gulf
ഇന്ത്യ ഖത്തറിനെതിരെ ഇന്ന് ദോഹയില്‍
സ്റ്റാര്‍ സ്‌പോര്‍ട്‌സ് രണ്ടിലും സ്റ്റാര്‍ സ്‌പോര്‍ട്‌സ് മൂന്നിലും ഹോട്ട് സ്റ്റാറിലും കളിയുടെ തല്‍സമയം സംപ്രേക്ഷണം.
ദോഹ:കോവിഡ് തീര്‍ത്ത വലിയ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഇന്ന് മൈതാനത്ത്. ലോകകപ്പ് യോഗ്യതാ മല്‍സരത്തിനൊപ്പം നടത്തപ്പെടുന്ന ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരത്തില്‍ സുനില്‍ ഛേത്രിയും സംഘവും ശക്തരും അടുത്ത വര്‍ഷത്തെ ലോകകപ്പ് ആതിഥേയരുമായ ഖത്തറിനെ എതിരിടുന്നു. ഇന്ത്യന്‍ സമയം രാത്രി 10-30 നാണ് കളി. ഏഷ്യന്‍ ഗ്രൂപ്പ് ഇയില്‍ ഇന്ത്യക്ക് കാര്യമായ ലോകകപ്പ് സാധ്യതയില്ല. നാലാം സ്ഥാനത്താണ് നിലവില്‍ ടീം. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് മാത്രമാണ് അടുത്ത യോഗ്യതാ ഘട്ടത്തിലേക്ക് ബെര്‍ത്ത് ലഭിക്കുക. ഇരു ടീമുകളും ആദ്യ പാദത്തില്‍ ദോഹയില്‍ തന്നെ കളിച്ചപ്പോള്‍ ഇന്ത്യയെക്കാള്‍ ഫിഫ റാങ്കിംഗില്‍ 47 സ്ഥാനങ്ങള്‍ ഉയരത്തിലുള്ള ഖത്തറിനെ ഇന്ത്യ ഗോള്‍ രഹിത സമനിലയില്‍ തളച്ചിരുന്നു.
അന്നത്തെ ആ മികവ് ആവര്‍ത്തിക്കുകയാണ് ഇഗോര്‍ സ്റ്റിമോക് പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ സംഘത്തിന്റെ ലക്ഷ്യം. അഞ്ച് മല്‍സരങ്ങളില്‍ നിന്നായി മൂന്ന് പോയിന്റ് മാത്രമാണ് ഇത് വരെ ഇന്ത്യന്‍ സമ്പാദ്യം. അതേ സമയം 13 പോയന്റുമായി ഖത്തര്‍ ബഹുദൂരം മുന്നിലാണ്. പക്ഷേ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തെങ്കിലും ഫിനിഷ് ചെയ്യാനായാല്‍ 2023 ലെ ഏഷ്യാ കപ്പ് ടിക്കറ്റ് സ്വന്തമാക്കാനാവും. അതേ സമയം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടാല്‍ ഏഷ്യാ കപ്പ് സാധ്യത നിലനില്‍ക്കുന്നുണ്ട്.
ഏഷ്യാ കപ്പ് മൂന്നാം റൗണ്ടിലേക്ക് ഓരോ ഗ്രൂപ്പിലെ മികച്ച നാലാം സ്ഥാനക്കാര്‍ക്ക് ബെര്‍ത്തുണ്ട്. ഇനി അഞ്ചാം സ്ഥാനത്തായാല്‍ ഏഷ്യാ കപ്പ് യോഗ്യതാ പ്ലോ ഓഫിലേക്ക് പിന്തള്ളപ്പെടും. ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ 10-30 ന് നടക്കുന്ന മല്‍സരത്തില്‍ ഇന്ത്യയുടെ കരുത്ത് ഛേത്രി നയിക്കുന്ന മുന്‍നിര തന്നെയാണ്. മന്‍വീര്‍ സിംഗായിരിക്കും ഛേത്രിക്കൊപ്പം മുന്‍നിരയില്‍.
മധ്യനിരയില്‍ അനിരുദ്ധ് ഥാപ്പ, സഹല്‍ അബ്ദുള്‍ സമദ്, ഉദാത്ത സിംഗ്, ആഷിഖ് കുരുണിയന്‍ എന്നിവര്‍ക്ക് അവസരം ലഭിക്കുമ്പോള്‍ പ്രതിരോധത്തില്‍ പ്രീതം കോട്ടാലും ജിങ്കാനും രാഹുല്‍ ബെക്കേയും സുഭാഷിഷ് ബോസും കളിക്കുമ്പോള്‍ ഗോള്‍ പോസ്റ്റില്‍ സീനിയര്‍ കാവല്‍ക്കാരന്‍ ഗുര്‍പ്രീത് സിംഗ് സന്ധു തന്നെ വരും. ഖത്തറിന്റെ കരുത്ത് അവരുടെ മുന്‍നിരയാണ്. മുഹമ്മദ് മുന്‍താരിയും അല്‍മോസ് അലിയും ലോകോത്തര നിലവാരത്തില്‍ കളിക്കുന്നവരാണ്.
കാണികള്‍ക്ക് സ്‌റ്റേഡിയത്തില്‍ നിയന്ത്രണമുണ്ട്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് രണ്ടിലും സ്റ്റാര്‍ സ്‌പോര്‍ട്‌സ് മൂന്നിലും ഹോട്ട് സ്റ്റാറിലും കളിയുടെ തല്‍സമയം സംപ്രേക്ഷണം.
gulf
ഒമാനില്‍ അപകടം: ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് ഏഷ്യന്‍ പൗരന്മാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം
മസ്‌കത്ത്: ഒമാനിലെ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ നടന്ന ട്രക്ക് കൂട്ടിയിടിയില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര്‍ ദുരുദേഹിതരായി. സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം. നിസ്വ-മസ്‌കത്ത് റൂട്ടിലുണ്ടായ അപകടത്തില്‍ അതേ റോഡില്‍ സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങള്‍ കൂടി തകര്‍ന്നു.
അപകടത്തെ തുടര്‍ന്ന് രണ്ട് ഏഷ്യന്‍ പൗരന്മാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും റോയല്‍ ഒമാന്‍ പൊലീസ് (ROP) അറിയിച്ചു. സ്ഥലത്തെ ഗതാഗതം അധികാരികള്‍ തിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
gulf
ഒരുമാസത്തിനിടെ 1.39 കോടി പേര്‍ ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം
ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്.
മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
gulf
കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം
വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.
അജ്മാന്‍: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്‍പിച്ച ബാലികയെ അജ്മാന്‍ പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.
കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്‍കുന്ന സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala9 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
News1 day agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala7 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india1 day agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
-
kerala1 day agoമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്നാടിന് കത്തയച്ച് കേരളം

