Connect with us

gulf

കോവിഡ് മുക്തയായ മലയാളി നഴ്‌സ് സഊദിയില്‍ മരിച്ചു

മലപ്പുറം എടക്കര മുസ്‌ലിയാരങ്ങാടി സ്വദേശി നസീമ ആണ് ജിദ്ദ ആശുപത്രിയില്‍ വച്ച് മരിച്ചത്. 43 വയസായിരുന്നു

Published

on

റിയാദ്: കോവിഡ് മുക്തയായ മലയാളി നഴ്‌സ് സഊദി അറേബ്യയില്‍ മരിച്ചു. മലപ്പുറം എടക്കര മുസ്‌ലിയാരങ്ങാടി സ്വദേശി നസീമ ആണ് ജിദ്ദ ആശുപത്രിയില്‍ വച്ച് മരിച്ചത്. 43 വയസായിരുന്നു. വൃക്ക രോഗിയായിരുന്നതിനാല്‍ ഒരു വര്‍ഷം മുമ്പ് വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. മറ്റു ശാരീരിക പ്രശ്‌നങ്ങളും ഇവര്‍ക്കുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ നസീമക്ക് രണ്ട് മാസം മുമ്പാണ് കോവിഡ് ബാധിച്ചത്. പിന്നീട് പൂര്‍ണമായും ഭേദമാവുകയും ചെയ്തു. മൂന്നാഴ്ചയായി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഭര്‍ത്താവ് ഷാഹിദ് റഹ്മാന്‍. ഏക മകന്‍ യാസീന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

കുവൈത്തിലെ തീപിടിത്തത്തിൽ‌ മരിച്ച 24 മലയാളികളെയും തിരിച്ചറിഞ്ഞു

ചികിത്സയിലുള്ള 12 മലയാളികളുടെ നില ഗുരുതരമായി തുടരുകയാണ്.

Published

on

കുവൈത്തിലെ വൻ തീപിടിത്തത്തിൽ ഇതുവരെ മരിച്ച 24 മലയാളികളെയും തിരിച്ചറിഞ്ഞു. മരിച്ചവരിൽ ആറുപേർ പത്തനംതിട്ട സ്വദേശികളാണ്. ചികിത്സയിലുള്ള 12 മലയാളികളുടെ നില ഗുരുതരമായി തുടരുകയാണ്. മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിൽ എത്തിച്ചേക്കും.

പത്തനംതിട്ട ജില്ലയിലെ മുരളീധരൻ നായർ, സജു വർ​ഗീസ്, തോമസ് ഉമ്മച്ചൻ, സിബിൻ ടി എബ്രഹാം, കൊല്ലം ജില്ലയിലെ ഷമീർ, ആകാശ്, ലൂക്കോ‌സ്, സാജൻ ജോർജ്, കോട്ടയത്തെ സ്റ്റെഫിൻ എബ്രഹാം, ശ്രീഹരി പ്രസാദ്, ഷിബു വർ​ഗീസ്, കാസർകോട് ജില്ലയിലെ രഞ്ജിത്ത്, കേളു പൊന്മുലേരി, മലപ്പുറം ജില്ലയിലെ നൂഹ്, ബാഹുലേയൻ, ഡെനി റാഫേൽ(എറണാകുളം), കണ്ണൂർ ​ജില്ലയിലെ വിശ്വാസ് കൃഷ്ണ, നിഥിൻ കൊത്തൂർ, ബിനോയ് തോമസ് എന്നിവരാണ് മരണപ്പെട്ടത്.

മരിച്ച 49 പേരിൽ 45 പേരും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിലെ അം​ഗങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് കുവൈത്ത് അമീർ അറിയിച്ചു.

വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് കുവൈത്തിൽ എത്തി. അസിസ്റ്റന്റ് കമ്മീഷണറടക്കമുള്ളവരാണ് എത്തിയത്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോ​ഗസ്ഥരും നോർക്ക ആസ്ഥാനത്തെത്തി. ആരോ​ഗ്യ മന്ത്രി വീണാ ജോർജും എൻഎച്ച്എം ഡയറക്ടർ ജീവൻ ബാബുവും കുവൈത്തിലേക്ക് പുറപ്പെട്ടു.

Continue Reading

FOREIGN

കുവൈത്ത് തീപിടിത്തം; 24 മലയാളികൾ മരിച്ചതായി നോർക്ക

തീപിടിത്തത്തില്‍ മരിച്ച 49-ല്‍ 43 പേരും ഇന്ത്യക്കാരാണെന്നും അമ്പതോളം പേര്‍ക്ക് പരുക്കേറ്റെന്നുമാണ് വിവരം.

Published

on

കുവൈത്തിലെ മംഗാഫില്‍ തൊഴിലാളികളുടെ താമസിക്കുന്ന ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ 24 മലയാളികള്‍ മരിച്ചതായി നോർക്ക. ഇതില്‍ 19 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തീപിടിത്തത്തില്‍ മരിച്ച 49-ല്‍ 43 പേരും ഇന്ത്യക്കാരാണെന്നും അമ്പതോളം പേര്‍ക്ക് പരുക്കേറ്റെന്നുമാണ് വിവരം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് കുവൈറ്റിലെത്തി. സംസ്ഥാനത്തിന്‍റെ പ്രതിനിധിയായി ആരോഗ്യമന്ത്രി വീണാ ജോർജും കുവൈറ്റിലേക്ക് തിരിക്കും.

കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും പരുക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി മന്ത്രി പി. രാജീവ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരുക്കേറ്റവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. പ്രമുഖ വ്യവസായികളായ എം.എ. യൂസഫലിയും രവി പിള്ളയും ധനസഹായം നല്‍കാമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക.

ഇന്നലെ പുലര്‍ച്ചെയാണ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. അപകടത്തെ കുറിച്ച് കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. തീപിടിത്തമുണ്ടായ കെട്ടിടത്തിൽ ഗുരുതരമായ നിയമലംഘനങ്ങൾ നടന്നതായി ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയുടെ മകനെയും സുരക്ഷാ ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തു. കെട്ടിടം നിലനിൽക്കുന്ന അൽ അഹ്മദി ഗവർണറേറ്റിന്‍റെ ചുമതലയുള്ള മുനിസിപ്പാലിറ്റി ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

കുവൈറ്റ് അഗ്നിബാധയില്‍ ഇതുവരെ മരണം സ്ഥിരീകരിച്ച മലയാളികളുടെ പേരുകള്‍:

1.തൃക്കരിപ്പൂര്‍ എളബച്ചി സ്വദേശി കേളു പൊന്മലേരി
2.കാസര്‍ഗോഡ് ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34)
3.പാമ്പാടി സ്വദേശി സ്റ്റീഫിന്‍ എബ്രഹാം സാബു ( 29 )
4. കൊല്ല പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് എസ് നായര്‍
5.കൊല്ലം സ്വദേശി ഷമീര്‍
6 പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരന്‍ (54)
7. കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു 48)
8. കൊല്ലം പുനലൂര്‍ നരിക്കല്‍ വാഴവിള സ്വദേശി സാജന്‍ ജോര്‍ജ്
9. പത്തനംതിട്ട കോന്നി അട്ടച്ചാക്കല്‍ സ്വദേശി ചെന്നിശേരിയില്‍ സജു വര്‍ഗീസ്(56)
10 പത്തനംതിട്ട തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മന്‍
11. കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍
12 മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി കോതപറമ്പ് കുപ്പന്‍റെ പുരക്കല്‍ നൂഹ് (40)
13 മലപ്പുറം പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയന്‍ (36)
14 കോട്ടയം ചങ്ങനാശേരി ശ്രീഹരി പ്രദീപ് (27)
15 പത്തനംതിട്ട നിരണം സ്വദേശി മാത്യു ജോര്‍ജ് (54)
16. പത്തനംതിട്ട കീഴ്വായ്പ്പൂര്‍ നെയ്വേലിപ്പടി സ്വദേശി സിബിന്‍ ടി. എബ്രഹാം (31)
17.തൃശൂര്‍ ചാവക്കാട് പാലയൂര്‍ സ്വദേശി ബിനോയ് തോമസ് (44)
18. കോട്ടയം പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ ഷിബു വര്‍ഗീസ് (38)
19. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി നിതിന്‍

Continue Reading

FOREIGN

കുവൈത്തിലെ തീപിടുത്തത്തില്‍ മരിച്ചവരില്‍ തിരൂര്‍ കൂട്ടായി സ്വദേശിയും

സജീവ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ഇദ്ദേഹം.

Published

on

തിരൂര്‍: കുവൈത്തില്‍ കഴിഞ്ഞ ദിവസം നടന്ന അതി ദാരുണമായ തീപിടുത്തത്തില്‍ പെട്ട് തിരൂര്‍ കൂട്ടായി സ്വദേശിയും മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കൂട്ടായി കോതപ്പറമ്പ് സ്വദേശി കുപ്പന്റ പുരക്കല്‍ നൂഹ് (42)ആണ് മരണപ്പെട്ടത്. സജീവ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ഇദ്ദേഹം.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണ വിവരം സ്ഥിരീകരിച്ചത്.കുവൈറ്റില്‍ ജോലി ചെയ്യുന്ന നൂഹിന്റെ സഹോദരങ്ങളാണ് വിവരം ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചറിയിച്ചത്. മത്സ്യതൊഴിലാളിയായ നൂഹ് കഴിഞ്ഞ ഫെബ്രുവരി 25 നാണ് അവസാനമായി നാട്ടില്‍ വന്നു പോയത്.

നാട്ടില്‍ നിന്ന് ചെന്ന ശേഷം ഒരു മാസം മുമ്പ് സ്വകാര്യ കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. നൂഹിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ തകൃതിയായി നടന്നുവരുന്നതായി കെ.എം.സി.സി ഭാരവാഹികള്‍ പറഞ്ഞു.

പിതാവ്:കുപ്പന്റെ പുരക്കല്‍ പരേതനായ ഹംസ. മാതാവ്:റുഖിയ. ഭാര്യ:ബര്‍കത്ത്.മക്കള്‍:ഫാത്തിമ സല്‍ഹ,ഫാത്തിമ നജ്‌ല,നസ്മ.

Continue Reading

Trending