Connect with us

india

ഒടുവില്‍ ഓക്‌സ്ഫഡ് വാക്‌സിന്‍ എത്തുന്നു; ഇന്ത്യയില്‍ ഫെബ്രുവരിയിലെത്തും

ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റിനിടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനവാലയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Published

on

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെ വാക്‌സിന്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. അടുത്തവര്‍ഷം ഫെബ്രുവരിയോടെ ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ വിതരണത്തിന് എത്തുമെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ ഡോസ് കുത്തിവയ്ക്കുക. ഏപ്രിലോടെ മറ്റുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കാനാകും. രണ്ട് ഡോസ് മരുന്നിന് പരമാവധി 1000 രൂപയാണ് പ്രതീക്ഷിക്കുന്നത്.

ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റിനിടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനവാലയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 2024ഓടെ എല്ലാ ഇന്ത്യയ്ക്കാര്‍ക്കും വാക്‌സിന്‍ നല്‍കാനാകുമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ഗവണ്‍മെന്റിന് ഡോസ് ഒന്നിന് 3-4 ഡോളര്‍ നിരക്കില്‍ വാക്‌സിന്‍ വാങ്ങാന്‍ കഴിയും. കാരണം രാജ്യത്തേക്ക് വലിയ അളവില്‍ വാക്‌സിന്‍ വേണ്ടതുണ്ട്. മറ്റു വാക്‌സിനുകളേക്കാള്‍ ചെറിയ വിലയിലാണ് ഓക്‌സ്ഫഡ് വാക്‌സിന്‍ ഇന്ത്യയിലെത്തുക എന്നും അദ്ദേഹം വിശദീകരിച്ചു.

വാക്‌സിന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ അദ്ദേഹം തള്ളി. നമുക്ക് കാത്തിരുന്നു കാണേണ്ടി വരും. ഒന്നര മാസത്തിനുള്ളില്‍ ഇന്ത്യയില്‍ നടത്തിയ പരീക്ഷണങ്ങളുടെ ഫലം വരും. അതേസമയം, യുകെ സര്‍ക്കാറും യൂറോപ്യന്‍ മെഡിസിന്‍ ഇവാല്വേഷന്‍ ഏജന്‍സിയും വാക്‌സിന്‍ അടിയന്തരാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി.

india

ബി.ജെ.പിക്ക് തോല്‍ക്കുമെന്ന ഭയം; പരിഭ്രാന്തരായ അവര്‍ എന്തും ചെയ്യും: ജയറാം രമേശ്

‘നമ്മുടെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി കനയ്യകുമാറിന് നേരെ ബി.ജെ.പി ഗുണ്ടകള്‍ നടത്തിയ ആക്രമണം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം അപലപനീയവുമാണ്, അത് അവരുടെ നിരാശയാണ് കാണിക്കുന്നത്,’ ജയറാം രമേശ് കുറിച്ചു. 

