ചെന്നൈ: തമിഴ്‌നാട്ടില്‍ ടെലിവിഷന്‍ സീരിയല്‍ താരം വെട്ടേറ്റു മരിച്ച നിലയില്‍. തേന്‍മൊഴി ബിഎ എന്ന ജനപ്രിയ സീരിയലില്‍ വില്ലന്‍ വേഷം ചെയ്ത സെല്‍വരത്തിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 30 വയസ്സായിരുന്നു.

ശനിയാഴ്ച സെല്‍വരത്തിനം ഷൂട്ടിനു പോവാതെ ഒരു സുഹൃത്തിനൊപ്പമാണ് കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ ഒരു ഫോണ്‍ കോള്‍ വന്നതിനെത്തുടര്‍ന്ന് സെല്‍വരത്തിനം പുറത്തുപോവുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ സെല്‍വത്തിനു വെട്ടേറ്റതായി സുഹൃത്തിനു വിവരം ലഭിക്കുകയായിരുന്നു. സുഹൃത്താണ് പൊലീസിനെ വിവരം അറിയിച്ചത്.

ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായ സെല്‍വരത്തിനം പത്തു വര്‍ഷത്തിലേറെയായി തമിഴ് സീരിയല്‍ രംഗത്തുണ്ട്. ഭാര്യയും മക്കളും വിരുദുനഗറിലാണ് താമസിക്കുന്നത്.
സംഭവസ്ഥലത്തിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളില്‍നിന്ന് കുറ്റകൃത്യം ചെയ്തവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.