Connect with us

kerala

ഒരാഴ്ചത്തെ ലോക്ഡൗണ്‍; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

സ്‌കൂളുകളും കോളജുകളും എല്ലാത്തരം വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടും. ആരാധനാലയങ്ങള്‍ അടച്ചിടും, പൊതുജനങ്ങള്‍ പ്രവേശിക്കാന്‍ പാടില്ല

Published

on

കേരളത്തിലെ ലോക്ഡൗണ്‍ മാര്‍ഗരേഖ ഉത്തരവിറങ്ങി. അടിയന്തരപ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും. അടിയന്തരപ്രാധാന്യമില്ലാത്ത വാണിജ്യ, വ്യവസായ മേഖലകള്‍ അടച്ചിടും. റെയില്‍, വിമാനസര്‍വീസുകള്‍ ഒഴികെ യാത്രാഗതാഗതം അനുവദിക്കില്ല. ചരക്കുവാഹനങ്ങള്‍ തടയില്ല. അവശ്യവസ്തുകളും മരുന്നുകളും എത്തിക്കാന്‍ ഓട്ടോ, ടാക്‌സി ഉപയോഗിക്കാം.

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, മല്‍സ്യബന്ധനം, മൃഗസംരക്ഷണമേഖലകള്‍ക്ക് അനുമതി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുമാത്രമേ പ്രവര്‍ത്തിക്കാവൂ. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് 7.30 വരെ തുറക്കാം. എല്ലാ കടകളും പരമാവധി ഹോം ഡെലിവറി രീതി പിന്തുടരണം.

സ്‌കൂളുകളും കോളജുകളും എല്ലാത്തരം വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടും

ആരാധനാലയങ്ങള്‍ അടച്ചിടും, പൊതുജനങ്ങള്‍ പ്രവേശിക്കാന്‍ പാടില്ല

ആള്‍ക്കൂട്ടമുണ്ടാകുന്ന മത, രാഷ്ട്രീയ, സാമൂഹിക, വിനോദ, കായിക പരിപാടികള്‍ സംഘടിപ്പിക്കരുത്
മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍; കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം

വിവാഹച്ചടങ്ങിന് പരമാവധി 20 പേര്‍, പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം; രജിസ്‌ട്രേഷന്‍ വേണം

ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ 10 മുതല്‍ 1 മണി വരെ. ഐടി, ഐടി അനുബന്ധസ്ഥാപനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി തുറക്കാം. പെട്രോള്‍ പമ്പുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, സുരക്ഷാഏജന്‍സികള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാം. മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങി കോവിഡ് പ്രതിരോധസാമഗ്രികള്‍ നിര്‍മിക്കുന്നവ തുറക്കാം. വാഹനങ്ങളും അത്യാവശ്യ ഉപകരണങ്ങളും റിപ്പയര്‍ ചെയ്യുന്ന കടകള്‍ തുറക്കാം. കോവിഡ് വാക്‌സിനേഷന് സ്വന്തം വാഹനങ്ങളില്‍ യാത്രചെയ്യാം.

അനുവദനീയമായ പ്രവൃത്തികള്‍: കോവിഡ് സന്നദ്ധപ്രവര്‍ത്തകരുടെ യാത്രകള്‍ തടയില്ല, ഇലക്ട്രിക്കല്‍, പ്ലമിങ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് തടസമില്ല, മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ല, നിര്‍മാണമേഖലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജോലി തുടരാം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഹാല്‍’ സിനിമ രംഗങ്ങള്‍ നീക്കണമെന്ന ആവശ്യം എങ്ങനെ ന്യായീകരിക്കും; ഹൈക്കോടതി

ഒരു സിനിമയെ വിമര്‍ശിക്കാന്‍ മുമ്പ് അത് കാണേണ്ടതുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

