സ്പാനിഷ് ഇതിഹാസ സ്‌ട്രൈക്കര്‍ ഡേവിഡ് വിയ്യ ഒഡീഷ എഫ്.സിയിലേക്ക്. ഒഡീഷയുടെ ഗ്ലോബല്‍ റിക്രൂട്മന്റ് ഉപദേഷ്ടാവായാണ് വിയ്യ എത്തിയിരിക്കുന്നത്. ഒഡീഷ എഫ്.സിയുടെ ഭാവി നടപടികളില്‍ ഒക്കെ സഹായവുമായി വിയ്യ ഒപ്പം ഉണ്ടാകും. പുതിയ സി ഇ ഒ രാജ് അത്വാല്‍ ആണ് വിയ്യയെ ക്ലബിനൊപ്പം എത്തിച്ചത്. ഒഡീഷയുടെ മുന്‍ പരിശീലകന്‍ ജോസഫ് ഗൊമ്പവും വിയ്യക്ക് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ഒഡീഷ എഫ്.സിയില്‍ ഡേവിഡ് വിയ്യ കളിക്കാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാന്‍ കഴിയില്ല. ട്രെയിനിങ് ലഭിച്ചാല്‍ കളത്തിലിറങ്ങാന്‍ കഴിയുമെന്നും എന്നാല്‍ അത് ക്ലബാണ് തീരുമാനിക്കേണ്ടതെന്നുമാണ് താരം ഇതേക്കുറിച്ച് പ്രതികരിച്ചത്.