Connect with us

News

ഇന്നില്ല അയാള്‍

മെസി ഇല്ലാതെ
ബാര്‍സിലോണ ഇന്ന് ലാലീഗയില്‍ പന്ത് തട്ടുന്നു.

Published

on

മാഡ്രിഡ്: 21 വര്‍ഷമായി ബാര്‍സലോണ ലാലീഗയില്‍ കളിക്കുമ്പോള്‍ ആ മുഖം കാണാറുണ്ട്. ഗ്യാലറിയിലെ ആരാധകരും ടെലിവിഷന് മുന്നിലെ പ്രേക്ഷകരും ആദ്യം നോക്കുക ആ താരത്തെയായിരിക്കും. അയാളുടെ മുഖം കണ്ടാല്‍ ആവേശത്തിന് സ്‌നേഹത്തിന്റെ പൊലിമയയുണ്ടാവും. അയാള്‍ ഒരിക്കലും ആരാധകരെ നിരാശപ്പെടുത്താറുമില്ല. നല്ല ഗോളുകള്‍, നല്ല പാസുകള്‍, കിടിലന്‍ ഫ്രീകിക്കുകള്‍…. കാല്‍പ്പന്തിനെ ആഗോളീയമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ച അയാളില്ലാതെ ദീര്‍ഘകാലത്തിന് ശേഷം ബാര്‍സിലോണ ഇന്ന് ലാലീഗയില്‍ പന്ത് തട്ടുന്നു.

പ്രതിയോഗികള്‍ ശക്തരായ റയല്‍ സോസിദാദ്. ഇന്ത്യന്‍ സമയം രാത്രി 11-30ന് നടക്കുന്ന മല്‍സരം ഫേസ്ബുക്ക് ലൈവായി മലയാളത്തിനും ആസ്വദിക്കാം. ലിയോ മെസി എന്ന നായകനില്ലാതെ എങ്ങനെ കളിക്കുമെന്ന ചോദ്യത്തിന് മുന്നില്‍ ഉത്തരമില്ല ജെറാര്‍ഡ് പിക്വ എന്ന സീനിയറിന്. മെസിക്കൊപ്പം ദീര്‍ഘകാലമായി പന്ത് തട്ടുന്നവര്‍ക്കൊന്നും പുതിയ സാഹചര്യത്തെക്കുറിച്ച് സംസാരിക്കാന്‍ തന്നെ താല്‍പ്പര്യമില്ല. ഏത് സാഹചര്യത്തിലും മെസി ബാര്‍സയില്‍ തന്നെ പന്ത് തട്ടുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ വളരെ നാടകീയമായി സൂപ്പര്‍ താരം പോയപ്പോള്‍ കോച്ച് റൊണാള്‍ഡ് കൂമാന്‍ പോലും പറഞ്ഞു- അദ്ദേഹമില്ലാതെ ഏത് വിധം ഗെയിം പ്ലാന്‍ ചെയ്യുമെന്നത് എനിക്ക് തന്നെ വ്യക്തമായ ബോധ്യമില്ല. കോച്ചിന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നത് താരങ്ങളുടെ ആശങ്ക തന്നെയാണ്.

അവരെ സമാധാനിപ്പിക്കാനായി ഈയിടെ കൂമാന്‍ പറഞ്ഞു-മെസിയുടെ സ്ഥാനം അന്റോണിയോ ഗ്രിസ്മാന് നല്‍കുമെന്ന്. മറ്റൊന്നും അദ്ദേഹം പറഞ്ഞതുമില്ല. മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ യുവതാരങ്ങള്‍ ടീമിലുണ്ടെന്നും അവര്‍ക്കെല്ലാം കരുത്ത് തെളിയിക്കാനുള്ള അവസരമാണിതെന്നുമായിരുന്നു ഡച്ചുകാരന്റെ മറുപടി. മെസിയില്ലാത്ത ബാര്‍സ എന്ന സത്യം അംഗീകരിക്കണമെന്നാണ് കോച്ചിന്റെ താരങ്ങള്‍ക്കുള്ള ഉപദേശം. നിങ്ങളെല്ലാം പുതിയ പ്രതിഭകളാണ്. നിങ്ങള്‍ക്ക് ടീമിലെ സ്ഥാനം ഉറപ്പിക്കാനുള്ള അവസരം. മെസി മഹാനായ താരമായിരുന്നു. അദ്ദേഹമില്ലാതെ കളിക്കുക എന്ന സത്യത്തെ ഉള്‍ക്കൊള്ളുക.

