india
ഗോവ,ഉത്തരാഖണ്ഡ്,യു.പി:രണ്ടാം ഘട്ടം;നാളെ ബൂത്തിലേക്ക്
ഗോവ, ഉത്തരാഖണ്ഡ് നിയമസഭകളിലേക്കും ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിനുമുള്ള പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങി. യു.പിയിലെ 55 മണ്ഡലങ്ങളിലേക്കും ഗോവയിലെ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങളിലേക്കും 14നാണ് വോട്ടെടുപ്പ്.
ന്യൂഡല്‍ഹി: ഗോവ, ഉത്തരാഖണ്ഡ് നിയമസഭകളിലേക്കും ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിനുമുള്ള പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങി. യു.പിയിലെ 55 മണ്ഡലങ്ങളിലേക്കും ഗോവയിലെ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങളിലേക്കും 14നാണ് വോട്ടെടുപ്പ്.
യു.പിയില്‍ കര്‍ഷക പ്രതിഷേധം നിലനില്‍ക്കുന്ന പടിഞ്ഞാറന്‍ യുപിയിലെ വോട്ടെടുപ്പിന് ശേഷം രണ്ടാംഘട്ടത്തിലേക്ക് എത്തുമ്പോള്‍ എസ്പിക്കും ബിജെപിക്കും ചങ്കിടിപ്പ് ഏറുകയാണ്. 9 ജില്ലകളിലെ 55 സീറ്റുകളിലേക്കായി 586 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുള്ളത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാണ്. രണ്ടാഘട്ടവും യാദവ ശക്തികേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന മൂന്നാം ഘട്ടത്തിലും പരമാവധി സീറ്റ് പിടിച്ചെടുക്കുകയാണ് അഖിലേഷ് യാദവിന്റെ എസ്.പി ലക്ഷ്യമിടുന്നത്. ഭരണം തിരിച്ചു പിടിക്കാന്‍ ആദ്യ മൂന്ന് ഘട്ടങ്ങള്‍ അതീവ നിര്‍ണായകമാണ് എസ്.പിക്ക്. ബി.ജെ.പി തൂത്തു വാരിയ 2017 ല്‍ ഭരണവിരുദ്ധ വികാരത്തിനിയിലും 15 സീറ്റ് നേടാന്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മേഖലകളില്‍ സമാജ്വാദി പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. ദളിത,് ഒബിസി വിഭാഗങ്ങളിലെയും ന്യൂനപക്ഷ വിഭാഗങ്ങളിലെ പിന്തുണ സമാജ്വാദി പാര്‍ട്ടിക്ക് ഉറപ്പിക്കാനായോയെന്ന് രണ്ട്, മൂന്ന് ഘട്ട വോട്ടെടുപ്പോടെ വ്യക്തമാവും.
40 അംഗ ഗോവ നിയമസഭയിലേക്ക് ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ 301 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ ഭരണം നഷ്ടമായ കോണ്‍ഗ്രസിന് ഇത്തവണ ഗോവയില്‍ അഭിമാന പോരാട്ടമാണ്. ഭരണ കക്ഷിയായ ബി.ജെ.പിക്ക് പാളയത്തിലെ പടയാണ് വലിയ ഭീഷണി ഉയര്‍ത്തുന്നത്. പുതുതായി സംസ്ഥാനത്തേക്ക് ചുവടുറപ്പിക്കാനെത്തിയ ആംആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും എത്ര കണ്ട് വിജയിക്കുമെന്നതും ഈ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാക്കും. 70 അംഗ ഉത്തരാഖണ്ഡ് നിയമസഭയിലേക്ക് 14ന് നടക്കുന്ന വോട്ടെടുപ്പില്‍ 632 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഒന്നില്‍ കൂടുതല്‍ തവണ സംസ്ഥാനത്ത് തുടര്‍ച്ചയായി ഒരു കക്ഷിക്കും ഭരണം ലഭിച്ചിട്ടില്ലെന്നതും പാര്‍ട്ടിയ്ക്കകത്തെ ഗ്രൂപ്പിസവും സംസ്ഥാനത്ത് ഭരണ കക്ഷിയായ ബി.ജെ.പിയെ കുഴക്കുന്നുണ്ട്.
