kerala
വയനാട്ടിലെ കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതെന്ന് ആരോഗ്യവകുപ്പ്
അഞ്ച് ദിവസത്തിനിടെ രോഗം ബാധിച്ചത് 1397 പേർക്ക്

കൽപ്പറ്റ: എല്ലാ ദിവസവും കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കാജനകമാണെന്നും രോഗനിയന്ത്രണ പ്രവർത്തനത്തിൽ എല്ലാവരും സഹകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അഭ്യർത്ഥിച്ചു. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവിനനുസരിച്ച് ഗോത്ര വിഭാഗങ്ങളിലും വയോജനങ്ങളിലും മറ്റു രോഗങ്ങൾ ഉള്ളവരിലും രോഗപ്പകർച്ച കൂടുതലാവും. ഈ വിഭാഗങ്ങളിൽ മരണനിരക്ക് കൂടാനും സാധ്യത ഏറെയാണ്. ആളുകൾ അടുത്തിടപഴകുന്നതും ശരിയായ രീതിയിൽ മാസ്‌ക് ഉപയോഗിക്കാത്തതും ശരിയായ രീതിയിൽ കൈകൾ വൃത്തിയാക്കാത്തതും ആണ് രോഗപ്പകർച്ച കൂടാൻ കാരണം. കോവിഡ് ബാധിക്കാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം. എന്നാൽ മാത്രമേ വയോജനങ്ങളെയും മറ്റു രോഗങ്ങൾ ഉള്ളവരെയും ഗോത്ര വിഭാഗം ജനങ്ങളെയും രോഗത്തിന്റെ പിടിയിൽനിന്നും മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിയുകയുള്ളൂ. കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർ അടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ഫോണിൽ ബന്ധപ്പെട്ട് പരിശോധന നടത്തി കോവിഡ് ആണോ എന്ന് ഉറപ്പുവരുത്തണം. പനി, തൊണ്ടവേദന, ചുമ, ജലദോഷം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ വീടുകളിലും പുറത്തും മറ്റുള്ളവരുമായി സമ്പർക്കത്തിൽ ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.
വീടുകളിൽ ചികിത്സയിലുള്ള കോവിഡ് രോഗികൾ പുറത്തിറങ്ങിയാൽ കർശന നിയമനടപടി
വയനാട് ജില്ലയിൽ കോവിഡ് പോസിറ്റീവായി വീടുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾ കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും പകർച്ചവ്യാധി നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.
ഇപ്പോൾ ചികിത്സയിലുള്ള 3240 പേരിൽ 2800 പേരും വീടുകളിൽ തന്നെയാണുള്ളത്. വീടുകളിൽ ചികിത്സയിലുള്ള ആരും നിരീക്ഷണ കാലയളവ് പൂർത്തിയാകുന്നത് വരെ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ആവാൻ പാടില്ല. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ പരിശോധന നടത്തി കോവിഡ് ഇല്ല എന്ന് ഉറപ്പാക്കുന്നത് വരെ സമ്പർക്കരഹിത നിരീക്ഷണത്തിൽ കഴിയണം. എല്ലാവരും കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ സഹകരിച്ചാൽ മാത്രമേ ജില്ലയിലെ രോഗവ്യാപനം കുറച്ചു കൊണ്ടുവരാൻ കഴിയുകയുള്ളൂ. വയോജനങ്ങളിലും മറ്റു രോഗങ്ങൾ ഉള്ളവരിലും കോവിഡ് ഗുരുതരമാവുകയും മരണ കാരണമാകുകയും ചെയ്യുന്നതാണ് കാണുന്നത്. ജില്ലയിൽ കൂടി വരുന്ന കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് എല്ലാവരും ഒരേ മനസ്സോടെ പ്രവർത്തിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.
അഞ്ച് ദിവസത്തിനിടെ രോഗം ബാധിച്ചത് 1397 പേർക്ക്
വയനാട്ടിൽ കഴിഞ്ഞ ജില്ലയിൽ അഞ്ച് ദിവസത്തിനിടെ രോഗം ബാധിച്ചത് 1397 പേർക്ക്. ഇന്നലെ മാത്രം 292 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. 177 പേർ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 289 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അതിൽ 4 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 3 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21956 ആയി. 18305 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 133 മരണം. നിലവിൽ 3518 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2707 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്നലെ പുതുതായി നിരീക്ഷണത്തിലായത് 529 പേരാണ്. 558 പേർ നിരീക്ഷണക്കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 7136 പേർ. ഇന്നലെ പുതുതായി 57 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽ നിന്ന് ഇന്നലെ 2129 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 246811 സാമ്പിളുകളിൽ 242853 പേരുടെ ഫലം ലഭിച്ചു. ഇതിൽ 220897 നെഗറ്റീവും 21956 പോസിറ്റീവുമാണ്.
kerala
വഴി തടസപ്പെടുത്തി വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് പറഞ്ഞു; പാലക്കാട് ലോഡ്ജ് ജീവനക്കാരന് മര്‍ദനം
ലോഡ്ജിലേക്കുഉള്ള വഴി തടസപ്പെടുത്തി വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് പറഞ്ഞതിന് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ സിറ്റി ഹാള്‍ട്ട് ലോഡ്ജിലെ ജീവനക്കാരനാണ് മര്‍ദനമേറ്റത്.