Published

on

‘ഹാല്‍’ സിനിമയിലെ വിവാദ രംഗങ്ങള്‍ ഒഴിവാക്കണമെന്ന കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍, ഡിവിഷന്‍ ബെഞ്ച് കത്തോലിക്കാ കോണ്‍ഗ്രസിനെ കടുത്ത ചോദ്യങ്ങളിലൂടെ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. സിനിമയില്‍ എന്താണ് സംഘടനയുടെ മര്യാദയെയോ ‘അന്തസ്സിനെയോ’ ബാധിക്കുന്നതെന്നതിനെക്കുറിച്ച് വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടാണ് കോടതി സംസാരിച്ചത്. സിനിമയിലെ ഏതെങ്കിലും രംഗം നീക്കണമെന്നോ കൂട്ടിച്ചേര്‍ക്കണമെന്നോ കോടതി നിര്‍ദ്ദേശിക്കാനാവില്ലെന്നും, ഒരു സിനിമയെ വിമര്‍ശിക്കാന്‍ മുമ്പ് അത് കാണേണ്ടതുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

മിശ്രവിവാഹം സിനിമയുടെ കേന്ദ്രവിഷയമല്ലെയെന്നും, അതില്‍ സംഘടനയ്ക്ക് എങ്ങനെ നഷ്ടമുണ്ടാകുന്നുവെന്ന് വിശദീകരിക്കണമെന്നും ഹൈക്കോടതി ചോദിച്ചു. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് കത്തോലിക്കാ കോണ്‍ഗ്രസിന് എതിരല്ലെന്നതും കോടതി ഓര്‍മ്മപ്പെടുത്തി. കേസില്‍ അന്തിമ ഉത്തരവിനായി അപ്പീല്‍ മാറ്റിവച്ചിരിക്കുകയാണ്. കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആരോപണമനുസരിച്ച്, സിനിമ ‘ലവ് ജിഹാദിനെ’ പ്രോത്സാഹിപ്പിക്കുന്നു എന്നതും താമരശ്ശേരി ബിഷപ്പിനെ മോശമായി ചിത്രീകരിക്കുന്നു എന്നതുമാണ് അപ്പീലിന്റെ പ്രധാന വാദങ്ങള്‍. കൂടാതെ ‘ധ്വജപ്രണാമം’ ‘ഗണപതിവട്ടം’ ‘സംഘ കാവലുണ്ട്’എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് മുമ്പ് ഉത്തരവിട്ടിരുന്നു. രാഖി ദൃശ്യത്തില്‍ മൂടല്‍ വരുത്തുകയും, ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണമെന്നും ഉത്തരവില്‍ ഉള്‍പ്പെട്ടിരുന്നു. സിനിമയ്ക്ക് വെറും എ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നീക്കം റദ്ദാക്കിയതോടെയാണ് ഈ സംഭവവികാസങ്ങള്‍ കൂടുതല്‍ പ്രാധാന്യം നേടിയത്.

Continue Reading

kerala

മദ്യലഹരിയില്‍ ബസ് ഓടിച്ച് ഭീഷണിപ്പെടുത്തി ഡ്രൈവര്‍; യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോ വൈറല്‍

. ബസിന്റെ ഓട്ടത്തില്‍ അസാധാരണമായ ചലനങ്ങള്‍ കണ്ടതോടെ ഞായറാഴ്ച മൈസൂരുവില്‍ എത്തുന്നതിന് മുന്‍പ് യാത്രക്കാര്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം കലാശിച്ചത്.

