Connect with us

india

യുപിയില്‍ 7 വയസ് പ്രായമുള്ള പെണ്‍ക്കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഇന്ന് നടന്ന പോസ്റ്റ്‌മോര്‍ട്ടം പ്രകാരം പെണ്‍കുട്ടി ബലാത്സംഗത്തിന് പിന്നാലെയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അഡീഷണല്‍ സൂപ്രണ്ട് വ്യക്തമാക്കി. പ്രതികളെക്കുറിച്ചുളള സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

Published

on

ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ഏഴുവയസ്  പ്രായമുള്ള പെണ്‍ക്കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി വയലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പെണ്‍ക്കുട്ടിയുടെ മൃതദേഹം കഴിഞ്ഞദിവസം കരിമ്പ് പാടത്ത് വെച്ച് കര്‍ഷകരാണ് കണ്ടെടുത്തത്. വയലില്‍ നിന്ന് അഴുകിയ വാസന വന്നതിന് പിന്നാലെ നടത്തിയ തിരച്ചലിലാണ്  മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയാണ് ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ബുധനാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പെണ്‍കുട്ടിയെ ഒരു സംഘം തട്ടികൊണ്ടുപോകുന്നത്. ഇതിന് പിന്നാലെ മാതാപിതാക്കള്‍ പൊലീസിന് പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇന്ന് നടന്ന പോസ്റ്റ്‌മോര്‍ട്ടം പ്രകാരം പെണ്‍കുട്ടി ബലാത്സംഗത്തിന് പിന്നാലെയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അഡീഷണല്‍ സൂപ്രണ്ട് വ്യക്തമാക്കി. പ്രതികളെക്കുറിച്ചുളള സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്നും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്; കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ള വിമാനങ്ങൾ മുടങ്ങി

. അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളാണ് റദ്ദാക്കിയത്.

Published

on

ജീവനക്കാരുടെ പണിമുടക്കുകാരണം താറുമാറായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ ഇന്നും സാധാരണ നിലയിലായില്ല. കണ്ണൂരില്‍ നിന്നുള്ള 2 സര്‍വീസുകളും കൊച്ചിയില്‍ നിന്നുള്ള ഒരു സര്‍വീസും ഇന്ന് രാവിലെ റദ്ദാക്കി. അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളാണ് റദ്ദാക്കിയത്. രാവിലെ പുറപ്പെടേണ്ട ദമാം, ബഹ്‌റൈന്‍ സര്‍വീസുകളും മുടങ്ങിയിരുന്നു. ആഭ്യന്തര സെക്ടറില്‍ ബാംഗ്ലൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് സര്‍വീസുകളും ഇന്ന് മുടങ്ങി. ഇന്നലെയും ഈ സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു

സഊദി അറേബ്യയിലെ ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക് കൊച്ചിയില്‍ നിന്നുള്ള വിമാന സര്‍വീസുകളും ഇന്നലെ മുടങ്ങിയിരുന്നു. കൂടാതെ അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളും ഇന്നലെയുണ്ടായില്ല.

ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലാകാത്തതാണ് കഴിഞ്ഞ ദിവസവും വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണം. സമരം മൂലം വിമാനത്താവളങ്ങള്‍ക്കും കോടികളുടെ വരുമാന നഷ്ടമാണുണ്ടായത്. വിവിധ വിമാനത്താവളങ്ങളിലായി ലക്ഷക്കണക്കിന് ആളുകളുടെ യാത്രകള്‍ മുടങ്ങി. ഗള്‍ഫിലും മറ്റ് ജോലി ചെയ്തിരുന്ന, അവധിക്ക് നാട്ടില്‍ വന്ന പ്രവാസികള്‍ക്ക് യഥാസമയം ജോലി സ്ഥലത്തിലേക്ക് മടങ്ങാന്‍ സാധിക്കാതെ വന്നു. ഇതുമൂലം ജോലി നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ ഉണ്ടായി.

Continue Reading

crime

പ്രജ്വൽ രേവണ്ണയുടെ ലൈം​ഗികാതിക്രമ വീഡീയോകൾ പ്രചരിപ്പിച്ചു; രണ്ട് ബിജെപി നേതാക്കൾ കൂടി അറസ്റ്റിൽ

. യെലഗുണ്ട, ശ്രാവണബലഗോള സ്വദേശികളും പ്രാദേശിക നേതാക്കളുമായ ചേതന്‍, ലികിത് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്.