കഴിഞ്ഞ സീസണില്‍ മാത്രം മെസി നേടിയത് മുപ്പത് ഗോളുകളാണ്. അത്രയും ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുക എന്നത് എളുപ്പമല്ലെന്നും കോച്ച് പറയുന്നു. എന്നാല്‍ ഫുട്‌ബോള്‍ എന്നത് വ്യക്തിഗതമല്ലെന്നും എല്ലാവരും മികവ് പ്രകടിപ്പിക്കുമ്പോഴാണ് ടീം ജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മെസിയുടെ അഭാവം മാത്രമല്ല പ്രശ്‌നം- നിലവിലെ സംഘത്തിലെ പല പ്രമുഖരും പരുക്ക് കാരണം പുറത്താണ്. ടീമിലെ പുതിയ താരങ്ങളായ മെംഫിസ് ഡിപ്പേ, എറിക് ഗാര്‍സിയ എന്നിവര്‍ ഇന്നി ഇറങ്ങുമോ എന്നത് വ്യക്തമല്ല.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

അന്ന് പൊന്നിന്‍ വില ഇന്ന് ആര്‍ക്കും വേണ്ട; ഐപിഎൽ താരലേലത്തിൽ ഇന്ത്യൻ യുവ ഓപ്പണർ പൃഥ്വി ഷായ്ക്ക് കനത്ത നിരാശ

തുടർച്ചയായി രണ്ടാം വർഷമാണ് താരത്തെ സ്വന്തമാക്കാൻ ഒരു ഫ്രാഞ്ചൈസിയും രംഗത്തെത്താതെ പോയത്.

Published

on

ഐപിഎൽ 2026 മിനി താരലേലത്തിൽ ഇന്ത്യൻ യുവ ഓപ്പണർ പൃഥ്വി ഷായ്ക്ക് കനത്ത നിരാശ. തുടർച്ചയായി രണ്ടാം വർഷമാണ് താരത്തെ സ്വന്തമാക്കാൻ ഒരു ഫ്രാഞ്ചൈസിയും രംഗത്തെത്താതെ പോയത്.

75 ലക്ഷം രൂപ അടിസ്ഥാന വിലയുമായാണ് പൃഥ്വി ഷാ അബുദാബിയിൽ നടന്ന ലേലത്തിനെത്തിയത്. കാപ്ഡ് ബാറ്റ്‌സ്മാൻമാർ ഉൾപ്പെട്ട പ്രാരംഭ സെറ്റിൽ താരത്തിന്റെ പേര് അവതരിപ്പിച്ചെങ്കിലും ലേലത്തിൽ പങ്കെടുത്ത 10 ടീമുകളും താരത്തിനായി വിളിച്ചില്ല. 2025ലെ ഐപിഎൽ ലേലത്തിലും താരത്തെ ആരും എടുത്തിരുന്നില്ല. ഈ തുടർച്ചയായ തിരിച്ചടി ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെയും പൃഥ്വിയുടെ ആരാധകരെയും അമ്പരപ്പിച്ചു.

