kerala
കേരളത്തില്‍ ഇന്ന് 31,445 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 215 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,972 ആയി.
കേരളത്തില്‍ ഇന്ന് 31,445 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസര്‍ഗോഡ് 619 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,273 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,06,19,046 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 215 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,972 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,608 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1576 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 3987, തൃശൂര്‍ 3846, കോഴിക്കോട് 3615, മലപ്പുറം 3401, പാലക്കാട് 1396, കൊല്ലം 2469, കോട്ടയം 1951, കണ്ണൂര്‍ 1825, ആലപ്പുഴ 1847, തിരുവനന്തപുരം 1591, ഇടുക്കി 1155, പത്തനംതിട്ട 987, വയനാട് 940, കാസര്‍ഗോഡ് 598 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
123 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 33, വയനാട് 15, തൃശൂര്‍ 13, കാസര്‍ഗോഡ് 11, പത്തനംതിട്ട, പാലക്കാട് 10 വീതം, കൊല്ലം 8, ആലപ്പുഴ 7, കോഴിക്കോട് 6, എറണാകുളം 4, കോട്ടയം, ഇടുക്കി 2 വീതം, തിരുവനന്തപുരം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,271 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1272, കൊല്ലം 2582, പത്തനംതിട്ട 258, ആലപ്പുഴ 1094, കോട്ടയം 850, ഇടുക്കി 492, എറണാകുളം 1872, തൃശൂര്‍ 2517, പാലക്കാട് 1881, മലപ്പുറം 2929, കോഴിക്കോട് 2426, വയനാട് 647, കണ്ണൂര്‍ 1032, കാസര്‍ഗോഡ് 419 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,70,292 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,92,628 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,70,860 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,44,278 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,582 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2439 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
kerala
‘അഞ്ച് കൊല്ലം ഒന്നും ചെയ്തില്ല; ബജറ്റ് സര്‍ക്കാറിന്റെ കുറ്റസമ്മതം’ -പി.എം.എ സലാം
അടുത്ത സര്‍ക്കാറിന്റെ തലയില്‍ എല്ലാം കെട്ടിവെക്കാനുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്.
രണ്ടാം പിണറായി സര്‍ക്കാറിന്റെ അവസാനത്തെ ബജറ്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള കബളിപ്പിക്കല്‍ മാത്രമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം. അഞ്ച് കൊല്ലക്കാലം ഒന്നും ചെയ്യാന്‍ കഴിയാത്തതിന്റെ കുറ്റസമ്മതമാണെന്നും പി.എം.എ സലാം പറഞ്ഞു. അടുത്ത സര്‍ക്കാറിന്റെ തലയില്‍ എല്ലാം കെട്ടിവെക്കാനുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്.
10 വര്‍ഷം അധികാരത്തിലിരുന്നിട്ടും ജനോപകാരപ്രദമായ പദ്ധതികള്‍ അവതരിപ്പിക്കാത്ത സര്‍ക്കാര്‍ പടിയിറങ്ങുന്ന ഘട്ടത്തില്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ സാധാരണക്കാരെ കബളിപ്പിക്കുന്നതാണ്. ജനങ്ങള്‍ക്ക് മുമ്പില്‍ നടത്തുന്ന മാപ്പപേക്ഷയാണിത്. വിഭവസമാഹരണം എങ്ങനെ എന്ന് രേഖപ്പെടുത്താതെയാണ് വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിക്കുന്നത്. ഭരണത്തില്‍നിന്ന് ഇറങ്ങുമെന്ന് ഉറപ്പുള്ളത് കൊണ്ട് വാഗ്ദാനങ്ങള്‍ കൊടുക്കുകയാണ്. ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യാന്‍ സാധിച്ചിട്ടില്ല എന്ന കുറ്റസമ്മതമാണ് ഈ ബജറ്റ്. ഇപ്പോള്‍ ക്ഷേമബജറ്റ് പ്രഖ്യാപിച്ചതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
kerala
എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഭരണ പരാജയത്തിന്റെ രേഖയാണ് ബജറ്റ് -പി.കെ കുഞ്ഞാലിക്കുട്ടി
സെന്‍സിറ്റീവ് ആയ വിഷയങ്ങളില്‍പോലും അനുവദിച്ച തുകയുടെ പകുതി പോലും ചെലവഴിച്ചിട്ടില്ല.
എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഭരണ പരാജയത്തിന്റെ രേഖയാണ് ബജറ്റെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സെന്‍സിറ്റീവ് ആയ വിഷയങ്ങളില്‍പോലും അനുവദിച്ച തുകയുടെ പകുതി പോലും ചെലവഴിച്ചിട്ടില്ല. ഈ ബജറ്റ് ഭരണപരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റാണ്. അഞ്ച് വര്‍ഷം ജനങ്ങള്‍ക്ക് ഒന്നും കൊടുക്കാത്തവരാണ് ഇപ്പോള്‍ കൂട്ടി നല്‍കും എന്ന് പറയുന്നത്. ഈ ബജറ്റിലല്ല, അടുത്ത സര്‍ക്കാറിന്റെ പ്രകടന പത്രികക്കാണ് പ്രസക്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
kerala
കെ.എസ്.ആര്.ടി.സി ബസുകള്‍ കൂട്ടിയിടിച്ചു; 10 പേര്‍ക്ക് പരിക്ക്
ഫാസ്റ്റ് പാസഞ്ചര്‍ ബസും ലിങ്ക് ബസുമാണ് തമ്മില്‍ കൂട്ടിയിടിച്ചത്.
വെഞ്ഞാറമൂട്: എം.സി റോഡില്‍ വെമ്പായത്തിന് സമീപം മഞ്ചാടിമൂട്ടില്‍ രണ്ട് കെ.എസ്.ആര്.ടി.സി ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഒന്‍പതിനായിരുന്നു അപകടം. ഫാസ്റ്റ് പാസഞ്ചര്‍ ബസും ലിങ്ക് ബസുമാണ് തമ്മില്‍ കൂട്ടിയിടിച്ചത്. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് മഞ്ചാടിമൂട്ടില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതിനിടെ പിന്നാലെ എത്തിയ ലിങ്ക് ബസ് ഇടിച്ച് കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ലിങ്ക് ബസിന്റെ മുന്‍വശത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരില്‍ മൂന്നു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഏഴുപേരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം എല്ലാവരും ആശുപത്രി വിട്ടതായി അധികൃതര്‍ അറിയിച്ചു
-
Culture2 days agoപത്മഭൂഷൺ മമ്മൂട്ടിക്ക് ആദരവുമായി “പദയാത്ര” ടീമിനൊപ്പം അടൂർ ഗോപാലകൃഷ്ണൻ
-
entertainment2 days agoബേസിൽ ജോസഫ്- എൽ കെ അക്ഷയ് കുമാർ- വിഘ്നേഷ് വടിവേൽ ചിത്രം “രാവടി” ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്
-
kerala2 days agoഹെല്‍മെറ്റില്ലെങ്കില്‍ കീശ കീറും: ഒരാഴ്ചയ്ക്കുള്ളില്‍ പിഴയായി ഈടാക്കിയത് 2.55 കോടി!
-
kerala2 days agoകോഴിക്കോട് ഇടതുമുന്നണിയില്‍ വിള്ളല്‍; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി, മുന്നണി വിടാന്‍ തീരുമാനം!
-
Film2 days agoഗസ്സയിലെ ഇസ്രാഈല്‍ ക്രൂരതയുടെ യാഥാര്‍ത്ഥ്യങ്ങളുമായി ‘അമേരിക്കന്‍ ഡോക്ടര്‍’ ഡോക്യുമെന്ററി
-
india2 days agoഗോവയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തും; ഓസ്ട്രേലിയന്‍ മാതൃക പിന്തുടരാന് നീക്കം
-
kerala2 days agoകൊറിയന്‍ സുഹൃത്തിന്റെ മരണം: എറണാകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
-
film2 days agoആഗോള ഗ്രോസ്സ് 25 കോടിയും കടന്ന് 2026ലെ ആദ്യ സൂപ്പര്‍ഹിറ്റായി ‘ചത്താ പച്ച – റിങ് ഓഫ് റൗഡീസ്’