Published

on

കര്‍ണാടകയിലെ ജെ.ഡി.എസ് നേതാവും ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകള്‍ പ്രചരിപ്പിച്ച കേസില്‍ 2 ബിജെപി നേതാക്കള്‍ കൂടി അറസ്റ്റില്‍. യെലഗുണ്ട, ശ്രാവണബലഗോള സ്വദേശികളും പ്രാദേശിക നേതാക്കളുമായ ചേതന്‍, ലികിത് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിനു ശേഷം സ്‌പോട്ട് ഇന്‍ക്വസ്റ്റിനായി ഇരുവരേയും വീടുകളിലേക്ക് കൊണ്ടുപോയി. പ്രതികള്‍ അശ്ലീല ക്ലിപ്പുകള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച 2 പെന്‍ഡ്രൈവുകളും കമ്പ്യൂട്ടര്‍ സിപിയുവും എസ്‌ഐടി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. പിടിക്കപ്പെടാതിരിക്കാന്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ നശിപ്പിക്കാന്‍ ഇരുവരും ഗൂഢാലോചന നടത്തിയെന്നും എന്നാല്‍ സമയബന്ധിതമായി പിടികൂടിയെന്നും എസ്‌ഐടി വൃത്തങ്ങള്‍ പറഞ്ഞു.

ഹാസന്‍ മുന്‍ എംഎല്‍എയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പ്രീതം ഗൗഡയുടെ അടുത്ത അനുയായികളാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 22ന് നഗരത്തിലും പരിസരത്തും പ്രജ്വലിന്റെ ലൈംഗികാതിക്രമ ക്ലിപ്പുകള്‍ പ്രചരിക്കുകയും നിരവധി പെന്‍ഡ്രൈവുകള്‍ കണ്ടെത്തുകയും ചെയ്തതിന് പിന്നാലെ 23ന് ഹാസന്‍ സിഇഎന്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുമായി ബന്ധപ്പെട്ടാണ് അറസ്റ്റുകള്‍.

കേസില്‍ നേരത്തെ മറ്റൊരു ബിജെപി നേതാവും അറസ്റ്റിലായിരുന്നു. വീഡിയോകള്‍ ചോര്‍ത്തിയെന്ന കേസില്‍ അഡ്വ. ജി. ദേവരാജ് ഗൗഡയാണ് അറസ്റ്റിലായത്. പെന്‍ഡ്രൈവിലാണ് ഇയാള്‍ വീഡിയോ ചേര്‍ത്തിയത്. ഹാസന്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം, താനല്ല വീഡിയോ ചോര്‍ത്തിയതെന്നും കോണ്‍ഗ്രസാണ് അത് ചെയ്തതെന്നുമായിരുന്നു ഇയാളുടെ ആരോപണം.

ഏപ്രില്‍ 26ന് നടന്ന കര്‍ണാടകയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രജ്വലിന്റെ നിരവധി ലൈംഗികാതിക്രമ വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചത്. സ്ത്രീകളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്ന 2,900ലധികം വീഡിയോകളാണ് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ എം.പിയുമായ പ്രജ്വല്‍ തന്നെ റെക്കോര്‍ഡ് ചെയ്തതെന്നാണ് കരുതപ്പെടുന്നത്.

എന്നാല്‍ ഇത് ചോര്‍ന്നതോടെ വന്‍ ജനരോഷത്തിന് കാരണമാവുകയും കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയും എന്‍ഡിഎ മുന്നണി പ്രതിരോധത്തിലാവുകയും ചെയ്തു. വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ കൂടി ഇടപെട്ടതോടെ കേസന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ രാജ്യം വിട്ട ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പിടികൂടാനായിട്ടില്ല. പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി വിവിധ കുറ്റങ്ങളിലായി മൂന്ന് എഫ്.ഐ.ആറാണ് പ്രജ്വലിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പ്രജ്വലിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന 47കാരിയാണ് പരാതിയുമായി ആദ്യം രം?ഗത്തെത്തിയത്. പരാതിക്കാരി രേവണ്ണയുടെ വീട്ടില്‍ മൂന്നര വര്‍ഷത്തോളം ജോലി ചെയ്യുകയും 2019 ജനുവരി മുതല്‍ 2022 ജനുവരി വരെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. ഇതിനു പിന്നാലെ മറ്റു യുവതികളും പരാതി നല്‍കുകയായിരുന്നു.

Continue Reading

india

ഖാര്‍ഗെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടി ദുരുദ്ദേശത്തോടെയെന്ന് കോണ്‍ഗ്രസ്‌

Published

on

പാട്‌ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്ന് കോണ്‍ഗ്രസ്. ഇന്നലെ ബീഹാറിലെ സമസ്തിപൂരില്‍ വച്ചാണ് പരിശോധന നടത്തിയതെന്നും നടപടി നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ദുരുദ്ദേശത്തോടെയുള്ളതാണെന്നും പ്രതിപക്ഷ നേതാക്കളെ അനാവശ്യമായി ലക്ഷ്യം വയ്ക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

നിരവധി എന്‍ഡിഎ നേതാക്കള്‍ പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ എന്‍ഡിഎ നേതാക്കളുടെ വാഹനത്തില്‍ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ടോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ദുരുദ്ദേശപരമാണെന്നും ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് രാജേഷ് റാത്തോര്‍ ആരോപിച്ചു.

Continue Reading

Trending