Connect with us

india

‘നിങ്ങള്‍ക്ക് ഒട്ടകപക്ഷിയെപ്പോലെ മണലില്‍ തല പൂഴ്ത്താം, ഞങ്ങള്‍ ചെയ്യില്ല’; കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

എന്തുതന്നെ ആയാലും ഡല്‍ഹിക്ക് മെഡിക്കല്‍ ഓക്‌സിജന്റെ മുഴുവന്‍ വിഹിതവും നല്‍കണമെന്ന് നിര്‍ദേശിച്ച കോടതി, കേന്ദ്ര സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അത് വിശദീകരിക്കാനും ആവശ്യപ്പെട്ടു

Published

on

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിക്ക് അര്‍ഹമായ മുഴുവന്‍ മെഡിക്കല്‍ ഓക്‌സിജനും അടിയന്തരമായി നല്‍കണമെന്ന ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

എന്തുതന്നെ ആയാലും ഡല്‍ഹിക്ക് മെഡിക്കല്‍ ഓക്‌സിജന്റെ മുഴുവന്‍ വിഹിതവും നല്‍കണമെന്ന് നിര്‍ദേശിച്ച കോടതി, കേന്ദ്ര സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അത് വിശദീകരിക്കാനും ആവശ്യപ്പെട്ടു. ‘നിങ്ങള്‍ക്ക് ഒട്ടകപക്ഷിയെപ്പോലെ മണലില്‍ തല പൂഴ്ത്താം. ഞങ്ങള്‍ അങ്ങനെ ചെയ്യില്ല. നിങ്ങള്‍ ദന്തഗോപുരത്തിലാണോ ജീവിക്കുന്നത്’ ജസ്റ്റിസുമാരായ വിപിന്‍ വിപിന്‍ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു.

490 മെട്രിക് ടണ്ണല്ല 700 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഡല്‍ഹിക്ക് നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാണിച്ചു കൊണ്ടുകൂടിയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഏപ്രില്‍ 30നായിരുന്നു സുപ്രീം കോടതി ഡല്‍ഹിയിലെ
മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം മേയ് മൂന്ന് അര്‍ധരാത്രിക്ക് മുന്‍പ് പരിഹരിക്കണമെന്ന് ഉത്തരവിട്ടത്.

ഡല്‍ഹിയില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്നുള്ള മരണസംഖ്യ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അടിയന്തര നടപടി കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Home

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

മുംബൈ: നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.കേസില്‍ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് മുഹമ്മദ് ചൗധരി.

സല്‍മാന്‍ ഖാന്‍ കേസില്‍ കസ്റ്റഡിയില്‍ ഇരിയ്‌ക്കേ ഒരു പ്രതി മരിച്ചിരുന്നു. മെയ് ഒന്ന് ബുധനാഴ്ചയാണ് അനുജ് തപന്‍ മരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരിക്കുന്നത് എന്നാണ് മുംബൈ പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ വച്ചു അനുജിനെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Continue Reading

india

ഗുജറാത്തിലെ വിവരാവകാശ പ്രവർത്തകന്റെ കൊല; ബി.ജെ.പി മുൻ എം.പി ഉൾപ്പെടെ 7 പേരുടെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി

പ്ര​തി​ക​ളു​ടെ അ​പ്പീ​ലി​ലാ​ണ് എ​ല്ലാ​വ​രെ​യും കുറ്റവിമുക്തരാക്കിയത്.

