gulf
കെഎംസിസി നേതാവ് ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു
ചൊവ്വാഴ്ച രാത്രി സുഹൃത്തുക്കളുടെ റൂമില്‍ താമസിച്ച മുനീര്‍ ഭക്ഷണം കഴിച്ച് രാത്രി വൈകി ഉറങ്ങിയതായിരുന്നു. ബുധനാഴ്ച്ച ഉച്ചയായിട്ടും ജോലിക്കെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

റിയാദ്: കെഎംസിസി നേതാവും മലയാളി സാമൂഹിക പ്രവര്‍ത്തകനുമായ ആള് സഊദി അറേബ്യയിലെ ജിദ്ദയില്‍ നിര്യാതനായി. ജിദ്ദ കെഎംസിസി കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് മുനീര്‍ വടക്കുമ്പാട് (49) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കോഴിക്കോട് കടലുണ്ടി വടക്കുമ്പാട് സ്വദേശിയാണ്.
ചൊവ്വാഴ്ച രാത്രി സുഹൃത്തുക്കളുടെ റൂമില്‍ താമസിച്ച മുനീര്‍ ഭക്ഷണം കഴിച്ച് രാത്രി വൈകി ഉറങ്ങിയതായിരുന്നു. ബുധനാഴ്ച്ച ഉച്ചയായിട്ടും ജോലിക്കെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 15 വര്‍ഷമായി ജിദ്ദയിലും റിയാദിലുമായി ജോലി ചെയ്തിരുന്ന മുനീര്‍ നാട്ടില്‍ മുസ്ലിംലീഗിന്റെയും സഊദിയില്‍ കെഎംസിസിയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു.
എംഎസ്എഫ് ബേപ്പൂര്‍ മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറി, കടലുണ്ടി പഞ്ചായത്ത് മുസലിംലീഗ് മുന്‍ സെക്രട്ടറി, കടലുണ്ടി പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് മുന്‍ ട്രഷറര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു. പിതാവ്: കൊടക്കാട്ടകത്ത് മുഹമ്മദുണ്ണി. മാതാവ്: ബീഫാത്തിമ. ഭാര്യ: ബുഷ്റ, മക്കള്‍: നിമിയ ശെറിന്‍, നെഷ്മിയ, അഹ്ബാന്‍ മുനീര്‍. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന് എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Cricket3 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
kerala3 days ago
കുമളിയില്‍ ലോറിക്ക് മുകളില്‍ മരം വീണു; യുവാവിന് ദാരുണാന്ത്യം
-
kerala3 days ago
കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍ക്ക് സസ്പെന്ഷന്
-
News3 days ago
മംഗലാപുരത്ത് യുവാവിനെ വെട്ടിക്കൊന്ന സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍
-
kerala3 days ago
മാനേജരെ മര്‍ദ്ദിച്ചെന്ന കേസ്; ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും എഡിജിപിക്കും പരാതി നല്കി ഉണ്ണി മുകുന്ദന്