News
കോവിഡില്‍ മുങ്ങി പ്രീമിയര്‍ ലീഗ്
കൂടുതല്‍ മത്സരങ്ങള്‍ പ്രതിസന്ധിയില്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ഭീഷണിയായി വീണ്ടും കോവിഡ് വ്യാപനം. കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ടോട്ടനം-ലെസ്റ്റര്‍ സിറ്റി മത്സരവും ശനിയാഴ്ച നടക്കേണ്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ബ്രൈറ്റന് മത്സരവും മാറ്റിവച്ചു. ടീമിനെ ഇറക്കാനാകാത്ത അവസ്ഥയാണെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗിനെ അറിയിച്ചു. അഞ്ച് ദിവസത്തിനിടെ കോവിഡ് കാരണം അഞ്ച് ലീഗ് മത്സരങ്ങളാണ് മാറ്റിവച്ചത്.
ടോട്ടനത്തിന്റെ യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് മത്സരവും കോവിഡ് കാരണം മാറ്റിവച്ചിരുന്നു. മത്സരങ്ങളെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കോവിഡ് വ്യാപനം അതിവേഗം പടരുന്ന സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗ് താല്‍ക്കാലികമായി ഉടന്‍ നിര്‍ത്തിവെക്കണമെന്ന കാര്യത്തില്‍ ടീമുകള്‍ തമ്മില്‍ ഭിന്നത തുടരുകയാണ്. ശനി, ഞായര്‍ ദിവസത്തേക്കായി ഷെഡ്യൂള്‍ ചെയ്ത 10ല്‍ അഞ്ച് മത്സരങ്ങളും മാറ്റി. ഇതോടെ ഈ ആഴ്ച മാറ്റിയ മത്സരങ്ങളുടെ എണ്ണം 9 ആയി. ഒമിക്രോണ്‍ വകഭേദം പടരുന്നതിന്റെ സാഹചര്യത്തില്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കണമോ എന്ന കാര്യത്തില്‍ തിങ്കളാഴ്ച പ്രീമിയര്‍ ലീഗ് അധികൃതര്‍ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ടീം കോച്ചുമാരും ചെയര്മാന്മാരും തമ്മില്‍ ഇക്കാര്യത്തില്‍ ഭിന്ന അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. ഏതാനും ചില ക്ലബ്ബുകള്‍ മാത്രം കളിക്കുന്നത് ഗുണകരമല്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ പെട്ടെന്ന് മത്സരങ്ങള്‍ നിര്‍ത്തിവെക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് മറ്റുള്ളവരുടെ അഭിപ്രായം. അടുത്ത ആറാഴ്ചത്തേക്ക് പ്രീമിയര്‍ ലീഗില്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിയുമെന്നാണ് ആരോഗ്യ വകുപ്പ് നല്കുന്ന മുന്നറിയിപ്പ്.
മത്സരങ്ങള്‍ മാറ്റി വെക്കുന്ന കാര്യത്തില്‍ വ്യക്തതയും സുതാര്യതയും ഉറപ്പുവരുത്തണമെന്ന് ആഴ്സണല്‍ കോച്ച് മൈക്കല്‍ ആര്‍ട്ടേറ്റ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം പ്രീമിയര്‍ ലീഗിന്റെ ഭാവി സംബന്ധിച്ച് തീരുമാനം ഉണ്ടാവണമെന്നാണ് ന്യൂകാസില്‍ കോച്ച് എഡ്ഡീ ഹോവിന്റെ അഭിപ്രായം. എന്നാല്‍ ടീമുകള്‍ മത്സരത്തിന്റെ കാര്യത്തില്‍ കുറച്ചു കൂടി വിട്ടുവീഴ്ചകള്‍ ചെയ്യണമെന്നും പെട്ടെന്ന് മത്സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത് ഗുണം ചെയ്യില്ലെന്നുമാണ് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ് അഭിപ്രായപ്പെടുന്നത്. സാധ്യമായ അത്രയും മത്സരങ്ങള്‍ കളിക്കണമെന്നാണ് ക്രിസ്റ്റല്‍ പാലസ് ചെയര്മാന് സ്റ്റീവ് പാരിഷ് പറയുന്നത്. പല ടീമുകളിലേയും കളിക്കാരും കോച്ചിങ് സ്റ്റാഫും കോവിഡിന്റെ പിടിയിലാണ്.
