Connect with us

kerala

മതേതര ചേരിയെ ശക്തിപ്പെടുത്തുന്നതിൽ ശിഹാബ് തങ്ങളുടെ പങ്ക് മഹത്തരം – മന്ത്രി മുഹമ്മദ് റിയാസ്

എം എസ് ടി എം കോളേജ് കൊമേഴ്സ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

Published

on

പെരിന്തൽമണ്ണ: ഇന്ത്യൻ ഭരണഘടനയുടെ മതേതരത്വം വധഭീഷണി നേരിടുകയാണെന്നും ഇതിനെതിരായി മതേതര സമൂഹത്തിന്റെ ഐക്യനിര ഉയർന്നുവരണമെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രസ്താവിച്ചു.

പെരിന്തൽമണ്ണ പൂപ്പലം എം എസ് ടി എം ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പൂക്കോയ തങ്ങൾ സ്മാരക കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ അരക്ഷിതമായ സാമൂഹികാന്തരീക്ഷത്തിൽ മതേതരത്വത്തിന്റെ പ്രയോക്താവായ സൈദ് മുഹമ്മദലി ശിഹാബ് തങ്ങളെ പ്രത്യേകം സ്മരിക്കേണ്ടതുണ്ടെന്നും, അദ്ദേഹം സമൂഹത്തെ ശരിയായ മാർഗത്തിൽ നയിച്ച മഹാ മനീഷിയാണെന്നും, തങ്ങളുടെ വിദ്യാഭ്യാസ ദാർശനിക കാഴ്ചപ്പാടുകൾ എക്കാലത്തും ഓർമ്മിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയം അപകടകരമായ പ്രവണതകളിലോടെ കടന്നുപോകുന്ന സാഹചര്യങ്ങളിൽ ശരിയായ നിലപാടെടുത്ത ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നയമാണ് തങ്ങൾ സ്വീകരിച്ചതെന്നും അദ്ദേഹത്തിന്റെ നിലപാടുകൾ കാലിക പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ എം എസ് ടി എം കോളേജ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കും മറ്റും ഉള്ള അവാർഡുകൾ മന്ത്രി പി എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു.

സമസ്ത കേരള ജമയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ മുഖ്യപ്രഭാഷണം നിർവഹിച്ചു.

മഞ്ഞളാംകുഴി അലി എം.എൽ.എ, നജീബ് കാന്തപുരം എം.എൽ..എ, മുൻ മന്ത്രി നാലകത്ത് സൂപ്പി, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എ. സഈദ ടീച്ചർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി റഷീദ് അഹമ്മദ്, അഡ്വ ടോം കെ തോമസ്, ഓർഫനേജ് സെക്രട്ടറി കെ.ടി മൊയ്ദുട്ടിമാൻ ഹാജി, ട്രഷറർ പട്ടാണി മാനുഹാജി, കോളേജ് പ്രിൻസിപ്പൽ പി. സൈതലവി,ആനമങ്ങാട് മുഹമ്മദുകുട്ടി ഫൈസി, വാർഡ് മെമ്പർ ജൂലി പോളി, അഡ്മിനിസ്ട്രേഷൻ മാനേജർ പി.സുഫിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.

കോളേജ് കമ്മിറ്റി സെക്രട്ടറി അഡ്വക്കേറ്റ് കെ. ടി ഉമ്മർ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ പി.അബ്ദുൽ ഹമീദ് മാസ്റ്റർ എംഎൽഎ സ്വാഗതവും ഉസ്മാൻ താമരത്ത് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പത്തനംതിട്ടയില്‍ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം; ഒരു കുട്ടി കൂടി മരിച്ചു

മരണം രണ്ടായി

Published

on

പത്തനംതിട്ടയില്‍ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി കൂടി മരിച്ചു. നാല് വയസ്സുകാരന്‍ യദുവാണ് മരിച്ചത്. ഏഴുവയസുകാരിയായ ആദ്യലക്ഷ്മി നേരത്തെ മരിച്ചിരുന്നു. യദുവിനെ അപകടത്തിന് പിന്നാലെ കാണാതായിരുന്നു. ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് യദുവിനെ കണ്ടെത്തിയത്. കുട്ടി മരച്ചതായി കോന്നി എംഎല്‍എ കെയു ജനീഷ് കുമാര്‍ സ്ഥിരീകരിച്ചു.

അഞ്ച് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. വൈകുന്നേരം നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് കയറുന്ന സാഹചര്യം ഉണ്ട്. ഈ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയെ പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് മടങ്ങി.

റോഡിന് കുറുകെ പാമ്പ് വന്നതിനെ തുടര്‍ന്ന് വെട്ടിച്ചപ്പോള്‍ ഓട്ടോ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറയുകയായിരുന്നു. കുട്ടികളെ ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നെങ്കിലും ആദ്യലക്ഷ്മിയുടെ മരണം സംഭവിച്ചിരുന്നു. ആദിലക്ഷ്മിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

ആരോഗ്യ പ്രശ്‌നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

ദോഹയിലെ പരിപാടി മാറ്റിവെച്ചു

Published

on

കോഴിക്കോട്: റാപ്പര്‍ വേടനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്.

നവംബര്‍ 28ന് ദോഹയില്‍ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു. ഡിസംബര്‍ 12നേക്കാണ് നിലവില്‍ പരിപാടി മാറ്റിവെച്ചിരിക്കുന്നത്.

Continue Reading

kerala

പത്തനംതിട്ടയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരു കുട്ടി മരിച്ചു

കരുമാന്‍തോട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ എട്ടുവയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.

Published

on

പത്തനംതിട്ട: സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. പത്തനംതിട്ട കരുമാന്‍തോട് തൂമ്പാക്കുളത്ത് വെച്ചാണ് അപകടം. കരുമാന്‍തോട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ എട്ടുവയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.

കുട്ടികളെ കോന്നി ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂള്‍ വിട്ടശേഷം കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടസമയം ഓട്ടോയില്‍ അഞ്ച് കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. കരുമാന്‍തോട് ശ്രീനാരയണ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപടത്തില്‍ പ്പെട്ടത്. റോഡില്‍ കിടന്ന പാമ്പിനെ മറികടക്കാന്‍ ഓട്ടോ വെട്ടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

Continue Reading

Trending