india
ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി; ആര്യന്‍ ഖാന് ജാമ്യം
ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്
മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്.
നേരത്തെ മുംബൈയിലെ പ്രത്യേക കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ബോംബെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
health
ആശുപത്രികളെ വിദേശ കുത്തകകള്‍ക്ക് വിട്ടുകൊടുക്കരുത്: പാര്‍ലമെന്റില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
ഇന്ത്യൻ ആതുരാലയങ്ങൾ വിദേശ കോർപ്പറേറ്റുകൾ ഏറ്റെടുക്കുന്ന പ്രവണത ദേശീയ താൽപ്പര്യത്തിനും ആരോഗ്യ രംഗത്തിനും ഗുരുതര ഭീഷണിയാണെന്ന് മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എം പി പാർലമെന്റിൽ പറഞ്ഞു. പാൻ മസാല പോലുള്ള ഉൽപ്പന്നങ്ങളിൽ സെസ് ചുമത്തി പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഫണ്ടിംഗ് ഉറപ്പാക്കുന്ന ആരോഗ്യസുരക്ഷാ സെസ് ബില്ലിന് അദ്ദേഹം പിന്തുണയും അറിയിച്ചു. ഇന്ത്യ ആരോഗ്യരംഗത്ത് ജിഡിപിയുടെ വെറും 2% മാത്രം ചെലവഴിക്കുന്നത് വഴി ഗ്രാമീണ ആശുപത്രികൾ തളർന്ന നിലയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സ്വകാര്യ മേഖലക്കു മേൽ അധിക ആശ്രയമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 100% വിദേശ നിക്ഷേപം ആശുപത്രി മേഖലയെ ലാഭം നേടാനുള്ള കേന്ദ്രമാക്കിയതോടെ ചികിത്സാ ചെലവ് ഉയരുകയാണെന്ന് എംപി വിമർശിച്ചു.
കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെ 70% ഇപ്പോൾ യുഎസ് ആസ്ഥാനമായ ഒരു കമ്പനിയുടെ ഉടമസ്ഥതയിലാണ് എന്നത് അദ്ദേഹം ഉദാഹരണമായി ഉന്നയിച്ചു. കൂടാതെ രാജ്യത്തെ പ്രമുഖ ആശുപത്രി ശൃംഖലകളിലും വിദേശ കുത്തകകൾ വൻ ഓഹരി കൈവശം വയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതിനെ ”ഇന്ത്യൻ ആരോഗ്യരംഗത്തിന്റെ നിശബ്ദ വിദേശ ഏറ്റെടുക്കൽ” എന്ന് വിശേഷിപ്പിച്ച എംപി വിദേശ ഉടമസ്ഥാവകാശ നയങ്ങൾ പുനഃപരിശോധിക്കണമെന്നും ആരോഗ്യരംഗത്തിന്റെ താങ്ങാനാവുന്ന വിലയും ദേശീയ സുരക്ഷയും സംരക്ഷിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.
india
പുതുച്ചേരിയിൽ പൊതുയോഗത്തിന് അനുമതി തേടി ടിവികെ; വിജയ്യുടെ റോഡ് ഷോ ഒഴിവാക്കും
ചെന്നൈ: ഡിസംബർ 9ന് പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാൻ പൊലീസിന്റെ അനുമതി തേടി വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ). പുതുച്ചേരിയിലെ ഉപ്പളം ഗ്രൗണ്ടിൽ പൊതുയോഗം നടത്താൻ അനുവാദത്തിനായി ടിവികെ പ്രതിനിധി സംഘം സീനിയർ പൊലീസ് സൂപ്രണ്ട് ആർ.കലൈവാനനെ കണ്ടു. കൂടിയാലോചനയ്ക്കു ശേഷമാകും ഇതിൽ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്യുടെ റോഡ് ഷോ നടത്താൻ നേരത്തെ ടിവികെ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. തുടർന്ന്, റോഡ് ഷോയ്ക്ക് അനുമതി തരാനാകില്ലെന്ന് പൊലീസ് പാർട്ടിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊതുയോഗം നടത്താൻ അനുമതി തേടിയിരിക്കുന്നത്.
സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍
കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം വിജയ് പൊതുപരിപാടികളിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതുച്ചേരിയിൽ പൊതുയോഗം നടത്തുന്നത്.
india
മദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന്‍ അറസ്റ്റില്‍
ഭദ്രക് ജില്ലയിലെ ഗലഗണ്ഡ ഗ്രാമത്തിലാണ് മനുഷ്യരെ ഞെട്ടിച്ച സംഭവം. ദേബാഷിഷ് നായക് (45) എന്നയാളാണ് പിടിയിലായത്.
ഭുവനേശ്വര്‍: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതാണ് കാരണമെന്ന് ആരോപിച്ച് സ്വന്തം അമ്മയെ തീകൊളുത്തിയ മകന്‍ ഒഡിഷയില്‍ അറസ്റ്റില്‍. ഭദ്രക് ജില്ലയിലെ ഗലഗണ്ഡ ഗ്രാമത്തിലാണ് മനുഷ്യരെ ഞെട്ടിച്ച സംഭവം. ദേബാഷിഷ് നായക് (45) എന്നയാളാണ് പിടിയിലായത്.
മാതാവ് ജ്യോത്സനറാണി നായക് (65)നെ ക്രൂരമായി മര്‍ദിച്ച ശേഷമാണ് ഇയാള്‍ തീകൊളുത്തിയത്ന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്നിന് അടിമയായ ദേബാഷിഷ് മദ്യം വാങ്ങാന്‍ അമ്മയോട് പണം ആവശ്യപ്പെട്ടെങ്കിലും, ജ്യോത്സനറാണി പണം നല്‍കുന്നതില്‍ വിസമ്മതിച്ചതോടെ ഇയാള്‍ അക്രമാസക്തനായി. മര്‍ദനത്തില്‍ അമ്മ താഴെ വീണതോടെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
ജ്യോത്സനറാണിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ദേബാഷിഷ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നാട്ടുകാര്‍ ഗുരുതരാവസ്ഥയിലായ വയോധികയെ ഭദ്രക് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. പിന്നീട് നില വഷളായതോടെ അവരെ കട്ടക്കിലെ എസ്സിബി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.
വീട്ടില്‍ അമ്മയും മകനും തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നുവെങ്കിലും ഇത്തരത്തിലുള്ള ക്രൂരത ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala13 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment3 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്

