kerala
തെരുവില്‍ അലഞ്ഞ തമിഴ് ബാലികയെ മകളായി വളര്‍ത്തി; വിവാഹം നടത്തി-റസാഖിന്റെ നന്‍മ
മതവും ജാതിയും മനുഷ്യര്‍ക്കിടയില്‍ വലിയ വിടവ് സൃഷ്ടിക്കുന്ന കാലത്ത് നന്‍മയുള്ള ഒരു വാര്‍ത്ത തൃശൂരില്‍ നിന്ന്.

തൃശൂര്‍: മതവും ജാതിയും മനുഷ്യര്‍ക്കിടയില്‍ വലിയ വിടവ് സൃഷ്ടിക്കുന്ന കാലത്ത് നന്‍മയുള്ള ഒരു വാര്‍ത്ത തൃശൂരില്‍ നിന്ന്. തെരുവില്‍ അലഞ്ഞ തമിഴ് ബാലികയെ ഏറ്റെടുത്ത് സ്വന്തം മകളാക്കി വളര്‍ത്തി ഹൈന്ദവാചാരപ്രകാരം വിവാഹം ചെയ്തയച്ച റസാഖ് എന്ന സൈനികന്റെ നന്‍മയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
ഭാസ്കരൻ നായർ അജയൻ എന്നയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് റസാഖ് എന്ന ഈ നല്ല മനസിനെക്കുറിച്ച് പുറംലോകമറിഞ്ഞത്. മതമൊന്നും തടസ്സമാകാതെയാണ് സ്വന്തം റസാഖ് പെൺകുട്ടിയെ വളർത്തിയത്.
കുറിപ്പ്:
”ഇന്ത്യൻ സൈനികന്റെ മഹത്വം. എട്ടാം വയസില്‍ തെരുവില്‍ ആരോരുമി ല്ലാതെ നിന്ന തമിഴ് ബാലികയെ റസാഖ് കൂടെക്കൂട്ടി ! 14 വര്‍ഷം സ്വന്തം മകളായി വളര്‍ത്തി; വിവാഹപ്രായമായപ്പോള്‍ വരനെ കണ്ടെത്തി ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തി ക്കൊടുത്തു… സിനിമകളെപ്പോലും അതി ശയിപ്പിക്കുന്ന സംഭവങ്ങളാകും പലപ്പോഴും ജീവിതത്തില്‍ നടക്കുന്നത്. ചില നന്മ മനസ്സുകളിലൂടെയാണ് ഈ ലോകം മുമ്പോട്ടു പോകുന്നത്. അത്തരമൊരു നന്മയുടെ കഥയാണ് തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാറില്‍ നിന്നും പുറത്തു വരുന്നത്. സ്‌നേഹത്തിന് ജാതിമത വേര്‍തിരി വൊന്നുമില്ലെന്ന് മനസ്സിലാക്കിത്തരുന്ന ഒരു സംഭവം.
പതിനാല് വര്‍ഷമായി കുടുംബത്തിലെ ഒരും അംഗത്തെ പോലെ ഒരു പെണ്‍കുട്ടിയെ സംരക്ഷിച്ചു. സ്വന്തം മകളെ പോലെ സംര ക്ഷിച്ച പെണ്‍കുട്ടിയെ വിവാഹ പ്രായമാ യപ്പോള്‍ നാടും മതവുമൊന്നും തടസ്സമാ കാതെ അനുയോജ്യനായ വരനെ കണ്ടു പിടിച്ചു വിവാഹം ചെയ്തു അയച്ചു. ഈ നന്മ നിറഞ്ഞ പ്രവര്‍ത്തിക്ക് പിന്നില്‍ റസാഖും കുടുംബവുമാണ്. മതമൊന്നും തടസ്സമാകാതെ വളര്‍ന്നവള്‍ സ്വന്തം മകളായി തന്നെയാണ് ആ വീട്ടില്‍ സുരക്ഷിതയായി കഴിഞ്ഞത്. വിവാഹ പ്രായമായപ്പോള്‍ പൊന്നും പുതുവസ്ത്ര ങ്ങളും സമ്മാനിച്ച് വിവാഹം നടത്തിക്കൊ ടുക്കുക മാത്രമല്ല പുതിയൊരു വീടും അവള്‍ ക്ക് പണിതുനല്‍കിയാണ് തൃപ്രയാര്‍ പുതിയവീട്ടില്‍ റസാഖും കുടുംബവും ലോകത്തിന് മാതൃകയായത്.
എല്ലാ അര്‍ത്ഥത്തിലും പ്രവര്‍ത്തികൊണ്ട് ഒതു തമിഴ് പെണ്‍കുട്ടിയുടെ അച്ഛനും അമ്മയുമായി റസാഖും നൂര്‍ജഹാനും. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു റസാഖ്. ഈ വീട്ടില്‍ എട്ടുവയസ്സുള്ളപ്പോള്‍ എത്തിയതാണ് ഈ തമിഴ് പെണ്‍കുട്ടി. തെരുവില്‍ കഴിയുന്നതിനിടെയാണ് കവിതയെ കിട്ടിയത്. അന്നുമുതല്‍ ഭാര്യയും മൂന്ന് പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിലെ നാലാമത്തെ മകളായാണ് കവിത ജീവിച്ചത്.
