Connect with us

kerala

‘സ്വാധീനിക്കാനായി മകളെ കൊണ്ട് വിളിപ്പിച്ചു’; മഞ്ജുവിന്റെ മൊഴി വിചാരണക്കോടതി രേഖപ്പെടുത്തിയില്ലെന്ന് സര്‍ക്കാര്‍

തന്നെ വകവരുത്തുമെന്ന് ദീലിപ് നടി ഭാമയോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യവും രേഖപ്പെടുത്താന്‍ കോടതി തയാറായില്ല.

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സര്‍ക്കാര്‍. ദിലീപിനെതിരായ മഞ്ജുവാര്യരുടെ മൊഴി വിചാരണക്കോടതി രേഖപ്പെടുത്തിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേസിലെ എട്ടാം പ്രതിയായ ദിലീപ് മകളെ ഉപയോഗിച്ച് മഞ്ജു വാര്യരെ സ്വാധീനിക്കാന്‍ നടത്തിയ ശ്രമത്തെക്കുറിച്ചുള്ള മൊഴി രേഖപ്പെടുത്തുന്നതില്‍ കോടതിയില്‍ വീഴ്ചയുണ്ടായി എന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.

കേസില്‍ മൊഴി കൊടുക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് മകള്‍ മഞ്ജുവിനെ വിളിച്ച് ദിലീപിനെതിരെ മൊഴി നല്‍കരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജു നല്‍കിയ മൊഴി. എന്നാല്‍ ഇക്കാര്യം വിചാരണക്കോടതി രേഖപ്പെടുത്തിയില്ല. കേസിനെ സ്വാധീനിക്കാനുളള പ്രതിയുടെ ശ്രമമെന്നറിഞ്ഞിട്ടും ഇടപെട്ടുമില്ല- സത്യവാങ്മൂലം പറയുന്നു.

ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും വിചാരണക്കോടതിക്ക് തെറ്റു പറ്റിയതായി സര്‍ക്കാര്‍ പറയുന്നു. തന്നെ വകവരുത്തുമെന്ന് ദീലിപ് നടി ഭാമയോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യവും രേഖപ്പെടുത്താന്‍ കോടതി തയാറായില്ല. കേട്ടറിവ് മാത്രമെന്നായിരുന്നു വിചാരണക്കാടതിയുടെ ന്യായമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

കേസിന്റെ വിചാരണ വെള്ളിയാഴ്ച വരെ നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജിയില്‍ നടിയുടെയും സര്‍ക്കാരിന്റെയും വാദം കേട്ട ശേഷമാണ് വിചാരണ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നടിയെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വിചാരണക്കോടതി അനുവദിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.

വിചാരണക്കോടതിയുടെ നിക്ഷ്പക്ഷതയില്‍ സംശയമുണ്ടെന്ന് കാണിച്ച് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് സര്‍ക്കാര്‍ ഇതിനെ അനുകൂലിക്കുകയായിരുന്നു. കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 135 അടിയായി ; 136 അടി എത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും , അവസാനം തുറന്നത് 2022ല്‍

Published

on

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 135 അടിയാണ് അണക്കെട്ടില്‍ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ സ്പില്‍വേ ഷട്ടര്‍ വഴി വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ സാധ്യത ഉണ്ടെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം എന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.

ഇടുക്കിയില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറവുണ്ടെങ്കിലും ഇടവിട്ട് മഴ തുടരുകയാണ്. ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളം,ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് 9 ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പുണ്ട്. കേരള-കര്‍ണ്ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. നാളെ വരെ മഴ ശക്തമായി തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Continue Reading

kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ നടന്‍ ജയസൂര്യയുടെ കൂടെ എത്തിയവര്‍ ദേവസ്വം ഫോട്ടോഗ്രാഫറെ മര്‍ദിച്ചതായി പരാതി

ദേവസ്വം ഫോട്ടോഗ്രാഫര്‍ സജീവ് നായര്‍ക്കാണ് മര്‍ദനത്തില്‍ പരിക്കേറ്റത്.

Published

on

കണ്ണൂര്‍ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ നടന്‍ ജയസൂര്യയുടെ കൂടെ എത്തിയവര്‍ ദേവസ്വം ഫോട്ടോഗ്രാഫറെ മര്‍ദിച്ചതായി പരാതി. ദേവസ്വം ഫോട്ടോഗ്രാഫര്‍ സജീവ് നായര്‍ക്കാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ കേളകം പൊലീസില്‍ പരാതി നല്‍കി.

താരത്തിന്റെ ഫോട്ടോയെടുക്കുന്നത് തടയുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് ഫോട്ടോഗ്രാഫര്‍ പറയുന്നു. ദേവസ്വം ഫോട്ടോഗ്രാഫര്‍ ആണെന്ന് പറഞ്ഞിട്ടും മര്‍ദിച്ചെന്നും ആരോപണം.

Continue Reading

kerala

മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ അപമാനിച്ച സംഭവം : വീട്ടുടമയ്‌ക്കെതിരെ കേസെടുക്കണം’; SC/ST കമ്മിഷന്‍ ഉത്തരവ്

എസ്സി – എസ്ടി കമ്മിഷനാണ് വീട്ടുടമ ഓമന ഡാനിയലിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.

Published

on

തിരുവനന്തപുരത്ത് മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ അപമാനിച്ച സംഭവത്തില്‍ വ്യാജ പരാതി നല്‍കിയ വീട്ടുടമയ്‌ക്കെതിരെ കേസെടുക്കും. എസ്സി – എസ്ടി കമ്മിഷനാണ് വീട്ടുടമ ഓമന ഡാനിയലിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. പീഡനത്തിന് ഇരയായ ബിന്ദുവിന്റെ പരാതിയിലാണ് നടപടി.

അമ്പലമുക്കില്‍ വീട്ടു വീട്ടുജോലിക്ക് നിന്ന ബിന്ദുവിനെതിരെ ഉടമ മോഷണക്കുറ്റം ആരോപിച്ച് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. രണ്ടരപ്പവന്‍ സ്വര്‍ണം ബിന്ദു കവര്‍ന്നെടുത്തു എന്നായിരുന്നു പരാതി. പിന്നാലെ പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലെത്തിച്ച് അപമാനിക്കുകയായിരുന്നു.

ഇതിനു പിന്നാലെ എസ്‌ഐയെയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെയും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദു മുഖ്യമന്ത്രിക്കും ഡിജിപിക്കു മടക്കം പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഇപ്പോള്‍ യുവതി നല്‍കിയ പരാതിയില്‍ എസ് സി എസ് ടി കമ്മീഷന്‍ ഓമനക്കെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. ദളിത് സ്ത്രീ സ്റ്റേഷനില്‍ അനുഭവിച്ച പീഡനം കാണാതിരിക്കാന്‍ ആകില്ലെന്ന് ഉത്തരവില്‍ പറയുന്നു.

ഏപ്രില്‍ 23നാണ് മോഷണക്കുറ്റം ആരോപിച്ച് ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.

Continue Reading

Trending