News
തെരഞ്ഞെടുപ്പ് കഴിഞ്ഞു, വിഭാഗീതകള് മറന്ന് നമുക്കൊരുമിക്കാം: ജോ ബൈഡന്
അധികാരം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് കാബിനറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന ചര്‍ച്ചയിലാണ് ഇപ്പോള്‍ ബൈഡന്
വാഷിങ്ടണ്‍: യുഎസിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞെന്നും വിഭാഗീയതകള്‍ മറന്ന് ഒരുമിക്കാമെന്നും നിയുക്ത യുഎസ് പ്രസിഡണ്ട് ജോ ബൈഡന്. ട്വിറ്ററിലാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം.
‘തെരഞ്ഞെടുപ്പ് കഴിഞ്ഞു. വിഭാഗീയതകളും പരസ്പരമുള്ള വാക്പോരുകളും മാറ്റി വയ്ക്കണം. നമ്മള് ഒരുമിച്ചു മുമ്പോട്ടു പോകണം’ – എന്നാണ് ബൈഡന്റെ പ്രതികരണം. തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് ആദ്യമായി അധികാരക്കൈമാറ്റത്തിന് സമ്മതിച്ചതിന് പിന്നാലെയാണ് ബൈഡന്റെ പ്രതികരണം.
The election is over.
It’s time to put aside the partisanship and the rhetoric designed to demonize one another.
We have to come together.
— Joe Biden (@JoeBiden) November 24, 2020
അധികാരം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് കാബിനറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന ചര്‍ച്ചയിലാണ് ഇപ്പോള്‍ ബൈഡന്. 15 പേരാണ് കാബിനറ്റിലുണ്ടാകുക.
kerala
വെള്ളാപ്പള്ളിയെ വെള്ളപൂശി സിപിഎം
വെള്ളാപ്പള്ളി നടേശന് ഹിന്ദു വര്‍ഗീയവാദിയല്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്.
മലപ്പുറം: വെള്ളാപ്പള്ളി നടേശന് ഹിന്ദു വര്‍ഗീയവാദിയല്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. വെള്ളാപ്പള്ളി കേരളത്തിലെ പ്രധാനപ്പെട്ട ഒരു സമുദായത്തെ പ്രതിനിധാനം ചെയ്യുന്നയാളാണ്. കേരളീയ പൊതുസമൂഹത്തിന് എതിരായ പ്രവര്‍ത്തനങ്ങളോ സംസാരമോ അദ്ദേഹത്തില്‍ നിന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
india
‘ഹിന്ദുക്കളില്ലാതെ ലോകം നിലനില്‍ക്കില്ല’: അവകാശവാദവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്
മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരേ പൂര്‍വ്വികരുടെ പിന്മുറക്കാരായതിനാല് ഇന്ത്യയില്‍ ആരും അഹിന്ദു ആയിരുന്നില്ലെന്ന് ഭഗവത് അവകാശപ്പെട്ടു.
ഹിന്ദു സമൂഹം ലോകത്തെ നിലനിര്‍ത്തുന്നതില്‍ കേന്ദ്രമാണെന്നും ഹിന്ദുക്കളില്ലാതെ ലോകം നിലനില്‍ക്കില്ലെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) തലവന്‍ മോഹന്‍ ഭഗവത്. മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ഹിന്ദു സമൂഹം അനശ്വരമാണെന്ന് വാദിച്ചു, യുനാന്‍ (ഗ്രീസ്), മിസ്ര് (ഈജിപ്ത്), റോം തുടങ്ങിയ സാമ്രാജ്യങ്ങളെ ഇന്ത്യ അതിജീവിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘട്ടനങ്ങള്‍ക്ക് ശേഷം മണിപ്പൂരില്‍ ആദ്യ സന്ദര്‍ശനം നടത്തുകയായിരുന്നു ആര്‍എസ്എസ് മേധാവി.
‘ഭാരതം എന്നത് അനശ്വരമായ ഒരു നാഗരികതയുടെ പേരാണ്… നമ്മുടെ സമൂഹത്തില്‍ ഞങ്ങള്‍ ഒരു ശൃംഖല സൃഷ്ടിച്ചു, അതിലൂടെ ഹിന്ദു സമൂഹം എപ്പോഴും ഉണ്ടായിരിക്കും. ഹിന്ദുക്കള്‍ ഇല്ലാതായാല്‍ ലോകം ഇല്ലാതാകും,’ അദ്ദേഹം അവകാശപ്പെട്ടു.
മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരേ പൂര്‍വ്വികരുടെ പിന്മുറക്കാരായതിനാല് ഇന്ത്യയില്‍ ആരും അഹിന്ദു ആയിരുന്നില്ലെന്ന് ഭഗവത് അവകാശപ്പെട്ടു.
kerala
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ക്വാര്‍ട്ടേഴ്സും ക്രിസ്ത്യന്‍ പള്ളിയും തകര്‍ത്തു
കാലടി പ്ലാന്റേഷന് അതിരപ്പിള്ളി എസ്റ്റേറ്റിലെ ടിഎസ്ആര്‍ കോട്ടേഴ്സ്, വെറ്റിലപ്പാറ സെന്‍സബാസ്റ്റ്യന്‍ പള്ളി എന്നിവിടങ്ങളിലാണ് ആക്രമണം.
തൃശൂര്‍: തൃശൂര്‍ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം. ക്വാര്‍ട്ടേഴ്സിനും, പള്ളിക്കും നേരെയാണ് ആനയുടെ ആക്രമണമുണ്ടായത്. കാലടി പ്ലാന്റേഷന് അതിരപ്പിള്ളി എസ്റ്റേറ്റിലെ ടിഎസ്ആര്‍ കോട്ടേഴ്സ്, വെറ്റിലപ്പാറ സെന്‍സബാസ്റ്റ്യന്‍ പള്ളി എന്നിവിടങ്ങളിലാണ് ആക്രമണം.
കോട്ടേഴ്സ് പൊളിച്ച് അകത്തു കയറി ആന സാധനങ്ങള്‍ നശിപ്പിച്ചു. പള്ളിയിലെ മാതാവിന്റെ രൂപവും മുറികളും കാട്ടാനകള്‍ തകര്‍ത്തു.
പുറകുവശത്തെ ഗ്രില്‍ തകര്‍ത്ത് അകത്തു കയറി പുറകുവശത്തുള്ള മുറികളില്‍ നാശംവിതച്ചു. വലിയൊരു സംഘം കാട്ടാനകള്‍ എത്തിയാണ് ആക്രമണം നടത്തിയത്. 60ല്‍ അധികം കുടുംബങ്ങള്‍ നേരത്തെതന്നെ ഈ പ്രദേശം വിട്ട് പോയിട്ടുള്ളതാണ്.
-
india20 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF21 hours agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala3 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala19 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala17 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
india19 hours agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala15 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

