kerala
ജനുവരി ഒന്നുമുതല്‍ സ്കൂളുകള്‍ തുറന്ന് പഠനത്തിന് അവസരമൊരുക്കണം; എസ്എസ്എല്‍സി, പ്ലസ്ടു പൊതുപരീക്ഷയ്ക്കുള്ള മാര്‍നിര്‍ദേശങ്ങള്‍ ഇങ്ങനെ
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കും പരീക്ഷ നടത്തിപ്പിനൊരുങ്ങുന്ന അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടിയുള്ള പൊതുവായ മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് മന്ത്രി സി രവീന്ദ്രനാഥ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രഖ്യാപിച്ചത്
തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 17ന് ആരംഭിക്കുന്ന സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കും പരീക്ഷ നടത്തിപ്പിനൊരുങ്ങുന്ന അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടിയുള്ള പൊതുവായ മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് മന്ത്രി സി രവീന്ദ്രനാഥ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രഖ്യാപിച്ചത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, എസിആര്‍ടി ഡയറക്ടര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കോവിഡ് സാഹചര്യത്തില്‍ വീഡിയോ മോഡിലൂടെ എല്ലാ പാഠഭാഗങ്ങളും കുട്ടികളില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇവ 2021 ജനുവരി 31നുള്ളില്‍ പൂര്‍ത്തീകരിക്കണം.
ജനുവരി ഒന്ന് മുതല്‍ 10, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയോടെ ഷിഫ്റ്റായി സ്കൂളുകളില്‍ എത്തിച്ചേരാവുന്നതാണ്. അതിനാവശ്യമായ ക്രമീകരണം ഹെഡ്മാസ്റ്റര്/ പ്രിന്‍സിപ്പല്‍ അതാത് സ്കൂളിന്റെ സാഹചര്യത്തിനനുസരിച്ച് തയ്യാറാക്കേണ്ടതാണ്.
ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 16 വരെ കുട്ടികള്‍ക്ക് ക്ലാസ് റൂം പഠനത്തിന് അവസരമൊരുക്കണം. ഈ സമയത്ത് ലഭ്യമാകുന്ന ദിവസങ്ങള്‍ പരിഗണിച്ച് നേരിട്ടുള്ള ക്ലാസ് റൂം അനുഭവത്തിന് ഏതെല്ലാം പാഠഭാഗങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്ന് സ്കൂളുകളെ 2020 ഡിസംബര്‍ 31നകം അറിയിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ്സൈറ്റുകളില്‍ ഇത് പ്രസിദ്ധീകരിക്കും. ഈ പാഠഭാഗങ്ങള്‍ അധ്യാപകര്‍ പൂര്‍ണമായും റിവിഷന്‍ നടത്തേണ്ടതാണ്.
കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ആവശ്യാനുസരണം ചോദ്യങ്ങള്‍ തിരഞ്ഞെടുക്കാനും ഉത്തരമെഴുതാനും അവസരമൊരുക്കുന്നവിധം അധിക ചോദ്യങ്ങള്‍ (Choices) ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തുന്നതാണ്. അഭിരുചിക്കനുസരിച്ച് ഉത്തരമെഴുതാന്‍ അധികമായി ഓപ്ഷന് അനുവദിക്കുമ്പോള്‍ ചോദ്യങ്ങളുടെ എണ്ണം വര്‍ധിക്കും. ഇവ വായിച്ചു മനസിലാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായിവരും. അതുകൊണ്ട് സമാശ്വാസ സമയം (Cool of time) വര്‍ദ്ധിപ്പിക്കുന്നതായിരിക്കും.
ചോദ്യ മാതൃകകള്‍ കുട്ടികള്‍ക്ക് പരിചയപ്പെടാന്‍ മാതൃകാ ചോദ്യങ്ങള്‍ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ്സൈറ്റുകളിലൂടെ കുട്ടികള്‍ക്ക് ലഭ്യമാക്കും. മാതൃകാ പരീക്ഷ നടത്തും.
സ്കൂള്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പരീക്ഷയെ കുറിച്ചും കൃത്യമായ ധാരണ രക്ഷിതാക്കളില്‍ എത്തിക്കുന്നതിനു വേണ്ടി ക്ലാസടിസ്ഥാനത്തില്‍ രക്ഷാകര്‍ത്താക്കളുടെ യോഗം സ്കൂളുകള്‍ വിളിച്ചു ചേര്‍ക്കണം. ഈ യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി നല്കുന്ന സന്ദേശം രക്ഷിതാക്കള്‍ക്ക് കേള്‍ക്കാന്‍ അവസരമൊരുക്കേണ്ടതാണ്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രത്യേക പിന്തുണ ആവശ്യമുള്ളതുകൊണ്ട് ഇതു സംബന്ധമായ പ്രത്യേക മാര്‍?ഗ നിര്‍ദ്ദേശം നല്‍കുന്നതാണ്.
വിഷയാടിസ്ഥാനത്തില്‍ അനുയോജ്യവും ലളിതവുമായ പഠന പ്രവര്‍ത്തനങ്ങള്‍ നല്‍കുകയും വിലയിരുത്തുകയും വേണം. വീഡിയോ ക്ലാസുകളുമായി ബന്ധപ്പെട്ട പഠന പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, അതിന്റെ ഭാഗമായ പഠന തെളിവുകള്‍ (ക്ലാസുമായി ബന്ധപ്പെട്ട നോട്ടുകള്‍, ഉല്പന്നങ്ങള്, മറ്റു പ്രകടനങ്ങള്‍), യൂണിറ്റ് വിലയിരുത്തലുകള്‍ (രണ്ട് എണ്ണം) തുടങ്ങിയ സൂചകങ്ങളും നിരന്തര വിലയിരുത്തലിന്റെ ഭാഗമായ സ്കോറുകള്‍ നല്കുന്നതില് പരിഗണിക്കുന്നതാണ്.