Published

on

വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ അ​മി​ത് ജെ​ത്‍വ​യെ കൊ​ല​പ്പെ​ടു​ത്തി​യ ​കേ​സി​ൽ ബി.​ജെ.​പി മു​ൻ എം.​പി ദി​നു​സോ​ള​ങ്കി ഉ​ൾ​പ്പെ​ടെ 7 ​പേ​രെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ച സി.​ബി.​​ഐ കോ​ട​തി വി​ധി ഗു​ജ​റാ​ത്ത് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. പ്ര​തി​ക​ളു​ടെ അ​പ്പീ​ലി​ലാ​ണ് എ​ല്ലാ​വ​രെ​യും കുറ്റവിമുക്തരാക്കിയത്. മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ച്ച​പോ​ലെ​യാ​ണ് വി​ചാ​ര​ണ കോ​ട​തി വി​ധി​യെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ എ.​എ​സ്.​സു​പേ​ഹി​യ, വി​മ​ൽ കെ.​വ്യാ​സ് എ​ന്നി​വ​രു​ടെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

അ​ന്വേ​ഷ​ണം അ​ശ്ര​ദ്ധ​യോ​ടെ​യും മു​ൻ വി​ധി​യോ​ടെ​യു​മാ​യി​രു​ന്നു. സാ​ക്ഷി​ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ​കോ​ട​തി വി​ല​യി​രു​ത്തി.

2010 ജൂ​ലൈ 20ന് ​ഹൈ​കോ​ട​തി പ​രി​സ​ര​ത്താ​ണ് ജെ​ത്‍വ വെ​ടി​യേ​റ്റു മ​രി​ച്ച​ത്. ദി​നു സോ​ള​ങ്കി​യു​ടെ നി​യ​മ​വി​രു​ദ്ധ ഖ​ന​നം വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം തു​റ​ന്നു​കാ​ട്ടാ​ൻ ജെ​ത്‍വ ശ്ര​മി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ആ​ദ്യം ഗു​ജ​റാ​ത്ത് സി.​​ഐ.​ഡി അ​ന്വേ​ഷി​ച്ച കേ​സ് 2012 സെ​പ്റ്റം​ബ​റി​ലാ​ണ് ഹൈ​കോ​ട​തി സി.​ബി.​ഐ​ക്ക് വി​ട്ട​ത്. 2013 ന​വം​ബ​റി​ലാ​ണ് ദി​നു സോ​ള​ങ്കി​യെ സി.​ബി.​ഐ അ​റ​സ്റ്റ്ചെ​യ്ത​ത്.

2019 ജൂ​ലൈ 11ന് ​സോ​ള​ങ്കി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ശി​ക്ഷി​ച്ച വി​ചാ​ര​ണ കോ​ട​തി 15 ല​ക്ഷം രൂ​പ പി​ഴ ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ദി​നു സോ​ള​ങ്കി​യു​ടെ​യും മ​രു​മ​ക​ൻ ശി​വ സോ​ള​ങ്കി​യു​ടെ​യും ശി​ക്ഷ സ​സ്​​പെ​ൻ​ഡ് ചെ​യ്ത ഹൈ​കോ​ട​തി ഇ​വ​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

Continue Reading

india

ലോക്സഭാ തിരഞ്ഞെടുപ്പ്: മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായി 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ടം വോട്ടെടുപ്പ് പുരോഗമിക്കുന്നു. 11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായി 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകയിലെ 14 മണ്ഡലങ്ങൾ, മധ്യപ്രദേശിലെ 8 മണ്ഡലങ്ങൾ, ഉത്തർപ്രദേശിലെ 10 മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങൾ എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കേന്ദ് രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, ദിഗ്‌വിജയ് സിംഗ്‌ എന്നിവരാണ് മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.

ആദ്യ രണ്ട് ഘട്ടങ്ങളി ലെ പോളിങ് ശതമാനത്തിലെ കുറവ് മൂന്നാംഘട്ടത്തിലും ആവര്‍ത്തിക്കുമോ എന്ന ആശനങ്കയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന മണ്ഡലങ്ങൾ.ഒന്നാം ഘട്ടത്തില്‍ 66.14% രണ്ടാം ഘട്ടത്തിലെ 66.71% പോളിങാണ് രേഖപ്പെടുത്തിയത്.

Continue Reading

Trending