News
തലച്ചോര്‍ കാര്‍ന്നു തിന്നുന്ന അമീബ; കോവിഡിന് പിന്നാലെ ഭീതി പരത്തി പുതിയ രോഗം പടരുന്നു
ജലമലിനീകരണമാണ് അമീബ പടരാനുള്ള വലിയ കാരണങ്ങളിലൊന്ന്. വൃത്തിഹീനമായ സ്വിമ്മിങ്ങ് പൂളുകളിലും അമീബയെ കാണപ്പെടുന്നതായി ആരോഗ്യ വകുപ്പ് പറഞ്ഞു.
ന്യൂഡല്‍ഹി: കോവിഡ് മഹാമാരി വിതച്ച ആശങ്കകള്‍ ഒഴിയുന്നതിന് മുമ്പ് കൊറോണ വൈറസിന്റെ പുതിയ വകഭേദം ലോകത്ത് പടര്‍ന്നു പിടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇതിന് പിന്നാലെ തലച്ചോറിനെ ബാധിക്കുന്ന പുതിയ രോഗം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തലച്ചോറിനെ ബാധിക്കുന്ന പ്രൈമറി അമീബോ മെനിഞ്ചാലിറ്റീസെന്ന രോഗം അമേരിക്കയില്‍ പടര്‍ന്ന് പിടിക്കുകയാണ്. നൈഗ്ലേറിയ ഫൗലേറിയെന്ന തലച്ചോറിനെ കാര്‍ന്നു തിന്നുന്ന അമീബയാണ് രോഗകാരണം. നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായി കണ്ടെത്തിയ രോഗം ഇപ്പോള്‍ ദക്ഷിണ അമേരിക്കയിലും കൂടുതല്‍ പേരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നൈഗ്ലേറിയ ഫൗലേറി ശുദ്ധജലത്തിലും മണ്ണിലുമാണ് കാണപ്പെടുന്നത്. നീന്തുകയും വെള്ളത്തില്‍ ഡൈവ് ചെയ്യുകയും ചെയ്യുന്നവരിലായിരുന്നു അദ്യം അമീബയുടെ സാന്നിധ്യം കണ്ടെത്തിയത്. മൂക്കിലൂടെ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന അമീബ തലച്ചോറിലെത്തുന്നു. ആദ്യ ലക്ഷണം ക്ഷീണവും തളര്‍ച്ചയുമാണ്. തലവേദന, നെഞ്ചുവേദന, പനി തുടങ്ങിയവയും രോഗലക്ഷണങ്ങളാണ്.
ജലമലിനീകരണമാണ് അമീബ പടരാനുള്ള വലിയ കാരണങ്ങളിലൊന്ന്. വൃത്തിഹീനമായ സ്വിമ്മിങ്ങ് പൂളുകളിലും അമീബയെ കാണപ്പെടുന്നതായി ആരോഗ്യ വകുപ്പ് പറഞ്ഞു. നിലവില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണ്. അടുത്തിടെ ആറു വയസുകാരന് രോഗം ബാധിച്ച് മരിച്ചു. നിലവില്‍ വെള്ളത്തിലൂടെയാണ് രോഗം പടരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നത് പഠന വിധേയമാക്കിയിരിക്കുകയാണ്.
GULF
യുഎഇ ഇന്ത്യ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് വഴിതുറന്ന് അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഫോറം
അബുദാബിയെ ഗ്ലോബല്‍ ഹബ്ബാക്കുക എന്ന അബുദാബി ഫാമിലി ബിസിനസ് കൗണ്‍സിലിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയായാണ് ഇന്‍വെസ്റ്റ്മെന്റ് ഫോറം സംഘടിപ്പിച്ചത്.
മുംബൈ: യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം വിപുലമാക്കുന്നതിന്റെ ഭാഗമായി അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഫോറം മുംബൈയില്‍ നടന്നു. അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസും അബുദാബി സാമ്പത്തിക വികസന വകുപ്പും ചേര്‍ന്ന് മുംബൈയില്‍ സംഘടിപ്പിച്ച അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഫോറത്തില്‍ പൊതു, സ്വകാര്യ മേഖലകളില്‍ നിന്നുള്ള നിരവധി മുന്‍നിര സ്ഥാപനങ്ങള്‍ പങ്കാളികളായി.