ബ്രെന്റ്ഫോഡ്;ടീമിലെ 13 കളിക്കാരും കോച്ചിങ് സാറ്റാഫും ഇതിനോടകം കോവിഡിന്റെ പിടിയിലായിട്ടുണ്ട്. കളിക്കാര്‍ രോഗമുക്തി നേടുന്നതുവരെ താല്‍ക്കാലികമായി പ്രീമിയര്‍ ലീഗ് തന്നെ നിര്‍ത്തിവെക്കണമെന്നാണ് ക്ലബ്ബിന്റെ ആവശ്യം. ടീമിന്റെ പരിശീലന ഗ്രൗണ്ട് അടച്ചിട്ടിരിക്കുകയാണ്. ഇന്ന് സതാംപ്ടണുമായി നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവെച്ചു.
ലെസ്റ്റര്‍ സിറ്റി ;വ്യാഴാഴ്ച ടോട്ടനവുമായുള്ള മത്സരം കോവിഡ് കാരണം മാറ്റിവെച്ചു. പരിശീലനത്തിനുള്ള മൈതാനും വ്യാഴാഴ്ചയോടെ പൂട്ടി. കളിക്കാനാവശ്യമായ കളിക്കാര്‍ കോവിഡ് മുക്തരാണെങ്കിലും എവര്‍ട്ടണുമായുള്ള മത്സരവും മാറ്റിയിരിക്കുകയാണ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ടീമില്‍ എത്രപേര്‍ക്ക് കോവിഡ് പിടിപെട്ടു എന്നത് സംബന്ധിച്ച് വ്യക്തത ഇല്ല. ബ്രെന്റ്ഫോഡുമായുള്ള മത്സരം മാറ്റി. ശനിയാഴ്ച ബ്രൈറ്റനുമായുള്ള മത്സരവും മാറ്റി. നിലവില്‍ ഏഴു കളിക്കാര്‍ മാത്രമാണ് കോവിഡ് മുക്തരമായി ടീമിലുള്ളതെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. ടീമിന്റെ പരിശീലന കോംപ്ലക്സ് ചൊവ്വാഴ്ച വരെ അടച്ചു പൂട്ടിയിരിക്കുകയാണ്.
ബ്രൈറ്റന്;ബുധനാഴ്ച വോള്‍വ്സുമായുള്ള മത്സരം മാറ്റിവെക്കണമെന്ന ക്ലബ്ബിന്റെ അപേക്ഷ പ്രീമിയര്‍ ലീഗ് ചെവികൊണ്ടില്ല. മൂന്ന്-നാല് മുന്‍നിര താരങ്ങള്‍ കോവിഡ് പിടിയിലായതു കാരണം മത്സരം തോല്‍ക്കുകയും ചെയ്തു. മാഞ്ചസ്റ്ററുമായി ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം മാറ്റി.
നോര്‍വിച്ച്;ടീമില്‍ നിലവില്‍ ക്രിസ്റ്റോസ് സോളിസ് മാത്രമാണ് കോവിഡ് പോസിറ്റീവായുള്ളത്. എങ്കിലും വെസ്റ്റ്ഹാമുമായുള്ള ഇന്നലത്തെ മത്സരം മാറ്റിവെച്ചു.
വാറ്റ്ഫോഡ്;ബേണ്‍ലിയുമായുള്ള മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പേ മാറ്റി. പരിശീലന മൈതാനം അടച്ചു പൂട്ടി. ക്രിസ്റ്റല്‍പാലസുമായുള്ള ഹോം മത്സരവും മാറ്റി. എത്ര പേര്‍ക്ക് ടീമില്‍ കോവിഡ് പിടിപെട്ടിട്ടുണ്ടെന്നത് സംബന്ധിച്ച് വ്യക്തത ഇല്ല. എന്നാല്‍ ക്രിസ്റ്റല്‍ പാലസുമായി കളിക്കാന്‍ മതിയായ കളിക്കാരില്ലാത്തതാണ് മത്സരം ഉപേക്ഷിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
ടോട്ടനം;ഒമിക്രോണ്‍ ആദ്യം വലച്ച ക്ലബ്ബുകളിലൊന്ന് ടോട്ടനം ആണ്. ബ്രൈറ്റന്, റെന്നസ് മത്സരങ്ങള്‍ മാറ്റിവെക്കേണ്ടി വന്നു. മിക്ക കളിക്കാരും 10 ദിവസത്തെ ഐസോലേഷനിലാണ്. വ്യാഴാഴ്ച ലെസ്റ്ററുമായുള്ള മത്സരം മാറ്റണമെന്ന ആവശ്യം ആദ്യം നിരാകരിക്കപ്പെട്ടെങ്കിലും പിന്നീട് അംഗീകരിച്ചു.
