ന്യൂഡല്‍ഹി: സ്വതന്ത്ര മാധ്യമസ്ഥാപനമായ ഹഫ്‌പോസ്റ്റ് ഇന്ത്യ പ്രവര്‍ത്തനം നിര്‍ത്തി. നവംബര്‍ 24ഓടു കൂടി രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ് എന്ന് ഹഫ്‌പോസ്റ്റ് അറിയിച്ചു. കൂടുതല്‍ ഉള്ളടക്കങ്ങള്‍ക്കായി ഹഫ്‌പോസ്റ്റ് ഡോട് കോം സന്ദര്‍ശിക്കാമെന്നും വെബ്‌സൈറ്റ് അറിയിച്ചു.

മോദി സര്‍ക്കാറിനെതിരെ സത്യസന്ധമായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമമായിരുന്നു ഹഫ് പോസ്റ്റ് ഇന്ത്യ. രാജ്യത്തെ പൗരന്മാരെ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്ന വിവരം പുറത്തു കൊണ്ടുവന്നത് ഹഫ് പോസ്റ്റായിരുന്നു.