kerala
Career Chandrika | ശാസ്ത്രപഠനത്തിന് മികവിന്റെ കേന്ദ്രങ്ങളായ ഐസറുകളില്‍ ചേരാം
സമര്‍ത്ഥരായ വിദ്യാര്‍ഥികള്‍, മികച്ച അധ്യാപകര്‍, അതിവിപുലമായ ക്യാമ്പസ്, അത്യാധുനിക ലബോറട്ടറി സൗകര്യം, കിടയറ്റ ഇന്റേണ്‍ഷിപ്പ് സാധ്യത തുടങ്ങിയവ ഐസറുകളുടെ പ്രധാന സവിശേഷതകളാണ്.
പി ടി ഫിറോസ്
ശാസ്ത്ര വിഷയങ്ങളില്‍ പഠനവും ഗവേഷണവും നടത്താനാഗ്രഹിക്കുന്നവര്‍ക്ക് പ്രവേശനം നേടാവുന്ന മികവിന്റെ കേന്ദ്രങ്ങളായ സ്ഥാപനങ്ങളാണ് ഐസര്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്. തിരുവനന്തപുരം, ഭോപാല്‍, മൊഹാലി, കൊല്‍ക്കത്ത, പൂനെ, തിരുപ്പതി, ബെര്‍ഹാംപൂര്‍ എന്നിവിടങ്ങളിലായി 7 ക്യാമ്പസുകളാണുളളത്. സമര്‍ത്ഥരായ വിദ്യാര്‍ഥികള്‍, മികച്ച അധ്യാപകര്‍, അതിവിപുലമായ ക്യാമ്പസ്, അത്യാധുനിക ലബോറട്ടറി സൗകര്യം, കിടയറ്റ ഇന്റേണ്‍ഷിപ്പ് സാധ്യത തുടങ്ങിയവ ഐസറുകളുടെ പ്രധാന സവിശേഷതകളാണ്.
വിവിധ ഐസറുകളിലായി നടത്തപ്പെടുന്ന ബയോളജിക്കല്‍ സയന്‍സ്, കെമിക്കല്‍ സയന്‍സ്, മാത്തമറ്റിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, എര്‍ത്ത് ആന്‍ഡ് ക്ലൈമറ്റ് സയന്‍സ്, ജിയോളജിക്കല്‍ സയന്‍സ്, ഇന്റഗ്രേറ്റഡ് ആന്‍ഡ് ഇന്റര്‍ഡിസിപ്ലിനറി സയന്‍സ്, എക്കണോമിക് സയന്‍സ്. എന്‍ജിനീയറിങ് സയന്‍സ് എന്നീ വിഷയങ്ങളിലെ അഞ്ച് വര്‍ഷത്തെ ബിഎസ്എം.എസ് പ്രോഗ്രാമുകളിലേക്കാണ് +2 കഴിഞ്ഞാല്‍ പ്രവേശനം നേടാനാവുക. എല്ലാ ഐസറുകളിലുമായി മൊത്തം 1700 ലധികം സീറ്റുകളാണുള്ളത്. എല്ലാ കോഴ്സുകളും എല്ലാ ക്യാമ്പസുകളിലുമില്ല എന്നത് പ്രത്യേകം ഓര്‍ക്കണം. ബിഎസ്എംഎസ് കോഴ്സിന്റെ ആദ്യ രണ്ടു വര്‍ഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലും മൂന്നും നാലും വര്‍ഷങ്ങളില്‍ ഇഷ്ടമുള്ള വിഷയങ്ങളിലുമുള്ള പഠനമാണുണ്ടാവുക. അഞ്ചാം വര്‍ഷം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതലുണ്ടാവുക. ഭോപാല്‍ ഐസറില്‍ മാത്രം എന്‍ജിനീയറിങ് സയന്‍സ്, എക്കണോമിക് സയന്‍സ് എന്നീ വിഷയങ്ങളില്‍ 4 വര്‍ഷത്തെ ബി.എസ് പ്രോഗ്രാമും ഉണ്ട് (ആകെ 115 സീറ്റ്). പ്ലസ്ടു കഴിഞ്ഞവര്‍ക്കുള്ള കോഴ്സുകള്‍ക്ക് പുറമെ പിജി, ഇന്റഗ്രേറ്റഡ് പി.എച്.ഡി കോഴ്സുകളും ഐസറുകളിലുണ്ട്.
