Connect with us

kerala

ബിജെപി-സിപിഎം-എസ്ഡിപിഐ ധാരണ; തെളിവുകള്‍ പുറത്തുവിട്ട് മാത്യു കുഴല്‍നാടന്‍

മധ്യ കേരളത്തിലാണ് ബിജെപിയുമായി സിപിഎം രഹസ്യധാരണയുണ്ടാക്കിയത്. പലയിടത്തും എസ്ഡിപിഐയുമായും ധാരണയുണ്ടാക്കി.

Published

on

തിരുവനന്തപുരം:തദ്ദെശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സിപിഎം-ബിജെപി-എസ്ഡിപിഐ എന്നീ പാര്‍ട്ടികള്‍ തമ്മില്‍ അവിശുദ്ധ സഖ്യവും ആസൂത്രിത നീക്കുപോക്കും നടന്നതായി കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. കേരളത്തിലെ നൂറോളം വാര്‍ഡുകളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. 100 വാര്‍ഡുകളില്‍ പലതിലും സിപിഎമ്മിനു രണ്ടക്ക വോട്ടുകള്‍ മാത്രമാണുള്ളത്. പല സ്ഥലത്തും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ പരോക്ഷമായി, സിപിഎം ബിജെപിക്ക് വോട്ടു മറിച്ചെന്നും അദ്ദേഹം പറഞ്ഞു.

മധ്യ കേരളത്തിലാണ് ബിജെപിയുമായി സിപിഎം രഹസ്യധാരണയുണ്ടാക്കിയത്. പലയിടത്തും എസ്ഡിപിഐയുമായും ധാരണയുണ്ടാക്കി. കെപിസിസി റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട് നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഗ്രാമ പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 2,12,73,417 പേര്‍ വോട്ടു ചെയ്തതായി കണ്ടെത്തി. ഇതില്‍ 74,58,516 പേര്‍ യുഡിഎഫിനും, 74,37,787 പേര്‍ എല്‍ഡിഎഫിനും വോട്ടു ചെയ്തു. യുഡിഎഫിന് 35.06%, എല്‍ഡിഎഫഇന് 34.96% വോട്ടുകള്‍ ലഭിച്ചു. സീറ്റുകള്‍ നേടിയെടുക്കുന്നതില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടെങ്കിലും വോട്ടുകള്‍ കൂടുതല്‍ ലഭിച്ചെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ തുടരും; സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കാന്‍ ഗവര്‍ണര്‍

വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ സസ്പെന്‍ഡ് ചെയ്ത കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെ തിരിച്ചെടുത്ത സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കാന്‍ ഗവര്‍ണര്‍.

Published

on

വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ സസ്പെന്‍ഡ് ചെയ്ത കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെ തിരിച്ചെടുത്ത സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കാന്‍ ഗവര്‍ണര്‍. ഇതിനായുള്ള നടപടി ക്രമങ്ങള്‍ രാജ്ഭവന്‍ ആരംഭിച്ചു. സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കുമ്പോള്‍ ഫലത്തില്‍ രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ തുടരും. ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്യാനും ഗവര്‍ണര്‍ തീരുമാനിച്ചിട്ടുണ്ട്.

ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ജോയിന്റ് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം വൈസ് ചാന്‍സലറെ അറിയിക്കും. വിസിയാണ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുക. നിലവില്‍ സിസ തോമസിനാണ് വിസിയുടെ ചുമതല. യോഗം കഴിഞ്ഞ് സിസ തോമസ് പുറത്ത് പോയതിന് ശേഷവും സിന്‍ഡിക്കേറ്റ് യോഗം തുടര്‍ന്നതിലാണ് നടപടി.

സംഭവത്തില്‍ ഹരികുമാറിനെ സിസ തോമസ് ജോയിന്റ് രജിസ്ട്രാര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. അതേസമയം സിന്‍ഡിക്കേറ്റിനെ പിരിച്ചു വിടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നാണ് ഗവര്‍ണറുടെ അഭിപ്രായം. അതേസമയം കോടതിയലക്ഷ്യ നടപടി നേടുന്ന സിന്‍ഡിക്കേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ആര്‍ രാജേഷിനെ സസ്പെന്‍ഡ് ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന.

രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ നടപടി റദ്ദാക്കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ നിന്ന് താത്കാലിക വി സി സിസ തോമസ് ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്ന് മറ്റൊരു മുതിര്‍ന്ന സിന്‍ഡിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തില്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കെ എസ് അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതായി അറിയിച്ചിരുന്നു. പിന്നാലെ രജിസ്ട്രാര്‍ വീണ്ടും ചുമതലയേല്‍ക്കുകയായിരുന്നു.

Continue Reading

kerala

കണ്‍സഷന്‍ വര്‍ധന; വിദ്യാര്‍ത്ഥി സംഘടനകളുമായി ആലോചിച്ച ശേഷമേ നടപ്പാക്കുകയുള്ളു: മന്ത്രി കെ ബി ഗണേഷ് കുമാര്‍

വിദ്യാര്‍ത്ഥികളുടെ കണ്‍സഷനടക്കം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.

Published

on

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷനടക്കം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. അതേസമയം വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കുന്ന കാര്യം വിദ്യാര്‍ത്ഥി സംഘടനകളുമായി ആലോചിച്ച ശേഷമേ നടപ്പാക്കുകയുള്ളുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കാന്‍ സാധിക്കില്ലെന്നും ഇത് സര്‍ക്കാര്‍ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

കണ്‍സഷന്‍ വര്‍ദ്ധനവ് സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചെന്നും ഇത് പരിശോധിക്കുംമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടനകളെ ചര്‍ച്ചക്ക് വിളിക്കും. സ്പീഡ് ഗവര്‍ണര്‍ ഒഴിവാക്കണമെന്നും ജിപിഎസ് ഒഴിവാക്കണമെന്നും ഇഷ്ടാനുസരണം പെര്‍മിറ്റ് നല്‍കണമെന്നും ബസ് ഉടമകള്‍ ആവശ്യമുയര്‍ത്തുന്നു. എന്നാല്‍ ഇത് പ്രാവര്‍ത്തികമല്ലെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് വര്‍ധന, പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയത് പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും സ്വകാര്യ ബസുടമകള്‍ അറിയിച്ചു.

Continue Reading

kerala

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

Published

on

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. വിശദമായ മെഡിക്കല്‍ ബോര്‍ഡ് യോഗം ഉടന്‍ ചേരും.

ഇന്ന് ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ കുടുംബാംഗങ്ങളും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞമാസം 23-ാം തീയതിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വി.എസ് അച്യുതാനന്ദനെ പട്ടത്തുള്ള എസ്യുട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Continue Reading

Trending