Connect with us

kerala

കോവിഡ് സമ്പര്‍ക്ക പട്ടിക തയാറാക്കുന്നതില്‍ നിന്ന് പൊലീസ് പിന്മാറുന്നു

ഘട്ടം ഘട്ടമായി സമ്പര്‍പട്ടിക തയ്യാറാക്കല്‍ വീണ്ടും ആരോഗ്യ വകുപ്പിന് കൈമാറാനാണ് നിര്‍ദ്ദേശം

Published

on

തിരുവനന്തപുരം: കോവിഡ് രോഗികളുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നതില്‍ നിന്ന് പോലീസ് പിന്മാറുന്നു. ഡിജിപിയാണ് ഇക്കാര്യം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി.

കോവിഡ് രോഗികളുടെ പട്ടിക വലിയ രീതിയില്‍ നീണ്ടതോടെയാണ് പൊലീസിന് ഈ പട്ടിക തയ്യാറാക്കാന്‍ രംഗത്തിറങ്ങേണ്ടി വന്നത്. എന്നാല്‍, ഈ ഉത്തരവാദിത്വം പൊലീസിനെ ഏല്‍പ്പിച്ചതിനെതിരെ നേരത്തെ തന്നെ ആരോഗ്യ വകുപ്പ് രംഗത്ത് വന്നിരുന്നു. അതുപോലെത്തന്നെ, പട്ടിക തയ്യാറാക്കാന്‍ കോവിഡ് രോഗികളുടെ ഫോണ്‍ വിശദാംശങ്ങള്‍ സ്വീകരിക്കുന്നതും വിവാദത്തിന് ഇടയാക്കിയിരുന്നു.

സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ അല്‍പ്പം കഠിന പ്രയത്‌നം ആയിരുന്നു എന്നാണ് പോലീസ് വിലയിരുത്തുന്നത്. ഘട്ടം ഘട്ടമായി സമ്പര്‍പട്ടിക തയ്യാറാക്കല്‍ വീണ്ടും ആരോഗ്യ വകുപ്പിന് കൈമാറാനാണ് നിര്‍ദ്ദേശം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്നു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ് അദ്ദേഹം

Published

on

തിരുവനന്തുപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ് അദ്ദേഹം. വിവിധ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണനിലയിലാക്കാൻ വിദ​ഗ്ധ ഡോക്ടർമാരുടെ സംഘം ശ്രമിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

‘പട്ടം എസ് യുടി ആശുപത്രിയിലെ തീവ്രപരിചരവിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില മാറ്റമില്ലാതെ തുടരുന്നു. വിവിധ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മര്‍ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാക്കാന്‍ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ സംഘം ശ്രമിച്ചുവരുന്നു’ – മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

 

Continue Reading

kerala

‘എന്നിട്ട് എല്ലാം ശരിയായോ’; ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തലസ്ഥാനത്ത് പോസ്റ്ററുകള്‍

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സര്‍ക്കാര്‍ തലത്തില്‍ വിപുലമായി ആചരിക്കാനുള്ള നീക്കത്തിനിടെയാണ് പ്രതിഷേധം

Published

on

തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് തിരുവനന്തപുരം നഗരത്തില്‍ അജ്ഞാത പോസ്റ്ററുകള്‍. ‘എന്നിട്ട് എല്ലാം ശരിയായോ? ‘ എന്ന ചോദ്യം ഉന്നയിക്കുന്ന പോസ്റ്ററുകളാണ് തലസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ പ്രത്യക്ഷപ്പെട്ടത്. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സര്‍ക്കാര്‍ തലത്തില്‍ വിപുലമായി ആചരിക്കാനുള്ള നീക്കത്തിനിടെയാണ് പ്രതിഷേധം.

‘വീട് നന്നാക്കി, നാട് ലഹരിയില്‍ മുക്കി, സംസ്ഥാനം തകര്‍ത്തു’ തുടങ്ങിയ വാചകങ്ങളും പോസ്റ്ററുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രങ്ങളും ചില പോസ്റ്ററുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. നഗരത്തില്‍ പലയിടത്തായി പ്രത്യക്ഷപ്പെട്ടിട്ടുള്ള പോസ്റ്ററിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

 

Continue Reading

kerala

മഴ മുന്നറിയിപ്പ് പുതുക്കി, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്

Published

on

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. പത്തനംതിട്ട കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, ജില്ലകളിൽ ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട്. നാളെയും മറ്റന്നാളും 10 ജില്ലകളിൽ വീതം മഴ മുന്നറിയിപ്പ്. മലയോര മേഖലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റര്‍ മുതൽ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്. ഇരിട്ടി, കോതമംഗലം താലൂക്കുകളിലെ സ്കൂളുകൾക്കും ഇന്ന് അവധിയാണ്.

ഇന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

 

Continue Reading

Trending