ചെല്‍സി;ഒമിക്രോണ്‍ വകഭേദം കിരീട പോരാട്ടത്തിലേക്ക് വഴി തടസ്സമാകുമോ എന്ന ഭീതിയിലാണ് ചെല്‍സി. എവര്‍ട്ടണുമായുള്ള മത്സരത്തിനു തൊട്ടു മുമ്പ് നാലു കളിക്കാര്‍ പോസിറ്റീവായി. കോവാചിച്ച്, റൊമേലു ലുകാകു, ഹഡ്സണ്‍ ഒഡോയി, വാര്‍നര്‍, ബെന്‍ ചില്‍വെല്‍ എന്നിവരെല്ലാം കോവിഡ് പിടിയിലാണ്. കോവിഡ് കഴിഞ്ഞ ദിവസം എവര്‍ട്ടണുമായുള്ള മത്സരം 1-1ന് സമനിലയിലാവാന്‍ കാരണമായതായും ക്ലബ്ബ് കരുതുന്നു.
ലിവര്‍പൂള്‍;ന്യൂകാസിലുമായി വ്യാഴാഴ്ച മത്സരത്തിന് തൊട്ടു മുമ്പാണ് ഫാബിഞ്ഞോ, കര്‍ട്ടിസ് ജോണ്‍സ്, വിര്‍ദില്‍ വാന്‍ ഡിക് എന്നിവര്‍ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. മത്സരം 3-1ന് ലിവര്‍പൂള്‍ ജയിക്കുകയും ചെയ്തു.
News
അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
ശബരിമല ദര്‍ശനം കഴിഞ്ഞ് പുനലൂരില്‍ നിന്നും അഞ്ചലിലേക്ക് വരുകയായിരുന്ന ആന്ധ്രപ്രദേശിലെ അയ്യപ്പന്മാര് സഞ്ചരിച്ചിരുന്ന ബസും അഞ്ചല്‍ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്.
കൊല്ലം: ശബരിമല തീര്‍ത്ഥടനം കഴിഞ്ഞു മടങ്ങിയ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോറിക്ഷ ഡ്രൈവറും ഓട്ടോയിലെ യാത്രക്കാരായിരുന്ന രണ്ട് പെണ്‍കുട്ടികളും മരിച്ചു.ശബരിമല ദര്‍ശനം കഴിഞ്ഞ് പുനലൂരില്‍ നിന്നും അഞ്ചലിലേക്ക് വരുകയായിരുന്ന ആന്ധ്രപ്രദേശിലെ അയ്യപ്പന്മാര് സഞ്ചരിച്ചിരുന്ന ബസും അഞ്ചല്‍ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്.
കരവാളൂര്‍ നീലമ്മാള്‍ പള്ളിവടക്കതില്‍ വീട്ടില്‍ ശ്രുതി ലക്ഷ്മി (16), തഴമേല്‍ ചൂരക്കുളം ജയജ്യോതി ഭവനില്‍ ജ്യോതിലക്ഷ്മി(21), ഓട്ടോ ഡ്രൈവര്‍ തഴമേല്‍ ചൂരക്കുളം അക്ഷയ് ഭവനില്‍ അക്ഷയ് (23) എന്നിവരാണ് മരിച്ചത്. ശ്രുതി ലക്ഷ്മി കരവാളൂര്‍ എഎംഎംഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും, ജ്യോതിലക്ഷ്മി ബാംഗ്ലൂരില്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയുമാണ്. അഞ്ചല്‍ പുനലൂര്‍ പാതയില്‍ മാവിളയിലായിരുന്നു അപകടം. രാത്രി ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്.
ജ്യാതിലക്ഷ്മിയും ശ്രുതി ലക്ഷ്മിയും ബന്ധുക്കളാണ്. ചൂരക്കുളത്തെ ജ്യോതിലക്ഷ്മിയുടെ വീട്ടില്‍ നിന്നും കരവാളൂരിലെ ശ്രുതിലക്ഷ്മിയുടെ വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ പോവുകയായിരുന്നു. അക്ഷയ് അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ശ്രുതിലക്ഷ്മിയെയും ജ്യോതി ലക്ഷ്മിയെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷമാണ് മരിച്ചത്. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.
kerala
പാലക്കാട് നഗരസഭയില്‍ പൂജിച്ച താമര വിതരണം ചെയ്ത ബിജെപിക്കെതിരെ തെര.കമ്മീഷന് പരാതി
നഗരസഭയില്‍ 19-ാം വാര്‍ഡ് കൊപ്പത്ത് പൂജിച്ച താമര വിതരണം ചെയ്തതയാണ് പരാതി.
