Connect with us

News

‘ഞാന്‍ ഒന്നും സമ്മതിക്കുന്നില്ല’; ബൈഡന്‍ ജയിച്ചത് വ്യാജ മാധ്യമങ്ങളുടെ കണ്ണില്‍ മാത്രമെന്ന് ട്രംപ്

വ്യാജ മാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണ് അദ്ദേഹം വിജയിച്ചത്. ഞാന്‍ ഒന്നും സമ്മതിക്കുന്നില്ല. ഞങ്ങള്‍ക്ക് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്. ഇതൊരു കടുത്ത തിരഞ്ഞെടുപ്പായിരുന്നു.’ ട്രംപ് ട്വിറ്ററില്‍ കുറിച്ചു

Published

on

വാഷിങ്ടണ്‍: ‘വ്യാജ മാധ്യമ’ങ്ങളുടെ കണ്ണില്‍ മാത്രമാണ് ബൈഡന്‍ വിജയിച്ചതെന്ന് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പിലെ തോല്‍വി ഇതുവരെ അംഗീകരിക്കാത്ത ട്രംപ് ഇതിന് മുമ്പും നിരവധി ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

‘വ്യാജ മാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണ് അദ്ദേഹം വിജയിച്ചത്. ഞാന്‍ ഒന്നും സമ്മതിക്കുന്നില്ല. ഞങ്ങള്‍ക്ക് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്. ഇതൊരു കടുത്ത തിരഞ്ഞെടുപ്പായിരുന്നു.’ ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപ് ഭരണമാറ്റത്തിന്റെ സൂചന നല്‍കിയിരുന്നു. ”നിലവിലെ സര്‍ക്കാര്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തില്ല. എന്നാല്‍, ഭരണം മാറുമ്പോള്‍ എന്തുസംഭവിക്കുമെന്ന് പറയാനാകില്ല”. ഏതുഭരണമാണ് വരാനിരിക്കുന്നതെന്ന് കാലം തെളിയിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

ജയിക്കാനാവശ്യമായ 270 ഇലക്ടറല്‍ വോട്ടുകള്‍നേടി ജോ ബൈഡന്‍ നേരത്തേ വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തോല്‍വി സമ്മതിക്കാതെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന ആരോപണം ഉന്നയിക്കുകയായിരുന്നു ട്രംപ്. എന്നാല്‍ ട്രംപ് നടത്തുന്നത് വെറും അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ മാത്രമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending