്രമമുറിയുടേയും പണം നല്‍കി ഉപയോഗിക്കുന്ന ശൗചാലയത്തിന്റെയും മുകളിലേക്കും മരങ്ങളിലെ ചില്ലകള്‍ വളര്‍ന്നുകയറിയിട്ടുണ്ട്. പാമ്പ് ഭീഷണി ഒഴിവാക്കുന്നതിനായി മരങ്ങള്‍ അടിയന്തരമായി വെട്ടി നീക്കണമെന്നും, വിശ്രമമുറിയുടെ മുറിപ്പണി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പുനഃസംസ്‌കരിക്കണമെന്നും ജീവനക്കാര്‍ ആരോഗ്യവകുപ്പ് അധികാരികളോട് ആവശ്യപ്പെട്ടു

 

Continue Reading

Trending