പാലക്കാട് ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. നഗരസഭയില്‍ 19-ാം വാര്‍ഡ് കൊപ്പത്ത് പൂജിച്ച താമര വിതരണം ചെയ്തതയാണ് പരാതി.
സ്ഥാനാര്‍ഥിക്കും , ചീഫ് ഇലക്ഷന് ഏജന്റിനും എതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് പാലക്കാട് നഗരസഭ തെരഞ്ഞെടുപ്പ് കമ്മറ്റി ജോയിന്‍ കണ്‍വീനര്‍ ഹരിദാസ് മച്ചിക്കന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
kerala
രണ്ടാംഘട്ട വോട്ടെടുപ്പ്; മികച്ച പോളിംഗ്, ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര
പാലക്കാടും മലപ്പുറത്തും കോഴിക്കോടും കണ്ണൂരുമാണ് പോളിംഗ് ശതമാനത്തില്‍ മുന്നിലുള്ളത്.
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് പുരോഗമിക്കെ ആദ്യ മൂന്നു മണിക്കൂറില്‍ 20.13 പോളിംഗ് ശതമാനം രേഖപ്പെടുത്തി. പാലക്കാടും മലപ്പുറത്തും കോഴിക്കോടും കണ്ണൂരുമാണ് പോളിംഗ് ശതമാനത്തില്‍ മുന്നിലുള്ളത്.
വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ പലയിടത്തും വോട്ടിങ് മെഷീന് തകരാറിലായത് പോളിംഗിനെ കാര്യമായി ബാധിച്ചു. പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് തുടര്‍ന്നെങ്കിലും ചിലയിടങ്ങളില്‍ വോട്ടര്‍മാര്‍ ഏറെ നേരം കാത്തുനില്ക്കേണ്ടിവന്നു.
രാവിലെ തന്നെ പലയിടത്തും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. നൂറിലേറെ ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങളിലെ തകരാര്‍ കാരണം പോളിംഗ് തടസ്സപ്പെട്ടു. പാലക്കാട് നെല്ലായ പട്ടിശ്ശേരി വാര്‍ഡില്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് മെഷീന് തകരാറിലായി. അര മണിക്കൂര്‍ വോട്ടിങ് തടസപ്പെട്ടു. മെഷീന് മാറ്റിയതിന് ശേഷമാണ് വോട്ടിങ് പുനഃസ്ഥാപിച്ചത്.
പാലക്കാട് വാണിയംകുളം മനിശ്ശേരി വെസ്റ്റ് ആറാം വാര്‍ഡില്‍ 15 മിനിറ്റോളം വോട്ടിംഗ് തടസ്സപ്പെട്ടു. മെഷീന് മാറ്റി സ്ഥാപിച്ചു. മനിശ്ശേരി കുന്നുംപുറം ബൂത്തിലാണ് തടസ്സം നേരിട്ടത്. കാസര്‍കോട് ദേലംപാടി പഞ്ചായത്തിലെ വാര്‍ഡ് 16, പള്ളംകോട് ജി.യു.പി.എസ് സ്കൂളിലെ ബൂത്ത് ഒന്നില്‍ മെഷീന് പ്രവര്‍ത്തിക്കാത്തതാണ് കാരണം വോട്ടിംഗ് വൈകി.
മലപ്പുറം എ ആര് നഗര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ രണ്ടാം ബൂത്തിലും പോളിംഗ് മെഷിന്റെ തകരാര്‍ കാരണം വോട്ടെടുപ്പ് തുടങ്ങിയിട്ടില്ല. കൊടിയത്തൂര്‍ പഞ്ചായത്തിലും വോട്ടിങ് മെഷീന് തകരാറിലായി. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ബൂത്ത് രണ്ടില്‍ വോട്ടിങ് മെഷീന് തകരാറിലായി. തുടക്കത്തില്‍ വോട്ടിങ് നടന്നിരുന്നു പിന്നീട് തകരാറിലാകുകയായിരുന്നു. വടകര ചോറോട് പഞ്ചായത്ത് 23 വാര്‍ഡ് ബൂത്ത് ഒന്നില്‍ വോട്ടിംഗ് മെഷീന് തകരാറിലായി. ഇതുവരെ മോക്ക് പോളിംഗ് നടത്താന്‍ ആയില്ല. കിഴക്കോത്ത് പഞ്ചായത്തിലെ ബൂത്ത് 2 ലും മെഷീന് തകരാറിലായി.
-
india3 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india3 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala1 day agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala3 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

