kerala
താഹ ഫസലിന്റെ ജാമ്യം;
സംസ്ഥാന സർക്കാറിനും എൻ.ഐ.എക്കുമുള്ള തിരിച്ചടി: ഇ.ടി
2019ലാണ് വിദ്യാർത്ഥികളായ അലൻ ഷുഹൈബിനേയും താഹ ഫസലിനേയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്
പന്തീരാങ്കാവ് യു.എ.പി.എ കേസിൽ താഹ ഫസലിന് ജാമ്യം അനുവദിച്ചത് സംസ്ഥാന സർക്കാറിനും എൻ.ഐ.എക്കുമുള്ള തിരിച്ചടിയാണെന്ന് മുസ്‌ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രതികരിച്ചു.
നിരപരാധികളായ രണ്ട് ചെറുപ്പക്കാരെ കള്ളക്കേസിൽ കുടുക്കി ജീവിതകാലം മുഴുവൻ ജയിലിൽ അടയ്ക്കാനുള്ള ഗൂഢാലോചനയാണ് പൊളിഞ്ഞത്. ഇത് സംസ്ഥാന സർക്കാറിനും കേന്ദ്ര അന്വേഷണ ഏജൻസിക്കും ഏറ്റ കനത്ത തിരിച്ചടിയാണ്. ഇതുപോലെ ഒരുപാട് ചെറുപ്പക്കാർ വിചാരണപോലും ഇല്ലാതെ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ തുടരുകയാണ്. അവർക്കായുള്ള ശബ്ദവും നാം ഉയർത്തികൊണ്ടേയിരിക്കണം.- അദ്ദേഹം പറഞ്ഞു.
‘പരിശുദ്ധൻമാരായ അവർ ചായ കുടിക്കാൻ പോയപ്പോഴല്ല അറസ്റ്റുണ്ടായത്’ എന്നായിരുന്നു സി.പി.എമ്മുകാരായ ഇവരെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും ഇ.ടി ഓർമിപ്പിച്ചു. അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യവും കോടതി തള്ളിയിട്ടുണ്ട്. 2019ലാണ് വിദ്യാർത്ഥികളായ അലൻ ഷുഹൈബിനേയും താഹ ഫസലിനേയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയ കേസ് ഒരു മാസത്തിനുള്ളിൽ അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേസിൽ ഇരുവർക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, പിന്നീട് താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india18 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala17 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports15 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
