kerala
കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458, വയനാട് 457, കാസര്‍ഗോഡ് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 90,394 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,56,952 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,36,837 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 20,115 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1284 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 1,43,500 കൊവിഡ് കേസുകളില്‍, 12.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 155 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,965 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,413 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 598 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,862 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 743, കൊല്ലം 125, പത്തനംതിട്ട 1212, ആലപ്പുഴ 1077, കോട്ടയം 1240, ഇടുക്കി 813, എറണാകുളം 2518, തൃശൂര്‍ 3976, പാലക്കാട് 834, മലപ്പുറം 1593, കോഴിക്കോട് 2184, വയനാട് 458, കണ്ണൂര്‍ 712, കാസര്‍ഗോഡ് 377 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,43,500 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 44,95,904 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
kerala
മലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ് സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.
മലയാറ്റൂരിലെ മുണ്ടങ്ങമറ്റത്ത് രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായ മുണ്ടങ്ങമറ്റം സ്വദേശി ചിത്രപ്രിയ(19)യാണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ് സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.
ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷണം നടന്നുവരികയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. വീടിന് ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുരുത്തിപ്പറമ്പിലെ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ.
പെണ്‍കുട്ടികളുടെ ശരീരത്തില്‍ മുറിവുകളും തലയില്‍ കല്ലുപയോഗിച്ച് ഇടിച്ച പാടുകളുമുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരുവിലെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. ഇതേതുടര്‍ന്ന് കാലടി പൊലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിക്കും. ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
kerala
വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു.
വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. ചീയമ്പം ഉന്നതിയിലെ മാച്ചി(60)ക്കാണ് കാലിന് പരിക്കേറ്റത്. റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. പശുവിനെ മേയ്ച്ച് മാച്ചിയും മകളും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
പരിക്കേറ്റവരെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നേരത്തെ, പൊന്മുടിയില് വോട്ട് ചെയ്യാന്‍ പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ കാട്ടാന നശിപ്പിച്ചിരുന്നു. കൊമ്പ് കൊണ്ട് കുത്തി നശിപ്പിക്കുകയായിരുന്നു. പൊന്മുടി സ്വദേശി രാഹുലിന്റെ കാറാണ് നശിപ്പിച്ചത്. വനംവകുപ്പും ഫയര്‍ഫോഴ്സും ചേര്‍ന്ന് വാഹനം എടുത്തുമാറ്റി.
kerala
എറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
ജിന്സന് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്.
എറണാകുളം പള്ളുരുത്തിയില്‍ കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍. ജിന്സന് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഇതിന് പിന്നാലെ നമ്പ്യാപുരത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ കടവരി വാര്‍ഡിലും കള്ളവോട്ടിനെ ചൊല്ലി ബിജെപി സിപിഎം സംഘര്‍ഷം നടന്നിരുന്നു. നേരത്തെ, തിരുവനന്തപുരം വഞ്ചിയൂര്‍ വാര്‍ഡില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്ന് ആരോപണമുന്നയിച്ചിരുന്നു.
-
india2 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala16 hours ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india2 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala2 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
Sports2 days ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala1 day agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
india15 hours agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala10 hours agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍

