വാഷിങ്ടണ്‍: യുഎസിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞെന്നും വിഭാഗീയതകള്‍ മറന്ന് ഒരുമിക്കാമെന്നും നിയുക്ത യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. ട്വിറ്ററിലാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം.

‘തെരഞ്ഞെടുപ്പ് കഴിഞ്ഞു. വിഭാഗീയതകളും പരസ്പരമുള്ള വാക്‌പോരുകളും മാറ്റി വയ്ക്കണം. നമ്മള്‍ ഒരുമിച്ചു മുമ്പോട്ടു പോകണം’ – എന്നാണ് ബൈഡന്റെ പ്രതികരണം. തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് ആദ്യമായി അധികാരക്കൈമാറ്റത്തിന് സമ്മതിച്ചതിന് പിന്നാലെയാണ് ബൈഡന്റെ പ്രതികരണം.

അധികാരം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് കാബിനറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന ചര്‍ച്ചയിലാണ് ഇപ്പോള്‍ ബൈഡന്‍. 15 പേരാണ് കാബിനറ്റിലുണ്ടാകുക.