2018ൽ അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ടീമിന്റെ നായകനായിരുന്ന പൃഥ്വി ഷാ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായാണ് അറിയപ്പെട്ടിരുന്നത്. 1.2 കോടിക്ക് ഡൽഹി ക്യാപിറ്റൽസിൽ എത്തിയ താരം 2021 ഐപിഎല്ലിൽ കാഴ്ചവെച്ചിരുന്നു. ഇതേത്തുടർന്ന് തൊട്ടടുത്ത വർഷം 7.5 കോടി രൂപയ്ക്കാണ് ഡൽഹി ഷായെ നിലനിർത്തിയത്. എന്നാൽ, ഫിറ്റ്നസ് പ്രശ്നങ്ങളും ഫോമില്ലായ്മയും കാരണം താരത്തിന് അവസരങ്ങൾ കുറഞ്ഞു. ഇതോടെ 2025 സീസണിനു മുമ്പായി ഡൽഹി താരത്തെ കൈയൊഴിഞ്ഞു.

ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയ്ക്കു വേണ്ടി കളിച്ചിരുന്ന താരത്തിന് കഴിഞ്ഞ സീസണിൽ ടീമിലെ സ്ഥാനവും നഷ്ടമായി. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ മഹാരാഷ്ട്രക്കായി കളിച്ച താരം ഫോം വീണ്ടെടുത്തു. രഞ്ജി ട്രോഫിയിൽ 470 റൺസ് നേടിയെങ്കിലും ആ പ്രകടനങ്ങൾ ഐപിഎൽ ലേലത്തിൽ താരത്തിന് തുണയായില്ല.

അതേസമയം, ലേലത്തിലെ ഏറ്റവും ഉയർന്ന വില നേടിയ താരം ഓസ്ട്രേലിയയുടെ കാമറൂൺ ഗ്രീൻ ആണ്. 25.20 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗ്രീനിനെ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറെ രണ്ട് കോടി രൂപ അടിസ്ഥാന വിലയ്ക്ക് ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു. പൃഥ്വി ഷായെ കൂടാതെ ഡെവോൺ കോൺവേ, ജേക്ക് ഫ്രേസർ-മെക്ക്ഗർക്ക്, സർഫറാസ് ഖാൻ തുടങ്ങിയ ശ്രദ്ധേയ താരങ്ങൾക്കും ആദ്യ ഘട്ടത്തിൽ ആവശ്യക്കാരുണ്ടായില്ല. ലേലത്തിന്റെ അവസാന റൗണ്ടിൽ, അൺസോൾഡ് ആയ താരങ്ങൾക്കായി വീണ്ടും ലേലം നടത്തുമ്പോൾ പൃഥ്വിയുടെ പേര് വീണ്ടും പരിഗണിക്കാൻ സാധ്യതയുണ്ട്.

Continue Reading

india

ശബരിമല സ്വര്‍ണ്ണക്കൊള്ള പാര്‍ലമെന്റില്‍ യു.ഡി.എഫ് എംപിമാരുടെ പ്രതിഷേധം

ക്ഷേത്രസ്വത്തുകളുടെ സംരക്ഷണത്തിൽ ഉണ്ടായ വീഴ്ചയും സംഭവത്തിൽ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചത്.

Published

on

ശബരിമല ശ്രീധർമ്മ ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യുഡിഎഫ് എംപിമാർ പാർലമെന്റ് പരിസരത്ത് പ്രതിഷേധിച്ചു. ക്ഷേത്രസ്വത്തുകളുടെ സംരക്ഷണത്തിൽ ഉണ്ടായ വീഴ്ചയും സംഭവത്തിൽ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചത്. ആന്റോ ആന്റണി, കൊടുക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ,ഷാഫി പറമ്പിൽ, ജെബി മേത്തർ, അബ്ദുൽ സമാദാനി, ഇ ടി മുഹമ്മദ് ബഷീർ, രാജ് മോഹൻ ഉണ്ണിത്താൻ ,വികെ ശ്രീകണ്ഠൻ, അടൂർ പ്രകാശ് എന്നിവരുൾപ്പെടെയുള്ള യുഡിഎഫ് എംപിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു. ശബരിമല വിശ്വാസികളുടെ ആത്മവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ്. സംഭവത്തിൽ എത്ര സ്വർണം നഷ്ടപ്പെട്ടു, അത് എങ്ങനെ നടന്നുവെന്നത് വ്യക്തതയോടെ പുറത്തുവരണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. ക്ഷേത്രസ്വത്തുകളുടെ കൈകാര്യം സുതാര്യവും ഉത്തരവാദിത്വപരവുമാകണമെന്ന് ആവശ്യപ്പെട്ട എംപിമാർ, സമാനമായ ക്രമക്കേടുകൾ ആവർത്തിക്കപ്പെടാതിരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും ആവശ്യമുന്നയിച്ചു.