ബിരുദ പഠനകാലത്ത് തന്നെ ഗവേഷണ മേഖലകളില്‍ ഇടപെടാനവസരം ലഭിക്കുന്ന ഐസറില്‍ നിന്ന് നന്നായി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ മിക്കവര്‍ക്കും എം.ഐ.ടി, ഹാര്‍വാര്‍ഡ്, പ്രിന്‍സ്ടണ്‍, കാല്‍ടെക്, ഓക്സ്ഫോര്‍ഡ്, പെന്‍സില്‍വാനിയ കേംബ്രിഡ്ജ്, ഇ.ടി.എച്ച് സൂറിച്ച്, എല്‍.എം.യു മ്യൂണിച്ച്, മാക്സ് പ്ലാങ്ക്, പെന്‍സില്‍വാനിയ, എന്‍.യു.എസ് സിങ്കപ്പൂര്‍ തുടങ്ങിയ ഇന്ത്യക്കകത്തും പുറത്തും ശ്രദ്ധേയമായ സ്ഥാപനങ്ങളില്‍ ഗവേഷണം നടത്താനും ജോലികളില്‍ പ്രവേശിക്കാനും അവസരം ലഭിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. പഠനം കഴിഞ്ഞയുടന്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് പകരം ഗവേഷണ മേഖലയില്‍ ആഴത്തിലിടപെട്ട് ശാസ്ത്രമുന്നേറ്റത്തിന് സംഭവനകള്‍ അര്‍പ്പിക്കാന്‍ താല്പര്യമുള്ളവര്ക്കാണ് ഐസറുകള്‍ കൂടുതലിണങ്ങുക.
പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഐസര്‍ പ്രവേശനത്തിന് തിരഞ്ഞെടുക്കാവുന്ന ചാനലുകള്‍
ജെ.ഇ.ഇ അഡ്വാന്‍സ്ഡ് കെവിപിവൈ
സ്റ്റേറ്റ് ആന്‍ഡ് സെന്‍ട്രല്‍ ബോര്‍ഡ് (എസ്.സി.ബി)
നാഷണല്‍ ടെസ്റ്റിംഗ് എജന്‍സി നടത്തുന്ന ജെഇഇ മെയിന്‍ പരീക്ഷയില്‍ മികവ് തെളിയിക്കുന്നവരെയാണ് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷക്ക് തിരഞ്ഞെടുക്കുന്നത്. ജെ.ഇ.ഇ അഡ്വാന്‍സ്ഡ് റാങ്ക് ലിസ്റ്റ് വന്നതിന് ശേഷം 15,000 ത്തിനുള്ളില്‍ റാങ്ക് നേടുന്നവര്‍ക്ക് ആദ്യ ചാനല്‍ വഴി അപേക്ഷിക്കാനാവസരമുണ്ടാവാറുള്ളത്. പരീക്ഷ സംബന്ധിച്ച അറിയിപ്പ് https://nta.ac.in/ എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. കെ.വി.പി.വൈ ഫെലോഷിപ്പ് ലഭിക്കുന്നവര്‍ക്കാണ് രണ്ടാമത്തെ ചാനലിലൂടെ അപേക്ഷിക്കാം. ttp://www.kvpy.iisc. ernet.in/ എന്ന വെബ്സൈറ്റില്‍ കെവിപിവൈ പരീക്ഷ സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിക്കും. ആദ്യ രണ്ട് ചാനലുകള്‍ വഴി പ്രവേശനം തേടുന്നവര്‍ക്ക് ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഇന്‍സ്പയര്‍ സ്കോളര്‍ഷിപ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ട്.