Published

on

കോഴിക്കോട്: ബെംഗളൂരു റൂട്ടില്‍ ഓടുന്ന ഭാരതി ട്രാവല്‍സ് ബസില്‍ ഡ്രൈവറും ക്ലീനറും മദ്യലഹരിയില്‍ യാത്ര ചെയ്തു. ബസിന്റെ ഓട്ടത്തില്‍ അസാധാരണമായ ചലനങ്ങള്‍ കണ്ടതോടെ ഞായറാഴ്ച മൈസൂരുവില്‍ എത്തുന്നതിന് മുന്‍പ് യാത്രക്കാര്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം കലാശിച്ചത്. യാത്രക്കാരോട് പ്രതികരിച്ച ഡ്രൈവര്‍, ബസ് ഇടിപ്പിച്ചു എല്ലാവരെയും കൊല്ലും ഒരാളും രക്ഷപ്പെടില്ല’എന്ന പരസ്യ ഭീഷണിയും മുഴക്കിയതായി യാത്രക്കാര്‍ പറയുന്നു. അതേസമയം ഡ്രൈവറുടെ ക്യാബിനില്‍ തന്നെ ക്ലീനര്‍ മദ്യലഹരിയില്‍ കിടന്നുറങ്ങുന്നതായുള്ള ദൃശ്യങ്ങളും യാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഡ്രൈവര്‍ ബസിനുള്ളിലെയും ക്യാബിനിലെയും എല്ലാ ലൈറ്റുകളും ഓഫ് ചെയ്തതായും വീഡിയോയില്‍ വ്യക്തമാണ്. മെസൂരു ടോള്‍പ്ലാസയ്ക്ക് സമീപം ബസ് നിര്‍ത്തിയപ്പോള്‍ യാത്രക്കാര്‍ ഡ്രൈവിന് വാഹനം ഇനി ഓടിക്കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഡ്രൈവര്‍ ക്യാബിനിലുള്ള മദ്യക്കുപ്പിയുമായി ബസില്‍ നിന്ന് ഇറങ്ങി ഓടിയതായും യാത്രക്കാര്‍ ആരോപിക്കുന്നു. ഏറെ സമയത്തിന് ശേഷമാണ് ബസിന്റെ സര്‍വീസ് പുനരാരംഭിക്കാന്‍ കഴിഞ്ഞത്. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടും, അടുത്ത ദിനങ്ങളിലും ഇതേ ഡ്രൈവറെയാണ് കമ്പനി അതേ ബസില്‍ സര്‍വീസിനു നിയോഗിച്ചതെന്നത് യാത്രക്കാരില്‍ വലിയ പ്രതിഷേധമുണര്‍ത്തിയിട്ടുണ്ട്. സംഭവദിവസം യാത്ര ചെയ്ത ചിലര്‍ ട്രാവല്‍സ് സ്ഥാപനത്തിന്റെ ഈ നടപടിക്കെതിരെ പൊലീസില്‍ പരാതി നല്‍കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള; പോറ്റിയുടെയും മുരാരി ബാബുവിന്റെയും റിമാന്‍ഡ് നീട്ടി

അടുത്ത മാസം 11 വരെയാണ് റിമാന്‍ഡ് ചെയ്തത്.

Published

on

ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെയും കോടതി 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു. അടുത്ത മാസം 11 വരെയാണ് റിമാന്‍ഡ് ചെയ്തത്. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു.

കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസിലും ദ്വാരപാലകശില്‍പത്തിലെ സ്വര്‍ണപ്പാളികള്‍ കവര്‍ന്ന കേസിലും മുരാരി ബാബു പ്രതിയാണ്. കട്ടിളപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാന്‍ മുരാരി ബാബു ചുമതലയേല്‍ക്കുന്നതിന് മുന്‍പേ ഉത്തരവിട്ടിരുന്നതായും അദ്ദേഹത്തില്‍ അതില്‍ പങ്കില്ലെന്നുമായിരുന്നു ജാമ്യാപേക്ഷയിലെ വാദം. എന്നാല്‍ കോടതി ഇക്കാര്യം തള്ളി. മുരാരി ബാബു ചുമതലയില്‍ ഉണ്ടായിരിക്കെയാണ് കട്ടിളപ്പാളി കൊണ്ടുപോകാന്‍ മഹസര്‍ തയ്യാറാക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ദ്വാരപാലക ശില്‍പ്പാളിയിലെ സ്വര്‍ണപ്പാളി മോഷണക്കേസില്‍ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടികളിലെ സ്വര്‍ണക്കൊള്ളക്കേസില്‍ ആറാം പ്രതിയുമാണ് മുരാരി ബാബു.

Continue Reading

Trending