Published

on

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യകുമാറിനെ ആക്രമിച്ചതിന് പിന്നില്‍ ബി.ജെ.പിയുടെ ഭയമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലാണ് ജയറാം രമേശ് ബി.ജെ.പിയെ വിമര്‍ശിച്ച് കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചത്.
‘നമ്മുടെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി കനയ്യകുമാറിന് നേരെ ബി.ജെ.പി ഗുണ്ടകള്‍ നടത്തിയ ആക്രമണം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം അപലപനീയവുമാണ്, അത് അവരുടെ നിരാശയാണ് കാണിക്കുന്നത്,’ ജയറാം രമേശ് കുറിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കനയ്യ കുമാറിന്റെ ശരീരത്തിലേക്ക് ചിലര്‍ കറുത്ത മഷി ഒഴിച്ച് കൊണ്ട് ആക്രമിച്ചത്. പാര്‍ട്ടി യോഗത്തിന് ശേഷം പുറത്തേക്ക് വരുന്നതിനിടെ ന്യൂ ഉസ്മാന്‍പൂര്‍ ഏരിയയിലെ എ.എ.പി ഓഫീസിന് പുറത്ത് വെച്ചായിരുന്നു സംഭവം.
തെരഞ്ഞെടുപ്പിലെ തോല്‍വി ഭയന്നാണ് ബി.ജെ.പി ഇത്തരത്തിലുള്ള അക്രമണങ്ങള്‍ക്ക് മുതിരുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. പരിഭ്രാന്തി കാരണം അവര്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘തോല്‍വി ഭയന്ന് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി എം.പി ഇപ്പോള്‍ ഗുണ്ടായിസത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഓര്‍ക്കുക, കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നത് ഗാന്ധിയുടെ ആശയങ്ങളാണ്. ഗോഡ്സെയുടേതല്ല. ഞങ്ങളുടെ ഐഡന്റിറ്റി ഭയക്കുന്നവരുടേതല്ല, നീതിക്ക് വേണ്ടി പോരാടുന്നവരുടേതാണ്,’ ജയറാം രമേഷ് പറഞ്ഞു. ജൂണ്‍ നാലിന് ശേഷം അവര്‍ ചിത്രത്തിലുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാസിസ്റ്റ്, ക്രിമിനല്‍ ഭരണകൂടത്തിന്റെ എല്ലാ ആക്രമണ പദ്ധതികളെയും തടയാന്‍ ഇന്ത്യാ സഖ്യം ഒരുക്കമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ബി.ജെ.പി യുടെ വൃത്തികെട്ട തന്ത്രങ്ങള്‍ക്കെതിരെ ഇന്ത്യാ സഖ്യത്തിലെ എല്ലാവരും കനയ്യക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോര്‍ത്തത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യക്കെതിരെ മത്സരിക്കുന്നത് ബി.ജെ.പി എം.പി മനോജ് തിവാരിയാണ്. രണ്ട് തവണ എം.പിയും ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷനുമായിട്ടുള്ള ഒരാള്‍ തെരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും ഉണ്ടെന്ന് മനസ്സിലാക്കണമെന്ന് കോണ്‍ഗ്രസ് വക്താവും മാധ്യമ പബ്ലിസിറ്റി വിഭാഗം മേധാവിയുമായ പവന്‍ ഖേര പറഞ്ഞു.
അതേസമയം, സിറ്റിങ് എം.പിയായ തിവാരി തന്റെ വര്‍ധിച്ചു വരുന്ന ജനപ്രീതിയില്‍ നിരാശനാണെന്നും അതിനാലാണ് തന്നെ ആക്രമിക്കാന്‍ ഗുണ്ടകളെ അയച്ചതെന്നും കനയ്യകുമാര്‍ പറഞ്ഞു.

Continue Reading

india

സി.ബി.ഐയും ഇ.ഡിയും അടച്ചുപൂട്ടണം -അഖിലേഷ് യാദവ്

പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഉപയോഗിക്കാനുള്ള രാഷ്ട്രീയ ആയുധമായി ബി.ജെ.പിയും ഇ.ഡിയും മാറിയെന്നും അഖിലേഷ് ആരോപിച്ചു.

Published

on

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സി.ബി.​ഐയുടേയും ആവശ്യമില്ലെന്നും അത് രണ്ട് അടച്ചുപൂട്ടണമെന്നും സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഈ നിർദേശം ഇന്ത്യ സഖ്യത്തിന് മുന്നിൽ വെക്കുമെന്നും അഖിലേഷ് വ്യക്തമാക്കി.

”സി.ബി.ഐയും ഇ.ഡിയും അടച്ചുപൂട്ടണം. നിങ്ങളെ വഞ്ചിച്ചിട്ടുണ്ടെങ്കിൽ ആദായനികുതി വകുപ്പിനെയും ആ രീതിയിൽ കൈകാര്യം ചെയ്യണം. നമുക്കെന്തിനാണ് സി.ബി.ഐ.

