Connect with us

gulf

സഊദി വിമാന വിലക്ക് വീണ്ടും നീട്ടി മെയ് 17 മുതല്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം

പുതുക്കി നിശ്ചയിച്ച പ്രകാരം മെയ് 17നാകും രാജ്യാന്തര വിമാനങ്ങള്‍ക്ക് സഊദിയില്‍ ഇറങ്ങാന്‍ അനുമതി നല്‍കുകയെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

Published

on

 

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുന്ന തീയതിയില്‍ വീണ്ടും മാറ്റം വരുത്തി സഊദി. പുതുക്കി നിശ്ചയിച്ച പ്രകാരം മെയ് 17നാകും രാജ്യാന്തര വിമാനങ്ങള്‍ക്ക് സഊദിയില്‍ ഇറങ്ങാന്‍ അനുമതി നല്‍കുകയെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു . ഇപ്പോഴുള്ള വിലക്ക് മാര്‍ച്ച് 31ന് അവസാനിച്ച് ഏപ്രില്‍ ഒന്നിന് അര്‍ധരാത്രി മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് പൂര്‍ണ്ണമായും പുനരാരംഭിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത് . കോവിഡ് വ്യാപനം വിവിധ രാജ്യങ്ങളില്‍ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത്. മെയ് 17 തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടാകുമെന്നാണ് മന്ത്രാലയം ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത് . ഈ സമയമാകുമ്പോഴേക്ക് രാജ്യം പൂര്‍വസ്ഥിതിയിലേക്ക് വരുമെന്നും സ്വദേശികള്‍ക്കും വിദേശികള്‍ക്കും രാജ്യത്ത് നിന്ന് പുറത്തേക്കും തിരിച്ചും വരുന്നതിന് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി എടുത്തുകളയുകയും ചെയ്യും.

മാര്‍ച്ചോടെ രാജ്യത്തെ കോവിഡ് ബാധ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരോഗ്യ ആഭ്യന്തര മന്ത്രാലയങ്ങള്‍. എന്നാല്‍ രാജ്യത്തെ കോവിഡ് കേസുകളിലും നേരിയ വര്‍ധന ഉണ്ടായ സാഹചര്യത്തില്‍ കര്‍ശനമായ പ്രതിരോധ നടപടികള്‍ തുടരാന്‍ തന്നെയാണ് മന്ത്രാലയങ്ങളുടെ തീരുമാനം .
ഈ കാലാവധിക്കുള്ളില്‍ ഇപ്പോള്‍ നല്‍കിവരുന്ന കോവിഡ് വാക്‌സിന്‍ രോഗബാധയേല്‍ക്കാന്‍ സാധ്യതയുള്ളവര്‍ക്കെല്ലാം കൊടുക്കാനും സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്കൂട്ടല്‍. കോവിഡ് വ്യാപനം പല രാജ്യങ്ങളിലും തുടരുന്നതും മറ്റു ചില രാജ്യങ്ങളില്‍ കോവിഡിന്റെ വകഭേദം വ്യാപിക്കുന്നതുമാണ് ഇനിയും മൂന്നര മാസം വരെ കാത്തിരിക്കേണ്ട സ്ഥിതി സംജാതമാക്കിയത് .

നിലവിലുള്ള സാഹചര്യത്തില്‍ കോവിഡ് വ്യാപനമില്ലാത്ത രാജ്യങ്ങളിലുള്ള നിയന്ത്രണങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി വിമാന സര്‍വീസ് നടത്താന്‍ അനുമതിയുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് ഇതുവരെ ഇവ്വിധത്തില്‍ സര്‍വീസുകള്‍ക്ക് അനുമതി ലഭിച്ചിട്ടില്ല. യാത്രക്കാരെ സഊദിയില്‍ നിന്ന് കൊണ്ടുപോകാന്‍ വന്ദേ ഭാരത്, ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് മാത്രമാണ് താത്കാലിക അനുമതിയുള്ളത്. കോവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ സഊദിയിലേക്ക് തിരിച്ചെത്തുന്നവര്‍ ദുബായ് വഴിയും മറ്റു രാജ്യങ്ങള്‍ വഴിയും 14 ദിവസം അവിടെ താമസിച്ച ശേഷമാണ് സഊദിയിലെത്തുന്നത് . നേരിട്ട് സഊദിയിലേക്ക് യാത്ര തിരിക്കാന്‍ കാത്തുകഴിയുന്ന കുടുംബങ്ങളടക്കുമുള്ളവര്‍ക്ക് ഇനിയും മൂന്നര മാസം കാത്തിരിക്കേണ്ടി വരും.

 

gulf

കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം

വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

Published

on

അജ്മാന്‍: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്‍പിച്ച ബാലികയെ അജ്മാന്‍ പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്‍കുന്ന സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.

Continue Reading

gulf

സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

Published

on

സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്‌സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Continue Reading

gulf

മദീന ബസ് ദുരന്തം: മരിച്ച 46 തീർഥാടകരുടെ ഖബറടക്കം പൂർത്തിയായി

ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്.

Published

on

മദീന: മദീനയിൽ നടന്ന ഭീകര ബസ് അപകടത്തിൽ മരണപ്പെട്ട 46 പേരുടെ ഖബറടക്ക ചടങ്ങുകൾ ജന്നതുൽ ബഖീഇൽ നടന്നു. ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്. മദീന പ്രവാചക പള്ളിയിൽ നടന്ന നമസ്‌കാരത്തിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ പങ്കെടുത്തു. കൂടാതെ സൗദി സർക്കാരിന്റെ മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

മക്കയിൽ നിന്ന് ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഉടൻ തീപിടിച്ച് കത്തിനശിക്കുകയായിരുന്നു. അപകടം നടന്നത് ബദ്‌റിനും മദീനക്കും ഇടയിലുള്ള മുഫറഹാത്ത് എന്ന പ്രദേശത്താണ്.

ദുരന്തത്തിൽ ഹൈദരാബാദ് രാംനഗറിലെ നസീറുദ്ദീൻ ഉൾപ്പെടെയുള്ള ഒരു കുടുംബത്തിലെ 18 പേർ മരിച്ചിരുന്നു. ഒരു അത്ഭുതമായി, 25 കാരനായ അബ്ദുൽ ശുഐബ് മുഹമ്മദ് മാത്രമാണ് ജീവൻ രക്ഷിച്ചത്. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഏകദേശം ഒരു കുടുംബം മുഴുവൻ നഷ്ടമായ ഈ വലിയ 사고 സൗദി അറേബ്യയിലെയും ഇന്ത്യയിലെയും സമൂഹങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

Continue Reading

Trending