തിരുവനന്തപുരം : സോളാര്‍ക്കേസില്‍ ഏത് ഏജന്‍സി വേണമെങ്കിലും വരട്ടെയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സിബിഐക്ക് വിട്ട നടപടിയെ പ്രതിരോധിക്കാന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സിബിഐയെ പേടിയില്ല. ഏത് അന്വേഷണത്തോടും സഹകരിക്കും. എട്ട് വര്‍ഷത്തിനിടെ ഈ കേസിനെ തടസപ്പെടുത്താന്‍ നോക്കിയിട്ടില്ല. പരാതിക്കാരി വീണ്ടും പരാതി നല്‍കിയതില്‍ ഗൂഢാലോചന ഉണ്ടോയെന്ന് മാധ്യമങ്ങള്‍ക്ക് അന്വേഷിക്കാം. ഇതുവരെ നടപടിയെടുക്കാതിരുന്നത് സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും കഴിവില്ലായ്മയുമാണ്. ഈ നടപടി സര്‍ക്കാരിന് തന്നെ തിരിച്ചടിയാവുമെന്നും അദ്ദേഹം പറഞ്ഞു.