വര്‍ഷത്തിലൊരിക്കല്‍ സേലം വൃദ്ധാചലത്തുള്ള കവിതയുടെ മാതാപിതാക്കള്‍ മകളെ വന്നുകാണുമെങ്കിലും 14 വര്‍ഷ ത്തിനിടയില്‍ രണ്ടുതവണ മാത്രമാണ് ജന്മനാടായ തമിഴ്നാട്ടിലേക്ക് കവിത പോയിട്ടുള്ളത്. കേരളത്തിന്റെ രീതികളുമായും റസാഖിന്റെ കുടുംബവുമായും ഏറെ പൊരുത്തപ്പെട്ട കവിതയ്ക്ക് വിവാഹപ്രായം ആയതോടെ അഭയം നല്‍കിയ കുടുംബംതന്നെ വരനെ കണ്ടെത്തുകയും ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു.
നാട്ടിക സ്വദേശി ശ്രീജിത്ത് ആണ് വരന്‍. ഫോട്ടോഗ്രാഫറും സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരനുമാണ് ശ്രീജിത്തിന് അലങ്കാരമത്സ്യകൃഷിയും ഉണ്ട്. റസാഖിന്റെ വീട്ടിലായിരുന്നു വിവാഹച്ചടങ്ങുകള്‍. ഹിന്ദു ആചാര പ്രകാരമാണ് ചടങ്ങുകള്‍ നടന്നത്. വീടിനോടു ചേര്‍ന്നുതന്നെ നാലുസെന്റ് ഭൂമിയില്‍ പുതിയ വീടും കവിതയ്ക്കായി പണിതുനല്‍കിയിട്ടുണ്ട്. റസാഖിന്റെ പെണ്‍മക്കളുടെ വകയായി പന്ത്രണ്ടു പവനോളം സ്വര്‍ണവും നല്‍കി.
വിവാഹത്തിന് കവിതയുടെ മാതാപിതാക്കളും രണ്ട് സഹോദരിമാരും വന്നിരുന്നു. ദുഷ്പ്രവൃത്തികള്‍ അനുദിനം പെരുകുന്ന ഇക്കാലത്ത് റസാഖിനെപ്പോലെയുള്ളവരെ ദൈവദൂതരെന്നല്ലാതെ എന്തു വിളിക്കാന്‍”.
പാണക്കാട് സയ്യിദ് മുനവറലി തങ്ങളും റസാഖിനെക്കുറിച്ച് ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്:
ദർശനങ്ങളിലെ വ്യതിരിക്തത ഉൾക്കൊണ്ട് മനുഷ്യ- നന്മയുടെ ഹൃദയം കണ്ടെത്തിയ ചില ജീവിതങ്ങൾ ഇങ്ങനെയുമുണ്ട് നമുക്കിടയിൽ; അനശ്വരമായ മുഹൂർത്തങ്ങൾ വരച്ചുവെച്ച് ജീവിതം ധന്യമാക്കുന്നവർ. നാട്ടിക തൃപ്രയാർ സ്വദേശിയായ അബ്ദുറസ്സാഖും ഭാര്യ നൂർജഹാനും ഈ തുല്യതയില്ലാത്ത തുടർച്ചയിലെ സുന്ദരമായ ദൃശ്യങ്ങളാണ്. ‘വിശ്വാസത്തിൽ ബലപ്രയോഗം അരുതെ’ന്ന നബി വചനത്തിന്റെയും..
സേലം വിരുതാചലത്ത് പഴനിയുടേയും റാണിയുടേയും മകൾ 8 വയസ്സുകാരി കവിത 14 വർഷം മുമ്പാണ് അബ്ദുറസ്സാഖ് നൂർജഹാൻ ദമ്പതികളുടെ വീട്ടിലേക്കെത്തുന്നത്. അന്ന് മുതൽ തങ്ങളുടെ മറ്റ് മൂന്ന് പെൺമക്കളെ പോലെ അവർ കവിതയേയും സംരക്ഷിച്ചു.
വിവാഹ പ്രായമെത്തിയ കവിതക്ക് വിവാഹം അന്വേഷിച്ചതും വരൻ ശ്രീജിത്തിനെ കണ്ടെത്തിയതും അബ്ദുറസ്സാഖ് തന്നെ. വിവാഹ സമ്മാനമായി മറ്റ് മൂന്ന് മക്കൾ ചേർന്ന് നൽകിയ 12 പവനും വീടിനോട് ചേർന്ന് കവിതക്കായി നീക്കിവെച്ച 4 സെന്റിൽ നിർമ്മിച്ച വീടും കൈമാറി.