അബുദാബിയെ ഗ്ലോബല്‍ ഹബ്ബാക്കുക എന്ന അബുദാബി ഫാമിലി ബിസിനസ് കൗണ്‍സിലിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയായാണ് ഇന്‍വെസ്റ്റ്മെന്റ് ഫോറം സംഘടിപ്പിച്ചത്. നിരവധി ഇന്ത്യന്‍ കമ്പനികള്‍ അബുദാബിയില്‍ വന്‍ നിക്ഷേപങ്ങള്‍ക്കുള്ള തങ്ങളുടെ സന്നദ്ധത അറിയിച്ചു.
ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ ഡോ. അബ്ദുള്‍നാസര്‍ അല്‍ഷാലി, അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് സെക്കന്‍ഡ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷാമിസ് ഖല്ഫാന് അല്‍ ദഹേരി, അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്മാന് അഹമദ് ജാസിം അല്‍ സാബി, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി, യുഎഇയിലെയും ഇന്ത്യയിലെയും വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ഫോറത്തില്‍ പങ്കെടുത്തു. അബുദാബി ഫാമിലി ബിസിനസ് കൗണ്‍സില്‍ , അബുദാബി ചേംബര്‍ പ്രതിനിധികള്‍ ഉള്‍പ്പടെ ഉന്നതതല സാമ്പത്തിക പ്രതിനിധി സംഘം ഫോറത്തില്‍ സംബന്ധിച്ചു.
ഗ്ലോബല്‍ ബിസിനസ് ഹബ്ബായി അബുദാബി മാറുകയാണെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി ഇന്‍വെസ്റ്റ്മെന്റ് ഫോറത്തിലെ സമാപന പ്രസംഗത്തില്‍ ചൂണ്ടികാട്ടി. ഇന്ത്യയും യുഎഇയും തമ്മില്‍ മികച്ച സാമ്പത്തിക സഹകരണമാണ് ഉള്ളത്. ഇരുരാജ്യങ്ങളിലെയും കമ്പനികള്‍ക്ക് കൂടുതല്‍ വിപണി സാധ്യതയാണുള്ളത്. മികച്ച നിക്ഷേപ പിന്തുണയാണ് ഭരണനേതൃത്വങ്ങള്‍ നല്കി വരുന്നതെന്നും കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇരുരാജ്യങ്ങളും തമ്മില്‍ നിക്ഷേപ പദ്ധതികള്‍ വിപുലമാക്കുന്നതിന് വേഗത പകരുന്ന കരാറുകളില്‍ ഇന്ത്യയിലെയും യുഎഇയിലെയും മുന്‍നിര കമ്പനികള്‍ ഒപ്പുവച്ചു. ഭക്ഷ്യസംസ്കരണം, ഫാഷന്‍, ഇലക്ട്രോണിക്സ്, ഐടി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നിര്‍മ്മാണ മേഖല, ഊര്‍ജ്ജം, ക്ലീന്‍ എനര്‍ജി, ബയോടെക്നോളജി തുടങ്ങി വിവിധരംഗങ്ങളില്‍ മികച്ച നിക്ഷേപങ്ങള്‍ക്ക് ധാരണയായി.
kerala
സ്വര്‍ണവില വീണ്ടും കുത്തനെ ഉയര്‍ന്നു; പവന് 1360 രൂപ വര്‍ധിച്ചു
ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ വര്‍ധിച്ചു. ഗ്രാമിന് 170 രൂപയുടെ വര്‍ധനയാണ് സ്വര്‍ണത്തിന് ഉണ്ടായത്. 11,535 രൂപയായാണ് സ്വര്‍ണവില വര്‍ധിച്ചത്. പവന് 1360 രൂപ ഉയര്‍ന്ന് 92,280 രൂപയായി വര്‍ധിച്ചു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 140 രൂപ കൂടി. ഗ്രാമിന്റെ വില 9490, പവന് 75,920 രൂപയായും വര്‍ധിച്ചു. 14 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 110 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 7,390 രൂപയായും പവന്റേത് 59120 രൂപയായും കൂടി.
ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല. സ്പോട്ട് ഗോള്‍ഡിന്റെ വില 4,086.57 ഡോളറില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ഒരു ശതമാനം ഇടിവ് ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരുന്നു. ഡോളറിനെതിരെ രൂപ ദുര്‍ബലമാകുന്നത് ഇന്ത്യയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 0.5 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.
രാവിലെ കൂടിയ സ്വര്‍ണവില കഴിഞ്ഞ ദിവസം (21/11/2025) ഉച്ചക്ക് കുറഞ്ഞു. 22 കാരറ്റിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,365 രൂപയും പവന് 360 രൂപ കുറഞ്ഞ് 90,920 രൂപയുമായി. 18കാരറ്റിന് ഗ്രാമിന് 35 കുറഞ്ഞ് 9350 രൂപയും പവന് 260 രൂപ കുറഞ്ഞ് 74,800 രൂപയുമാണ് വില.രാവിലെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 20 രൂപ വര്‍ധിച്ചിരുന്നു. 11,410 രൂപയായിരുന്നു ഗ്രാം വില. പവന് 160 രൂപ ഉയര്‍ന്ന് 91,280 രൂപയായായിരുനു രാവിലത്തെ വില.
india
ബിഹാര്‍ തെരഞ്ഞെടുപ്പ്; ആര്‍ജെഡിയുടെ തപാല്‍ വോട്ടുകള്‍ വലിയ തോതില്‍ റദ്ദാക്കിയ കണക്കുകള്‍ പുറത്ത്
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം തോല്‍വി സംഭവിച്ച മാര്‍ജിനെക്കാള്‍ കൂടുതല്‍ തപാല്‍ വോട്ടുകള്‍ റദ്ദാക്കപ്പെട്ടതായി കാണാം:
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനു സീറ്റ് നഷ്ടമായ മണ്ഡലങ്ങളില്‍ റദ്ദാക്കിയ തപാല്‍ വോട്ടുകളുടെ കണക്ക് പുറത്തുവിട്ട് ആര്‍ജെഡി. വലിയ തോതില്‍ തപാല്‍ വോട്ടുകള്‍ റദ്ദാക്കിയതാണ് കണ്ടെത്തല്‍.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം തോല്‍വി സംഭവിച്ച മാര്‍ജിനെക്കാള്‍ കൂടുതല്‍ തപാല്‍ വോട്ടുകള്‍ റദ്ദാക്കപ്പെട്ടതായി കാണാം: നബിനഗര്‍: ആര്‍ജെഡി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത് വെറും 112 വോട്ടുകള്‍ക്കാണ്. എന്നാല്‍ ഇവിടെ 132 തപാല്‍ വോട്ടുകള്‍ റദ്ദാക്കപ്പെട്ടു.
സന്ദേശില്‍ കേവലം 27 വോട്ടുകള്‍ക്കാണ് ആര്‍ജെഡിക്ക് സീറ്റ് നഷ്ടമായത്. എന്നാല്‍, കണക്കുകള്‍ പ്രകാരം 360 തപാല്‍ വോട്ടുകളാണ് ഇവിടെ അസാധുവാക്കിയത്. അഗിയോണില്‍ 95 വോട്ടുകള്‍ക്ക് സിപിഐ(എംഎല്) സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടപ്പോള്‍, 175 തപാല്‍ വോട്ടുകള്‍ റദ്ദാക്കപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷനും ഭരണകക്ഷിയായ എന്‍ഡിഎയും ചേര്‍ന്ന് നടത്തിയ അന്യായങ്ങളും ബലപ്രയോഗത്തിലൂടെയുള്ള തിരിമറികളും കാരണം നഷ്ടപ്പെട്ട ചില സീറ്റുകളാണിവയെന്ന്് ആര്‍ജെഡി എക്സ് പോസ്റ്റിലൂടെ വിമര്‍ശിച്ചു. ഈ തപാല്‍ വോട്ടുകള്‍ കൃത്യമായി എണ്ണിയിരുന്നെങ്കില്‍ ഇവിടെയെല്ലാം മഹാസഖ്യം വിജയിക്കുമായിരുന്നുവെന്നും പാര്‍ട്ടി വ്യക്തമാക്കി.
-
india17 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
kerala3 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
GULF18 hours agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala16 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala14 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala12 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
india16 hours agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്