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷ എഴുത്തു പരീക്ഷക്കു ശേഷമാണ് നടത്തേണ്ടത്. ഇത് സംബന്ധിച്ച് വിവിധ വിഭാഗങ്ങള്‍ അവരവരുടെ തനത് പ്രത്യേകതകള്‍ക്കനുസരിച്ച് മാര്‍?ഗ രേഖകള്‍ തയ്യാറാക്കുന്നതാണ്. എഴുത്തു പരീക്ഷക്കു ശേഷം പ്രായോഗിക പരീക്ഷയുടെ തയ്യാറെടുപ്പിനായി ചുരുങ്ങിയത് ഒരാഴ്ച സമയം കുട്ടികള്‍ക്ക് നല്‍കുന്നതാണ്. എല്ലാ തലങ്ങളിലുമുള്ള യോഗങ്ങള്‍ വിളിച്ച് മോണിറ്ററിംഗും അക്കാദമിക് പിന്തുണാ സംവിധാനങ്ങളും ഉറപ്പുവരുത്തണം. തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.
kerala
സിവില്‍ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസ്; എസ്.ഐക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
ഇടപ്പള്ളിയിലെ ഒരു സ്പായുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്
കൊച്ചി: സിവില്‍ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്.ഐ കെ.കെ. ബിജുവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇടപ്പള്ളിയിലെ ഒരു സ്പായുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്. സ്പാ ജീവനക്കാരി രമ്യ, സഹപ്രവര്ത്തകന് ഷിഹാം എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
കൊച്ചി സിറ്റി എ.ആര് ക്യാമ്പിലെ മരട് സ്വദേശിയായ പൊലീസുകാരനാണ് പണം നഷ്ടമായത്. സി.പി.ഒ സ്പായില്‍ പോയി തിരിച്ച് വന്നതിന് പിന്നാലെ മാല നഷ്ടമായെന്ന് കാണിച്ച് ജീവനക്കാരി സി.പി.ഒക്കെതിരെ പരാതി ഉന്നയിക്കുകയായിരുന്നു. നല്കാതിരുന്നാല് ഭാര്യയെയും ബന്ധുക്കളെയും വിവരം അറിയിച്ച് നാണം കെടുത്തുമെന്ന് ഷിഹാം ഭീഷണിപ്പെടുത്തി.
ഇതിനിടെ പ്രശ്നം തീര്‍പ്പാക്കാമെന്ന് പറഞ്ഞ് ഇടപെട്ട എസ്.ഐ ബിജു, വീട്ടില്‍ വിഷയം അറിഞ്ഞാല്‍ പ്രശ്നം ഉണ്ടാകുമെന്ന് പറഞ്ഞ് സി.പി.ഒയെ സമ്മര്‍ദ്ദത്തിലാക്കി. നാല് ലക്ഷം രൂപ നല്‍കണമെന്ന ആവശ്യമാണ് ഇതിലൂടെ സി.പി.ഒയ്ക്ക് മുന്നില്‍ വച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ സി.പി.ഒ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ശേഷം എസ്.ഐ ബിജുവടക്കം മൂന്ന് പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ബിജുവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വകുപ്പുതല നടപടി ഉള്‍പ്പെടെ ശക്തമായ നടപടിയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
kerala
മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന് കുളിമുറിയില്‍ വീണ് പരിക്കേറ്റു
ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം അറിയിച്ചത്.
ആലപ്പുഴ: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരന് കുളിമുറിയില്‍ വഴുതി വീണ് പരിക്കേറ്റു. ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം അറിയിച്ചത്.
വിദഗ്ധ ചികിത്സയ്ക്കായി സുധാകരനെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ ആവശ്യമായി വരാനുള്ള സാധ്യതയുണ്ടെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തുന്നത്. ശസ്ത്രക്രിയയും തുടര്‍ചികിത്സയും നടക്കുന്നതിനാല്‍ അടുത്ത രണ്ട് മാസം പൂര്‍ണ്ണ വിശ്രമത്തിലായിരിക്കും അദ്ദേഹം.
kerala
ബിജെപി സ്ഥാനാര്‍ത്ഥിക്കൊപ്പം വന്ന പ്രവര്ത്തകന് വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി
മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാര്‍ഡില്‍ വോട്ടു തേടിയെത്തിയ സംഘത്തോടൊപ്പമായിരുന്നു പ്രതി രാജുവും ഉണ്ടായിരുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരത്തെ മംഗലപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പര്യടനത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ചെന്ന പരാതിയെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്ത്തകന് രാജുവിനെതിരെ പൊലീസ് കേസ് എടുത്തു. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാര്‍ഡില്‍ വോട്ടു തേടിയെത്തിയ സംഘത്തോടൊപ്പമായിരുന്നു പ്രതി രാജുവും ഉണ്ടായിരുന്നത്.
വോട്ടു ചോദിച്ച് മടങ്ങുന്നതിനിടെ വീട്ടമ്മയോട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട രാജു, അവര്‍ അകത്തേക്ക് വെള്ളം എടുക്കാന്‍ പോയപ്പോള്‍ പിന്നാലെ ചെന്നു കയറിപ്പിടിച്ചുവെന്നാണ് പരാതിയുടെ ഉള്ളടക്കം. വീട്ടമ്മ നിലവിളിച്ചതോടെ രാജു സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
സംഭവത്തെ തുടര്‍ന്ന് വീട്ടമ്മ മംഗലപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. കേസെടുത്തതോടെ പ്രതിയായ രാജു ഒളിവില്‍ പോയെന്നാണ് വിവരം.
-
india1 day agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala1 day agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
india24 hours agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala23 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala21 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