വാർത്ത വായിച്ചപ്പോൾ പങ്കെടുക്കാൻ വ്യക്തിപരമായി ഏറെ ആഗ്രഹം തോന്നിയ ഒരു വിവാഹം കൂടിയാണിത്. പക്ഷേ, പങ്കെടുത്ത പോലെ,ഹൃദയം നിറഞ്ഞു പോകുന്നു.
അഭിനന്ദനങ്ങൾ…”
kerala
‘ഇത്രത്തോളം സഹായിച്ചതിന് നന്ദി’; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാതെ സുരേഷ് ഗോപി
വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെത്തി.

വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെത്തി. വോട്ട് ക്രമക്കേട് ആരോപണങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ സുരേഷ് ഗോപി തയ്യാറായില്ല. ഒടുക്കം സഹായിച്ചതിന് നന്ദിയെന്ന് മാത്രം പറഞ്ഞ് ഒറ്റവരിയില്‍ മാധ്യമങ്ങളെ പരിഹസിക്കുകയാണ് ചെയ്തത്.
കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകരുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആദ്യം പോയത് അശ്വിനി ആശുപത്രിയിലേക്കായിരുന്നു.
വോട്ടര്‍പട്ടിക ക്രമക്കേടില്‍ സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലും മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു എംപി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വന്‍ വോട്ട് ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തൃശ്ശൂര്‍ മണ്ഡലത്തില്‍ സ്ഥിര താമസക്കാരല്ലാത്തവരെ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തുവെന്നായിരുന്നു കോണ്‍ഗ്രസും എല്‍ഡിഎഫും ആരോപിച്ചത്. സുരേഷ് ഗോപിയുടെ സഹോദരന്‍ ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തുതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു.
തൃശൂരില്‍ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ച് കള്ളവോട്ടുകള്‍ ചേര്‍ത്തത് സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണെന്നും കോണ്‍ഗ്രസും സിപിഎമ്മും ആരോപിച്ചിരുന്നു. പിന്നാലെ സുരേഷ് ഗോപിയുടെ സഹോദരന്‍, ആര്‍എസ്എസ് നേതാവ് കെ ആര്‍ ഷാജി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇരട്ട വോട്ടും സുരേഷ് ഗോപിയുടെ ഡ്രൈവര്‍ക്ക് വ്യാജവോട്ടും കണ്ടെത്തിയിരുന്നു. തൃശ്ശൂരിലെ അപ്പാര്‍ട്മെന്റുകളും വാടക വീടുകളും കേന്ദ്രീകരിച്ച് വലിയതോതില്‍ വോട്ട് ചേര്‍ത്തുവെന്ന ആരോപണം ശക്തമാണ്.
kerala
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
കോതമംഗലത്ത് 23കാരിയുടെ മരണം: പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍
റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും.

കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍. ഇവരെ പിടികൂടാനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ റമീസിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
അതേസമയം നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവതിയുടെ സുഹൃത്തിന്റെ മൊഴി ഇന്ന് എടുക്കും. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പ്രതി യുവതിയെ മര്‍ദ്ദിച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. വാട്സാപ്പ് ചാറ്റില്‍ നിന്നരള്ള ഡിജിറ്റല്‍ തെളിവുകളാണുള്ളത്.
യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ റമീസ് വാക്കുമാറിയെന്നും മതം മാറാന്‍ റമീസും കുടുംബവും നിര്‍ബന്ധിച്ചെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. മരിക്കാന്‍ റമീസ് സമ്മതം നല്‍കിയെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിലുണ്ട്.
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
News3 days ago
കോഹ്ലിയുടെ അവസാന ടെസ്റ്റ് ജേഴ്സി വീടിന്റെ ചുമരില്‍ ഫ്രെയിം ചെയ്ത് മുഹമ്മദ് സിറാജ്
-
News3 days ago
പലസ്തീന് പെലെ എങ്ങനെയാണ് മരിച്ചത്? വ്യക്തമാക്കുന്നതില്‍ യുവേഫ പരാജയപ്പെട്ടു: മുഹമ്മദ് സലാ
-
News3 days ago
ഗസ്സയില്‍ പാരച്യൂട്ട് വഴി വിതരണം ചെയ്ത ഭക്ഷണപാക്കറ്റ് തലയില്‍ വീണ് പതിനഞ്ചുകാരന് മരിച്ചു
-
kerala3 days ago
ആത്മഹത്യ ശ്രമത്തിനിടെ കുഞ്ഞ് മരിച്ചസംഭവം; അമ്മയ്ക്കെതിരെ കേസെടുത്തു
-
kerala3 days ago
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്‍
-
kerala3 days ago
സുരേഷ് ഗോപിയെ കാണാനില്ല; പൊലീസില്‍ പരാതി നല്‍കി കെഎസ്യു