ഐസറുകളിലെ സീറ്റുകളില്‍ 75 ശതമാനവും പ്രവേശനം നടത്തുന്നത് സ്റ്റേറ്റ് ആന്‍ഡ് സെന്‍ട്രല്‍ ബോര്‍ഡ് എന്ന മൂന്നാമത്തെ ചാനല്‍ ചാനല്‍ വഴിയാണ്. ഇതിനായി ഐസര്‍ അഭിരുചി പരീക്ഷ അഭിമുഖീകരിക്കേണ്ടതുണ്ട്. കേരളത്തിലടക്കമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുള്ള അഭിരുചി പരീക്ഷക്ക് 2021, 22 വര്‍ഷങ്ങളില്‍ സയന്‍സ് വിഷയങ്ങളില്‍ പ്ലസ്ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്സ് എന്നിവ പ്ലസ്ടു തലത്തില്‍ പഠിച്ചിരിക്കണം. ഭോപ്പാല്‍ ഐസറിലെ ബി.എസ് പ്രോഗ്രാമിന് അപേക്ഷിക്കുന്നവര്‍ പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. ഇത്തവണത്തെ പ്രവേശനം സംബന്ധിച്ച വിശദവിവരങ്ങള്‍ http://www. iiseradmission.in/ എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. യോഗ്യതയനുസരിച്ച് വേണമെങ്കില്‍ ഒന്നിലധികം ചാനലുകളിലൂടെ അപേക്ഷ സമര്‍പ്പിക്കാം.
kerala
ചോറ്റാനിക്കര ക്ഷേത്രപരിസരത്ത് മാലിന്യക്കൂമ്പാരം; ഹെല്‍ത്ത് വകുപ്പ് 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പരിസരത്ത് മാലിന്യം അടിഞ്ഞുകൂടിയെന്ന പരാതിയെ തുടര്‍ന്ന് ഹെല്‍ത്ത് വിഭാഗം അടിയന്തര പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പരിസരത്ത് മാലിന്യം അടിഞ്ഞുകൂടിയെന്ന പരാതിയെ തുടര്‍ന്ന് ഹെല്‍ത്ത് വിഭാഗം അടിയന്തര പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പരിശോധനാഫലമുള്ള വിശദമായ റിപ്പോര്‍ട്ട് 10 ദിവസത്തിനകം സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. പോതിയും പരിസര പ്രദേശങ്ങളും ഉള്‍പ്പെടെയുള്ള ക്ഷേത്രത്തിനുള്ളിലും പുറത്തുമുള്ള ശുചിത്വത്തിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ക്ഷേത്ര ഉപദേശക സമിതിയുടെ ഉത്തരവാദിത്തപരമായ വീഴ്ച ഗൗരവമായി കോടതി വിലയിരുത്തി. ക്ഷേത്ര പരിസരത്തിലെ ശുചിത്വവും പവിത്രതയും ഉറപ്പാക്കേണ്ടത് സമിതിയുടെ അടിസ്ഥാനധര്‍മ്മമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉപദേശക സമിതിക്കെതിരെ കോടതി നോട്ടീസ് ജാരി ചെയ്തിട്ടുണ്ട്. മലിനീകരണം ഒഴിവാക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികളും മുന്നോട്ടുള്ള പ്രവര്‍ത്തനപദ്ധതികളും വിശദീകരിക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്കി.
kerala
രഞ്ജിത്ത് ജോണ്സണ് വധക്കേസ്: അഞ്ചു പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു
കൊല്ലം സെഷന്‍സ് കോടതി വിധിച്ച ശിക്ഷാവിധി പൂര്‍ണമായും നിലനിര്‍ത്തിയാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്.
കൊച്ചി: കൊല്ലം സ്വദേശി രഞ്ജിത്ത് ജോണ്‍സണെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ചുപേരുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. കൊല്ലം സെഷന്‍സ് കോടതി വിധിച്ച ശിക്ഷാവിധി പൂര്‍ണമായും നിലനിര്‍ത്തിയാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. കേസിലെ ആറും ഏഴും പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. കണ്ണനല്ലൂര്‍ സ്വദേശിയായ പാമ്പ് മനോജ്, നെടുങ്ങോലത്തെ കാട്ടുണ്ണി രഞ്ജിത്ത്, പൂതക്കുളത്തെ കൈതപ്പുഴ ഉണ്ണി, വടക്കേവിള സ്വദേശിയായ കക്ക പ്രണവ്, ഡീസന്റ് വണ്‍ സ്വദേശിയായ വിഷ്ണു എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ. പ്രതികള്‍ 25 വര്‍ഷത്തെ കഠിന തടവ് പൂര്‍ത്തിയാക്കിയ ശേഷമേ ശിക്ഷയില്‍ ഇളവ് ലഭിക്കാവൂ എന്നും കോടതി വ്യക്തമാക്കി. കൂടാതെ പ്രതികള്‍ ചേര്‍ന്ന് 35 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും നിര്‍ദേശിച്ചു.