Continue Reading

GULF

ഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി

കഴിഞ്ഞ ഒൻപതു വർഷക്കാലമായി ഒരു വികസനവും ഇല്ലാത്ത ഒരു കേരളം സമ്മാനിക്കുകയും നികുതി വർദ്ധനവുകൾ മൂലം ജന ജീവിതം ദുസ്സഹമാക്കുകയും ചെയ്തതിന്റെ പ്രതിഷേധമാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിലൂടെ പ്രകടമാക്കിയായത്.

Published

on

-ദമ്മാം കെഎംസിസി

ദമ്മാം : വിഷലിപ്തമായ പ്രസ്താവനകൾ നടത്തുന്നവരെ ചേർത്ത് പിടിക്കുകയും അവർക്ക് പ്രോത്സാഹനം നൽകുകയും ചെയ്തതിലൂടെ മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിന് കേരള ജനത നൽകിയ ഷോക് ട്രീറ്റ്മെന്റാണ് തദ്ദേശ തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് നുണ്ടായ കനത്ത തിരിച്ചടിക്കും യു ഡി എഫി ന്റെ അഭൂതപൂർവ്വമായ വിജയത്തിനും കാരണമെന്ന് ദമ്മാം കെഎംസിസി വിലയിരുത്തി.
കഴിഞ്ഞ ഒൻപതു വർഷക്കാലമായി ഒരു വികസനവും ഇല്ലാത്ത ഒരു കേരളം സമ്മാനിക്കുകയും നികുതി വർദ്ധനവുകൾ മൂലം ജന ജീവിതം ദുസ്സഹമാക്കുകയും ചെയ്തതിന്റെ പ്രതിഷേധമാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിലൂടെ പ്രകടമാക്കിയായത്.
ഇന്ത്യൻ ജനതയെ പല തട്ടുകളിലാക്കി പരസ്‌പരം പോരടിക്കാൻ പുതുവഴികൾ തേടുന്ന ഫാസിസത്തിനെതിരെ പ്രതികരിക്കാതെ, കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു പ്രവർത്തിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ വിമര്ശിക്കാനാണ് മുഖ്യമന്ത്രി സമയമത്രയും ശ്രമിച്ചത്-
അതിനുള്ള മതേതര മനസ്സിന്റെ പ്രതികരണമാണ് ത്രിതല പഞ്ചായത്ത് ഫലം നൽകുന്ന മുന്നറിയിപ്പെന്നും കെഎംസിസി ദമ്മാമിൽ സംഘടിപ്പിച്ച വിജയാരവം പരിപാടി നിരീക്ഷിച്ചു.
ചടങ്ങിൽ പ്രസിഡന്റ് സൈനു കുമളി,ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ മഹമൂദ് പൂക്കാട്,സലാം മുയ്യം,മൊയ്‌ദീൻ കെപി, അബ്ദുൽകരീം മുതുകാട്,ഷിബിലി ആലിക്കൽ,അഫ്‌സൽ വടക്കേക്കാട്, സലാഹുദ്ധീൻ കണ്ണമംഗലം,ഷൗക്കത് അടിവാരം സംബന്ധിച്ചു.

Continue Reading

Trending