Connect with us

india

തമിഴ്‌നാട്: കോവിഡ് നിയന്ത്രണങ്ങള്‍ രണ്ട് വരെ നീട്ടി

തമിഴ്‌നാട്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഇളവുകളോടെ മാര്‍ച്ച് രണ്ട് വരെ നീട്ടി.

Published

on

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഇളവുകളോടെ മാര്‍ച്ച് രണ്ട് വരെ നീട്ടി. പ്ലേ സ്‌കൂളുകള്‍, കിന്റര്‍ ഗാര്‍ട്ടന്‍ എന്നിവയ്ക്ക് തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പുതുക്കിയ മാര്‍ഗ നിര്‍ദേശം അനുസരിച്ച് എക്‌സിബിഷനുകള്‍ക്കും അനുമതി ലഭിക്കും. അതേ സമയം കൂടുതല്‍ ആളുകളെ ഉള്‍കൊള്ളിച്ചുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പരിപാടികള്‍ക്കുള്ള വിലക്ക് തുടരും. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം ഇരട്ടിയാക്കി. ഇതു പ്രകാരം വിവാഹ ചടങ്ങുകള്‍ക്ക് 200 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 100 പേര്‍ക്കും പങ്കെടുക്കാം. സംസ്ഥാനത്ത് ഒന്ന് മുതല്‍ 12 വരെയും യൂണിവേഴ്‌സിറ്റികളും ഈ മാസം ഒന്ന് മുതല്‍ തുറന്നിരുന്നു. റസ്റ്റാറന്‍ുകള്‍, വസ്ത്രശാലകള്‍, ജ്വല്ലറി തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിലും 50 ശതമാനം പേരുമായി പ്രവര്‍ത്തിക്കാം. തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനാനുമതിയും നല്‍കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രസഗുളയുടെ കുറവിനെ തുടര്‍ന്ന് ബോധ്ഗയയിലെ വിവാഹവേദിയില്‍ കൂട്ടത്തല്ല്; സി.സി.ടി.വി ദൃശ്യങ്ങള്‍ വൈറല്‍

ബോധ്ഗയയിലെ ഹോട്ടലില്‍ നവംബര്‍ 29ന് നടന്ന വിവാഹത്തിലാണ് സംഭവം. വരനും വധുവും കുടുംബാംഗങ്ങളുമടക്കം ഒരേ ഹോട്ടലില്‍ താമസിക്കുകയായിരുന്നു.

Published

on

പട്ന: രസഗുളയെ ചൊല്ലിയുണ്ടായ വിവാദം ബിഹാറിലെ ഒരു വിവാഹവേദിയില്‍ വലിയ സംഘര്‍ഷമായി മാറി. ബോധ്ഗയയിലെ ഹോട്ടലില്‍ നവംബര്‍ 29ന് നടന്ന വിവാഹത്തിലാണ് സംഭവം. വരനും വധുവും കുടുംബാംഗങ്ങളുമടക്കം ഒരേ ഹോട്ടലില്‍ താമസിക്കുകയായിരുന്നു.

വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയായതിന് പിന്നാലെ ഭക്ഷണപന്തലില്‍ രസഗുളയുടെ കുറവുണ്ടെന്ന് വധുവിന്റെ വീട്ടുകാര്‍ ആരോപിച്ചു. ഇതിനെത്തുടര്‍ന്നാണ് ഭക്ഷ്യഹാളില്‍ വാക്കുതര്‍ക്കം കൂട്ടത്തല്ലിലേക്ക് മാറ്റിയത്. ചെയറുകളും പ്ലേറ്റുകളും ഉപയോഗിച്ച് ആളുകള്‍ പരസ്പരം മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ഫൂട്ടേജിലുണ്ട്. എക്‌സ് വഴി പുറത്തുവന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് സ്ഥിരീകരിച്ചു. രസഗുള കിട്ടാത്തതില്‍ നിന്നാണ് തര്‍ക്കം തുടങ്ങിയതെന്ന് വരന്റെ പിതാവ് മഹേന്ദ്ര പ്രസാദ് പറഞ്ഞു. തങ്ങള്‍ക്കെതിരെ വധുവിന്റെ ബന്ധുക്കള്‍ വ്യാജ സ്ത്രീധനപീഢന പരാതി നല്‍കിയിട്ടുണ്ടെന്നും വരന്റെ കുടുംബം ആരോപിച്ചു.

