Connect with us

News

തുര്‍ക്കിയിലെയും ഗ്രീസിലെയും വന്‍ ഭൂകമ്പം; മരണം 22 ആയി

700 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്

Published

on

അങ്കാര: പടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഇര്‍മിസ് പ്രവിശ്യയിലും ഗ്രീസിലെ സമോസ് ദ്വീപിലുമുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. 700 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്.

തുര്‍ക്കിയിലെ ഇര്‍മിസ് പ്രവിശ്യയില്‍ നിന്നാണ് 20 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏജിയന്‍ തീരത്താണ് ഭൂചലനമുണ്ടായത്. പ്രവിശ്യയില്‍ രണ്ടായിരത്തോളം പേരെ ഇപ്പോള്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പ്രവിശ്യയിലെ തെക്കന്‍ ജില്ലയില്‍ ചെറിയ സുനാമിയും ഉണ്ടായിട്ടുണ്ട്.

തുര്‍ക്കിഷ് നഗരമായ ഇസ്മിറില്‍ ആളുകള്‍ കൂട്ടത്തോടു കൂടി കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങിവന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ മാത്രം 20 കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ബോര്‍നോവ, ബയ്‌റാക്ലി എന്നിവിടങ്ങളിലും ചലനമുണ്ടായതായി തുര്‍ക്കി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

എയ്ജിയന്‍ കടല്‍ത്തീരത്താണ് ഭൂചലനമുണ്ടായ പ്രദേശങ്ങള്‍. ഗ്രീക്ക് ദ്വീപായ സോമോസ് ആണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. കിഴക്കന്‍ ഗ്രീക്ക് ദ്വീപുകളിലും ഗ്രീക്ക് തലസ്ഥാനമായ ഏതന്‍സിലും പ്രകമ്പനം അനുഭവപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു പോലെ ഒരു ഭൂകമ്പം ജീവിതത്തില്‍ ആദ്യമാണ് എന്ന് ഏതന്‍സിലെ സ്‌കൂള്‍ കൗണ്‍സലിങ് കോര്‍ഡിനേറ്റര്‍ അന്ന മാര്‍കിസ് അല്‍ ജസീറയോട് പറഞ്ഞു.

 

kerala

കടുത്ത വേനലിൽ മൃഗങ്ങൾക്കും രക്ഷയില്ല; സംസ്ഥാനത്ത് ചത്തൊടുങ്ങിയത് 300 പശുക്കൾ

പോത്ത്, എരുമ, ആട്, കോഴി ഉൾപ്പെടെയുള്ള വർത്തുമൃഗങ്ങളും വലിയ തോതിൽ ചത്തിട്ടുണ്ട്.

Published

on

കടുത്ത വേനലിൽ സംസ്ഥാനത്തെങ്ങുമായി ചത്തൊടുങ്ങിയത് 300 പശുക്കൾ. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി മീഡിയവണിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കർഷകർക്ക് ദുരന്തനിവാരണ ഫണ്ടിൽനിന്നു നഷ്ടപരിഹാരം നൽകുമെന്നും അവർ അറിയിച്ചു. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ പശുക്കൾ ചത്തത്(85). പോത്ത്, എരുമ, ആട്, കോഴി ഉൾപ്പെടെയുള്ള വർത്തുമൃഗങ്ങളും വലിയ തോതിൽ ചത്തിട്ടുണ്ട്.

ഇവയുടെ ജില്ല തിരിച്ചുള്ള കണക്ക് രണ്ട് ദിവസത്തിനകം ശേഖരിക്കാൻ തീരുമാനിട്ടുണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തിൽ ഇടപെടാൻ വെറ്ററിനറി ഡോക്ടർമാർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. ചൂട് കാരണമാണോ മരണം ഉണ്ടായതെന്ന് പോസ്റ്റുമോർട്ടത്തിലൂടെ പരിശോധിക്കും. കർഷകർക്ക് ദുരന്തനിവാരണ ഫണ്ടിൽനിന്നു നഷ്ടപരിഹാരം നൽകും. ഒരു പശുവിന് 16,000 രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ചിഞ്ചു റാണി പറഞ്ഞു. ഇന്നു രാവിലെ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചിരുന്നു.

Continue Reading

india

കിഷോരിലാല്‍ ശർമ്മ മികച്ച സ്ഥാനാർത്ഥി: പ്രിയങ്കാ ഗാന്ധി

അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വം തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന്കിഷോരി ലാല്‍ ശര്‍മ്മയും പ്രതികരിച്ചു. രാജീവ് ഗാന്ധിക്കൊപ്പം പ്രവര്‍ത്തനം ആരംഭിച്ച താന്‍ അമേഠിയില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.

Published

on

അമേഠിയില്‍ കെ.എല്‍. ശര്‍മ്മയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കെ.എല്‍. ശര്‍മ്മ അമേഠിയില്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. മണ്ഡലത്തില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യം അദേഹത്തിനുണ്ട്. അമേഠിയിലെ എല്ലാ മേഖലകളെക്കുറിച്ചും അറിയുന്ന വ്യക്തിയാണ് ശര്‍മ്മയെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വം തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന്കിഷോരി ലാല്‍ ശര്‍മ്മയും പ്രതികരിച്ചു. രാജീവ് ഗാന്ധിക്കൊപ്പം പ്രവര്‍ത്തനം ആരംഭിച്ച താന്‍ അമേഠിയില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.

സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവരോട് കടപ്പാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ അമേഠിയില്‍ വിജയിക്കുമെന്നും എതിരാളികളെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

india

കടലേറ്റത്തിനും വലിയ തിരകള്‍ക്കും സാധ്യത ; ജാഗ്രതാനിര്‍ദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ പുലർച്ചെ 02.30 മുതൽ മറ്റന്നാൾ രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ ഉണ്ടായേക്കും. 

Published

on

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ പുലർച്ചെ 02.30 മുതൽ മറ്റന്നാൾ രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ ഉണ്ടായേക്കും.

ഇതു കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. ഇന്ന് രാത്രി 10 മണി മുതൽ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.

Continue Reading

Trending