2018 ഓഗസ്റ്റ് 15നായിരുന്നു രഞ്ജിത്ത് ജോണ്സണ് കൊല്ലപ്പെട്ടത്. ‘ പ്രാവ് വാങ്ങണം ‘ എന്ന വ്യാജേന ഗുണ്ടാസംഘം വീട്ടിലെത്തി രഞ്ജിത്തിനെ വിളിച്ചുകൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തമിഴ്നാട്ടിലെ ഒരു ക്വാറിയിലെ മാലിന്യത്തിലേക്ക് മൃതദേഹം തള്ളി ഉപേക്ഷിച്ചു. ഒന്നാംപ്രതി പാമ്പ് മനോജിന്റെ ഭാര്യ ജെസ്സിയെ രഞ്ജിത്ത് വിവാഹം കഴിച്ചതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിനുപിന്നിലെ പ്രധാന കാരണം എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
kerala
‘ഹാല്’ സിനിമ രംഗങ്ങള്‍ നീക്കണമെന്ന ആവശ്യം എങ്ങനെ ന്യായീകരിക്കും; ഹൈക്കോടതി
ഒരു സിനിമയെ വിമര്‍ശിക്കാന്‍ മുമ്പ് അത് കാണേണ്ടതുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
‘ഹാല്’ സിനിമയിലെ വിവാദ രംഗങ്ങള്‍ ഒഴിവാക്കണമെന്ന കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍, ഡിവിഷന് ബെഞ്ച് കത്തോലിക്കാ കോണ്‍ഗ്രസിനെ കടുത്ത ചോദ്യങ്ങളിലൂടെ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. സിനിമയില്‍ എന്താണ് സംഘടനയുടെ മര്യാദയെയോ ‘അന്തസ്സിനെയോ’ ബാധിക്കുന്നതെന്നതിനെക്കുറിച്ച് വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടാണ് കോടതി സംസാരിച്ചത്. സിനിമയിലെ ഏതെങ്കിലും രംഗം നീക്കണമെന്നോ കൂട്ടിച്ചേര്‍ക്കണമെന്നോ കോടതി നിര്‍ദ്ദേശിക്കാനാവില്ലെന്നും, ഒരു സിനിമയെ വിമര്‍ശിക്കാന്‍ മുമ്പ് അത് കാണേണ്ടതുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
മിശ്രവിവാഹം സിനിമയുടെ കേന്ദ്രവിഷയമല്ലെയെന്നും, അതില്‍ സംഘടനയ്ക്ക് എങ്ങനെ നഷ്ടമുണ്ടാകുന്നുവെന്ന് വിശദീകരിക്കണമെന്നും ഹൈക്കോടതി ചോദിച്ചു. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് കത്തോലിക്കാ കോണ്‍ഗ്രസിന് എതിരല്ലെന്നതും കോടതി ഓര്‍മ്മപ്പെടുത്തി. കേസില്‍ അന്തിമ ഉത്തരവിനായി അപ്പീല്‍ മാറ്റിവച്ചിരിക്കുകയാണ്. കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആരോപണമനുസരിച്ച്, സിനിമ ‘ലവ് ജിഹാദിനെ’ പ്രോത്സാഹിപ്പിക്കുന്നു എന്നതും താമരശ്ശേരി ബിഷപ്പിനെ മോശമായി ചിത്രീകരിക്കുന്നു എന്നതുമാണ് അപ്പീലിന്റെ പ്രധാന വാദങ്ങള്‍. കൂടാതെ ‘ധ്വജപ്രണാമം’ ‘ഗണപതിവട്ടം’ ‘സംഘ കാവലുണ്ട്’എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് മുമ്പ് ഉത്തരവിട്ടിരുന്നു. രാഖി ദൃശ്യത്തില്‍ മൂടല്‍ വരുത്തുകയും, ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണമെന്നും ഉത്തരവില്‍ ഉള്‍പ്പെട്ടിരുന്നു. സിനിമയ്ക്ക് വെറും എ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നീക്കം റദ്ദാക്കിയതോടെയാണ് ഈ സംഭവവികാസങ്ങള്‍ കൂടുതല്‍ പ്രാധാന്യം നേടിയത്.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News17 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala19 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