സംഭവത്തിന് ശേഷവും വിവാഹം മുന്നോട്ട് കൊണ്ടുപോകാന്‍ തങ്ങള്‍ തയാറായിരുന്നുവെന്നും, എന്നാല്‍ വധുവിന്റെ ബന്ധുക്കള്‍ വിവാഹത്തിന് താല്‍പര്യമില്ലെന്ന് അറിയിച്ചു വരന്റെ മാതാവ് മുന്നി ദേവി വ്യക്തമാക്കി. വധുവിന് നല്‍കാനായി തങ്ങള്‍ ഒരുക്കിയിരുന്ന സ്വര്‍ണം കൊണ്ടുപോയതായും അവര്‍ ആരോപിച്ചു.

 

Continue Reading

health

ആശുപത്രികളെ വിദേശ കുത്തകകള്‍ക്ക് വിട്ടുകൊടുക്കരുത്: പാര്‍ലമെന്റില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Published

on

ഇന്ത്യൻ ആതുരാലയങ്ങൾ വിദേശ കോർപ്പറേറ്റുകൾ ഏറ്റെടുക്കുന്ന പ്രവണത ദേശീയ താൽപ്പര്യത്തിനും ആരോഗ്യ രംഗത്തിനും ഗുരുതര ഭീഷണിയാണെന്ന് മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എം പി പാർലമെന്റിൽ പറഞ്ഞു. പാൻ മസാല പോലുള്ള ഉൽപ്പന്നങ്ങളിൽ സെസ് ചുമത്തി പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഫണ്ടിംഗ് ഉറപ്പാക്കുന്ന ആരോഗ്യസുരക്ഷാ സെസ് ബില്ലിന് അദ്ദേഹം പിന്തുണയും അറിയിച്ചു. ഇന്ത്യ ആരോഗ്യരംഗത്ത് ജിഡിപിയുടെ വെറും 2% മാത്രം ചെലവഴിക്കുന്നത് വഴി ഗ്രാമീണ ആശുപത്രികൾ തളർന്ന നിലയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സ്വകാര്യ മേഖലക്കു മേൽ അധിക ആശ്രയമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 100% വിദേശ നിക്ഷേപം ആശുപത്രി മേഖലയെ ലാഭം നേടാനുള്ള കേന്ദ്രമാക്കിയതോടെ ചികിത്സാ ചെലവ് ഉയരുകയാണെന്ന് എംപി വിമർശിച്ചു.

കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെ 70% ഇപ്പോൾ യുഎസ് ആസ്ഥാനമായ ഒരു കമ്പനിയുടെ ഉടമസ്ഥതയിലാണ് എന്നത് അദ്ദേഹം ഉദാഹരണമായി ഉന്നയിച്ചു. കൂടാതെ രാജ്യത്തെ പ്രമുഖ ആശുപത്രി ശൃംഖലകളിലും വിദേശ കുത്തകകൾ വൻ ഓഹരി കൈവശം വയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതിനെ ”ഇന്ത്യൻ ആരോഗ്യരംഗത്തിന്റെ നിശബ്ദ വിദേശ ഏറ്റെടുക്കൽ” എന്ന് വിശേഷിപ്പിച്ച എംപി വിദേശ ഉടമസ്ഥാവകാശ നയങ്ങൾ പുനഃപരിശോധിക്കണമെന്നും ആരോഗ്യരംഗത്തിന്റെ താങ്ങാനാവുന്ന വിലയും ദേശീയ സുരക്ഷയും സംരക്ഷിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.

Continue Reading

india

പുതുച്ചേരിയിൽ പൊതുയോഗത്തിന് അനുമതി തേടി ടിവികെ; വിജയ്​യുടെ റോഡ് ഷോ ഒഴിവാക്കും

Published

on

ചെന്നൈ: ഡിസംബർ 9ന് പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാൻ പൊലീസിന്റെ അനുമതി തേടി വിജയ്​യുടെ തമിഴക വെട്രി കഴകം (ടിവികെ). പുതുച്ചേരിയിലെ ഉപ്പളം ഗ്രൗണ്ടിൽ പൊതുയോഗം നടത്താൻ അനുവാദത്തിനായി ടിവികെ പ്രതിനിധി സംഘം സീനിയർ പൊലീസ് സൂപ്രണ്ട് ആർ.കലൈവാനനെ കണ്ടു. കൂടിയാലോചനയ്ക്കു ശേഷമാകും ഇതിൽ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്​യുടെ റോഡ് ഷോ നടത്താൻ നേരത്തെ ടിവികെ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. തുടർന്ന്, റോഡ് ഷോയ്ക്ക് അനുമതി തരാനാകില്ലെന്ന് പൊലീസ് പാർട്ടിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊതുയോഗം നടത്താൻ അനുമതി തേടിയിരിക്കുന്നത്.

സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍
കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം വിജയ് പൊതുപരിപാടികളിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതുച്ചേരിയിൽ പൊതുയോഗം നടത്തുന്നത്.

Continue Reading

Trending