Connect with us

Football

ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് യുണൈറ്റഡിന്റെ ഏഴാം നമ്പര്‍ ജേഴ്‌സി ലഭിച്ചേക്കില്ല

സി.ആര്‍.7 എന്ന പേരിലാണ് റൊണാള്‍ഡോ ലോകം മുഴുവന്‍ അറിയപ്പെടുന്നത്. ഏഴാം നമ്പര്‍ ജഴ്‌സി മാത്രം ധരിക്കുന്ന റൊണാള്‍ഡോയ്ക്ക് ഈ നമ്പര്‍ ആദ്യമായി നല്‍കിയത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡാണ്

Published

on

കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റസില്‍ നിന്നും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. റൊണാള്‍ഡോയെ ലോകോത്തര താരമാക്കി മാറ്റിയ യുണൈറ്റഡിലേക്ക് 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം തിരിച്ചെത്തുന്നത്.

സി.ആര്‍.7 എന്ന പേരിലാണ് റൊണാള്‍ഡോ ലോകം മുഴുവന്‍ അറിയപ്പെടുന്നത്. ഏഴാം നമ്പര്‍ ജഴ്‌സി മാത്രം ധരിക്കുന്ന റൊണാള്‍ഡോയ്ക്ക് ഈ നമ്പര്‍ ആദ്യമായി നല്‍കിയത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡാണ്. യുണൈറ്റഡിന് വേണ്ടി കളിച്ചാണ് റൊണാള്‍ഡോ സി.ആര്‍.7 എന്ന പേരുപോലും വളര്‍ത്തിയെടുത്തത്. വീണ്ടും യുണൈറ്റഡിലേക്ക് തിരിച്ചെത്തുന്ന റൊണാള്‍ഡോയ്ക്ക് എന്നാല്‍ ഏഴാം നമ്പര്‍ ജഴ്‌സി ലഭിച്ചേക്കില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നിയമങ്ങളാണ് താരത്തിന് തിരിച്ചടിയാകുക.

നിലവില്‍ ഈ ജഴ്‌സി യുണൈറ്റഡിന്റെ മുന്നേറ്റതാരം എഡിന്‍സണ്‍ കവാനിയാണ് ധരിക്കുന്നത്. കവാനി ടീമിലിരിക്കേ ആ നമ്പര്‍ മറ്റൊരു താരത്തിന് നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല. യുണൈറ്റഡ് അതിനുശ്രമിച്ചാലും പ്രീമിയര്‍ ലീഗ് നിയമങ്ങള്‍ വിലങ്ങുതടിയാകും.

ഇനി റൊണാള്‍ഡോയ്ക്ക് ഈ നമ്പര്‍ ലഭിക്കണമെങ്കില്‍ കവാനി ഈ സീസണില്‍ ടീം വിട്ടുപോകണം. നിലവിലെ സാഹചര്യത്തില്‍ അതിന് സാധ്യത കുറവാണ്. കാരണം ട്രാന്‍സ്ഫര്‍ വിപണി ഉടന്‍ തന്നെ അടയ്ക്കും. യുണൈറ്റഡുമായി ഇനിയും കരാര്‍ ബാക്കിയുള്ള കവാനി ഈ സീസണില്‍ ടീമില്‍ തന്നെ തുടരാനാണ് സാധ്യത.

അങ്ങനെയാണെങ്കില്‍ റൊണാള്‍ഡോയ്ക്ക് ഏഴാം നമ്പര്‍ ജഴ്‌സി ലഭിക്കില്ല. അതിനുപകരം താരം 28ാം നമ്പര്‍ ജഴ്‌സിയാകും താരം തിരഞ്ഞെടുക്കുക. തന്റെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച സ്‌പോര്‍ടിങ് ലിസ്ബണില്‍ താരം ധരിച്ച ജഴ്‌സി നമ്പറാണിത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഫ്രഞ്ച് ലീഗ്; തുടര്‍ച്ചയായി മൂന്നാം തവണ കിരീടം ചൂടി പിഎസ്ജി

പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

Published

on

പാരിസ്:ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം ചൂടി പിഎസ്ജി.രണ്ടാം സ്ഥാനത്തുളള മൊണാക്കോ ലിയോണിനോട് 3-2ന് തോറ്റാതോടെയാണ് മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പിഎസ്ജി വിജയിച്ചത്.പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ പിഎസ്ജി ബുധനാഴ്ച ആദ്യപാദ മത്സരത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടുമായി ഏറ്റുമുട്ടും. മേയ് 25ന് ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിനെതിരെ ഇറങ്ങുന്ന ടീം മൂന്ന് കിരീടങ്ങഴളുമായി ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നതന്.

 

Continue Reading

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Trending