എല്ലാ സംസ്ഥാനത്തും അഴിമതി വിരുദ്ധ വകുപ്പുകളുണ്ട്. അത് നന്നായി ഉപയോഗിക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഉപയോഗിക്കാനുള്ള രാഷ്ട്രീയ ആയുധമായി ബി.ജെ.പിയും ഇ.ഡിയും മാറിയെന്നും അഖിലേഷ് ആരോപിച്ചു.

നോട്ടുനിരോധനത്തിലെ പിഴവുകളെ കുറിച്ച് ഈ അന്വേഷണ ഏജൻസികൾ അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഉത്തർപ്രദേശിൽ ഏഴുഘട്ടങ്ങളായാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യനാലുഘട്ടങ്ങളും പൂർത്തിയായി. അടുത്ത ഘട്ടം മേയ് 20നാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പിയിൽ 88ൽ 62സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. സമാജ്‍വാദി പാർട്ടിക്ക് അഞ്ചും മായാവതിയുടെ ബി.എസ്.പിക്ക് 10 ഉം സീറ്റുകൾ ലഭിച്ചു.

Continue Reading

india

അദാനി, ഇലക്ടറല്‍ ബോണ്ട് എന്നിവയില്‍ ഉത്തരമില്ല, ആ ഭയമാണ് മോദി സംവാദത്തിന് വരാത്തതിന്റെ കാരണം: രാഹുല്‍ ഗാന്ധി

‘പ്രധാനമന്ത്രി തന്റെ പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ത്താതെ അഭിമുഖങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷെ അദ്ദേഹം ഞാനുമായി സംവാദത്തിന് വരാന്‍ തയ്യാറാകുന്നില്ല. കാരണം എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാം,’ രാഹുല്‍ ഗാന്ധി പറഞ്ഞു. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി താനുമായി സംവാദത്തിന് തയ്യാറാവാത്തതില്‍ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ എങ്ങനെ ദുരുപയോഗം ചെയ്തു എന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ മോദിക്ക് സാധിക്കില്ല. അതാണ് സംവാദത്തിന് വരാന്‍ തയ്യാറാവാത്തതിന്റെ കാരണമെന്ന് രാഹുല്‍ പറഞ്ഞു.

‘പ്രധാനമന്ത്രി തന്റെ പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ത്താതെ അഭിമുഖങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷെ അദ്ദേഹം ഞാനുമായി സംവാദത്തിന് വരാന്‍ തയ്യാറാകുന്നില്ല. കാരണം എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാം,’ രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനി, അംബാനി എന്നിവരില്‍ നിന്ന് കോണ്‍ഗ്രസിന് ധാരാളം പണം ലഭിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചിരുന്നു. പക്ഷെ അത് അന്വേഷിക്കാന്‍ അദ്ദേഹം ധൈര്യപ്പെടുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
‘പധാനമന്ത്രിയുമായി എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും ഞാന്‍ സംവാദത്തിന് തയ്യാറാണ്. പക്ഷെ അദ്ദേഹം വരില്ലെന്ന് എനിക്ക് ഉറപ്പാണ്. മോദിയോട് ഞാന്‍ ചോദിക്കുന്ന ആദ്യത്തെ ചോദ്യം അദാനിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധമെന്താണെന്നാണ്. ഇലക്ടറല്‍ ബോണ്ടുകളെ കുറിച്ചും ഞാന്‍ അദ്ദേഹത്തോട് ചോദിക്കും,’ രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ രണ്ട് ചോദ്യങ്ങള്‍ക്കും മോദി ഉത്തരം നല്‍കിയാല്‍ മാത്രമേ സംവാദം അവസാനിപ്പിക്കുള്ളൂ എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദല്‍ഹിയില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയിലെ
ഏഴ് ലോക്‌സഭാ സീറ്റുകളിലും ഇന്ത്യാ സഖ്യത്തിന്റെ വിജയം ഉറപ്പാക്കണമെന്നും രാഹുല്‍ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.

Continue Reading

Trending