പാലക്കാട് ഒലവക്കോട്ടെ ലോഡ്ജില്‍ ജീവനക്കാരനെ ആക്രമിച്ച് യുവാക്കള്‍. ലോഡ്ജിലേക്കുഉള്ള വഴി തടസപ്പെടുത്തി വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് പറഞ്ഞതിന് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ സിറ്റി ഹാള്‍ട്ട് ലോഡ്ജിലെ ജീവനക്കാരനാണ് മര്‍ദനമേറ്റത്.
ലോഡ്ജിലെ റിസപ്ഷനില്‍ കയറിയും അതിക്രമം നടത്തി. ഇന്ന് ഉച്ചക്കാണ് വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് ലോഡ്ജ് മാനേജര്‍ പറഞ്ഞത്. രാത്രിയോടെ കൂടുതല്‍ ആളുകളുമായി എത്തി യുവാക്കള്‍ അക്രമം അഴിച്ച് വിടുകയായിരുന്നു.
kerala
ഹൃദയമാറ്റ ശസ്ത്രക്രിയ; 13 കാരിയെ വന്ദേ ഭാരത് എക്‌സ്പ്രസില്‍ എറണാകുളത്തെത്തിച്ചു
അഞ്ച് മണിക്ക് കൊല്ലത്ത് നിന്ന് പുറപ്പെട്ട ട്രെയിനിലാണ് ജീവന്‍ രക്ഷാദൗത്യം നടന്നത്.

ഹൃദയമാറ്റ ശസ്ത്രക്രിയക്കായി പതിമൂന്ന്കാരിയെ വന്ദേ ഭാരത് എക്‌സ്പ്രസില്‍ എറണാകുളത്തെത്തിച്ചു. അഞ്ച് മണിക്ക് കൊല്ലത്ത് നിന്ന് പുറപ്പെട്ട ട്രെയിനിലാണ് ജീവന്‍ രക്ഷാദൗത്യം നടന്നത്.
എയര്‍ ആംബുലന്‍സ് ലഭിക്കാത്തതിനാലാണ് വന്ദേഭാരത് ജീവന്‍ രക്ഷാദൗത്യത്തിന് ഉപയോഗിച്ചത്. കൊല്ലം അഞ്ചല്‍ ഏരൂര്‍ സ്വദേശിയായ പെണ്‍കുട്ടിക്കാണ് ശസ്ത്രക്രിയ. ശസ്ത്രക്രിയക്കായി പെണ്‍കുട്ടിയെ ലിസി ആശുപത്രിയില്‍ എത്തിക്കും. കൊച്ചിയില്‍ നിന്നും എയര്‍ ആംബുലന്‍സ് കൊല്ലത്ത് എത്തിച്ച് തിരിച്ചുകൊണ്ടുപോകാന്‍ സമയമെടുക്കുന്നതിനാലാണ് ഉടന്‍ തന്നെ വന്ദേഭാരതില്‍ കുട്ടിയെ കൊച്ചിയില്‍ എത്തിച്ചത്.
kerala
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദം; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ വടക്കന്‍ ആന്ധ്രാപ്രദേശ്‌തെക്കന്‍ ഒഡീഷ തീരത്തിന് സമീപമാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്.

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യുനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ വടക്കന്‍ ആന്ധ്രാപ്രദേശ്‌തെക്കന്‍ ഒഡീഷ തീരത്തിന് സമീപമാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്.
കേരളത്തില്‍ അടുത്ത അഞ്ചുദിവസത്തേക്കാണ് നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മഴക്കൊപ്പം മിന്നലിനും സാധ്യതയുണ്ട്.
കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
നാളെ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, ആന്ധ്രപ്രദേശ് തീരം, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കൊങ്കണ്‍, ഗോവ തീരങ്ങള്‍, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
-
india2 days ago
ആസാമില്‍ കുടിയേറ്റ പുറത്താക്കല്‍ നിയമം നടപ്പാക്കും; പൗരത്വം തെളിയിക്കാന്‍ 10 ദിവസത്തെ സമയം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
-
india2 days ago
ഖത്തര്‍ അമീറുമായി സംസാരിച്ച് പ്രധാനമന്ത്രി; ദോഹയിലെ ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ചു
-
News2 days ago
ഇലോൺ മസ്കിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ധനികനായി ലാറി എലിസണ്‍
-
kerala2 days ago
മലപ്പുറം ജില്ലാ കെ.എം.സി.സി ജൽസെ മീലാദ് സംഘടിപ്പിച്ചു
-
News2 days ago
നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിര്‍ദേശിച്ച് പ്രതിഷേധക്കാര്‍
-
india2 days ago
‘ചൈനയ്ക്കും ഇന്ത്യയ്ക്കും 100% തീരുവ ചുമത്തണം’; യൂറോപ്യന്‍ യൂണിയനോട് ട്രംപ്
-
india2 days ago
രാജ്യവ്യാപകമായി വോട്ടര്‍പട്ടിക പ്രത്യേക പുനഃപരിശോധന ഒക്ടോബറില്‍ ആരംഭിച്ചേക്കും
-
kerala2 days ago
സിഎച്ച്-പ്രതിഭ ക്വിസ്