അതേ സമയം കഴിഞ്ഞ തവണ തങ്ങളില്‍ നിന്നും വിട്ടുപോയ പലരും തിരഞ്ഞെടുപ്പിന് മുമ്പേ തിരിച്ചെത്തിയതോടെ വര്‍ധിത ആത്മി വിശ്വാസത്തോടെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് മത്സരിക്കുന്നത്. മിക്ക തിരഞ്ഞെടുപ്പ് സര്‍വേകളും കോണ്‍ഗ്രസും ബി. ജെ.പിയും ഒപ്പത്തിനൊപ്പമാണ് സംസ്ഥാനത്തെന്ന പ്രവചനമാണ് നടത്തുന്നത്. കോണ്‍ഗ്രസ് പ്രചാരണത്തിന് രാഹുലും പ്രിയങ്കയുമാണ് മൂന്നിടങ്ങളിലും ചുക്കാന്‍ പിടിച്ചതെങ്കില്‍ ബി.ജെ.പിക്കായി പ്രധാനമന്ത്രി മോദി, അമിത് ഷാ എന്നിവര്‍ക്കു പുറമെ കേന്ദ്ര മന്ത്രിമാരുടെ വന്‍പട തന്നെ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനെത്തിയിരുന്നു.
india
യുപിയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെ 26കാരന് വെടിവെച്ചുകൊന്നു
അംറോഹ സ്വദേശിയായ സോനു (25) എന്ന യുവതിയെയാണ് ഇവരുടെ ആണ്‍സുഹൃത്തായ ബിഹാര്‍ സ്വദേശി കൃഷ്ണ കൊലപ്പെടുത്തിയത്. നോയ്ഡയിലാണ് സംഭവം.
ഉത്തര്‍ പ്രദേശില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെ 26കാരന് വെടിവെച്ചുകൊലപ്പെടുത്തി. അംറോഹ സ്വദേശിയായ സോനു (25) എന്ന യുവതിയെയാണ് ഇവരുടെ ആണ്‍സുഹൃത്തായ ബിഹാര്‍ സ്വദേശി കൃഷ്ണ കൊലപ്പെടുത്തിയത്. നോയ്ഡയിലാണ് സംഭവം.
സോനു പേയിങ് ഗസ്റ്റായി താമസിക്കുന്ന നോയ്ഡ ഫേസ് 2 ഏരിയയില്‍ വെച്ചായിരുന്നു ആക്രമണം. കൊലപാതകത്തിന് പിന്നാലെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ കൃഷ്ണയ്ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. സോനുവിന്റെ മുറിയില്‍ കൃഷ്ണ ചെല്ലുകയും ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ യുവതിക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് സെന്‍ട്രല്‍ നോയ്ഡ ഡിസിപി ശക്തി മോഹന്‍ അവസ്തി പറഞ്ഞു.
മുന്‍പ് ഒരു ഫാക്ടറിയില്‍ സോനുവും കൃഷ്ണയും ഒരുമിച്ച് ജോലിചെയ്തിരുന്നെന്നും ആ സമയത്ത് ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. ഈയടുത്ത് വീട്ടുജോലിക്കാണ് സോനു പൊയ്ക്കൊണ്ടിരുന്നത്. തന്നെ വിവാഹം കഴിക്കാന്‍ സോനുവിനോട് കൃഷ്ണ കുറച്ചുകാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, ഈ ആവശ്യം സോനു നിരാകരിച്ചു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
Film
IFFIയില്‍ പ്രേക്ഷക പ്രശംസ നേടി ‘സര്‍ക്കീട്ട്’; ബാലതാരം ഓര്‍ഹാന്‍ക്ക് മികച്ച പ്രകടനത്തിന് സ്പെഷ്യല്‍ ജൂറി പരാമര്‍ശം
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തില്‍ അഭിനയിച്ച ബാലതാരം ഓര്ഹാന്, തന്റെ ജെഫ്റോണ്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സ്പെഷ്യല്‍ ജൂറി പരാമര്‍ശം സ്വന്തമാക്കി
ഗോവയില്‍ നടന്ന 56ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (IFFI) ആസിഫ് അലിയുടെയും സംവിധായകന് താമറിന്റെയും ചിത്രം സര്‍ക്കീട്ട് വലിയ പ്രേക്ഷകനിരൂപക പ്രശംസ നേടി. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തില്‍ അഭിനയിച്ച ബാലതാരം ഓര്ഹാന്, തന്റെ ജെഫ്റോണ്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സ്പെഷ്യല്‍ ജൂറി പരാമര്‍ശം സ്വന്തമാക്കി. മേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഇടം നേടിയ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു സര്‍ക്കീട്ട്.
പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിലായി ചിത്രീകരിച്ച ഈ ചിത്രം വിനായക അജിത് നിര്‍മ്മിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിലൂടെയാണ് പുറത്തിറങ്ങിയത്. സഹനിര്‍മ്മാണം ആക്ഷന്‍ ഫിലിംസും ഫ്ലോറിന് ഡൊമിനിക്കും ചേര്‍ന്നായിരുന്നു. ഒരിക്കലും സംഭവിക്കില്ലെന്ന് ലോകം കരുതുന്നൊരു മനോഹര സൗഹൃദത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ആസിഫ് അലിയുടെ ആമിര്‍, ഓര്ഹാന് അവതരിപ്പിച്ച ജെഫ്റോണ്‍ എന്നിവരുടെ കഥാപാത്രങ്ങളിലൂടെ പ്രവാസി ജീവിതത്തിന്റെ വ്യക്തിപരവും വൈകാരികവുമായ പോരാട്ടങ്ങളെ വളരെ യാഥാര്‍ത്ഥ്യത്തോടെ സംവിധായകന് താമര്‍ പ്രേക്ഷകരിലേക്ക് എത്തിച്ചു. ദിവ്യപ്രഭ, ദീപക് പറമ്പോല്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന് അടാട്ട്, സിന്‍സ് ഷാന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.
സര്‍ക്കീട്ട് താമറിന്റെ രണ്ടാം ചിത്രം കൂടിയാണ്. ആദ്യ ചിത്രം ആയിരത്തൊന്നു നുണകള്‍ നിരൂപകരും പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. സോണി ലിവില്‍ റിലീസ് ചെയ്ത ആ ചിത്രം ഐ.എഫ്.എഫ്.കെ യില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. യുഎഇയിലെ ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ മുതലായ സ്ഥലങ്ങളിലായി ചിത്രീകരിച്ച സര്‍ക്കീട്ട് സാങ്കേതികമായി ശക്തമായ ചിത്രമാണെന്ന് സംഘത്തിന്റെ ക്രെഡിറ്റുകള്‍ വ്യക്തമാക്കുന്നു. ഛായാഗ്രഹണം-അയാസ് ഹസന്, സംഗീതം-ഗോവിന്ദ് വസന്ത, എഡിറ്റിംഗ്-സംഗീത് പ്രതാപ്, കല-അരവിന്ദ് വിശ്വനാഥന്, വസ്ത്രാലങ്കാരം-ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്-സുധി സുരേന്ദ്രന്, സിങ്ക് സൗണ്ട്-വൈശാഖ് തുടങ്ങിയവരാണ് പ്രധാന വിഭാഗങ്ങള്‍ കൈകാര്യം ചെയ്തത്. പോസ്റ്റര്‍ ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്, സ്റ്റില്‍സ് എസ്ബികെ ഷുഹൈബ് എന്നിവരാണ് നിര്‍വഹിച്ചത്. 2025 നവംബര്‍ 20ന് ഗോവയില്‍ ആരംഭിച്ച 56ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബര്‍ 28ന് സമാപിച്ചു.
india
ഭക്ഷണം ചോദിച്ച് വീട്ടിലെത്തിയ മൂന്ന് തീവ്രവാദികള്‍ക്കായി ജമ്മുവില്‍ വന്‍ തിരച്ചില്‍
ബസന്ത്ഗഡിന്റെ ഉയര്‍ന്ന പ്രദേശമായ ചിംഗ്ല-ബലോത്തയിലെ ഒരു ബക്കര്‍വാള്‍ കുടുംബത്തിന്റെ വാതിലില്‍ രാത്രി മൂന്നു പേര് എത്തി ഭക്ഷണം ചോദിച്ചതിനെ തുടര്‍ന്ന് വീട്ടുടമസ്ഥന് ഭയന്ന് ഓടി രക്ഷപ്പെട്ടു;
ജമ്മു-കശ്മീരിലെ ഉധംപുര്‍ ജില്ലയിലെ ബസന്ത്ഗഡ് പ്രദേശത്ത് ഭക്ഷണം ആവശ്യപ്പെട്ടെത്തിയ മൂന്ന് തീവ്രവാദികളെ തേടി സുരക്ഷാസേന വന്‍ തിരച്ചില്‍ തുടരുന്നു. ബസന്ത്ഗഡിന്റെ ഉയര്‍ന്ന പ്രദേശമായ ചിംഗ്ല-ബലോത്തയിലെ ഒരു ബക്കര്‍വാള്‍ കുടുംബത്തിന്റെ വാതിലില്‍ രാത്രി മൂന്നു പേര് എത്തി ഭക്ഷണം ചോദിച്ചതിനെ തുടര്‍ന്ന് വീട്ടുടമസ്ഥന് ഭയന്ന് ഓടി രക്ഷപ്പെട്ടു; പിന്നാലെ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു.
സൈന്യം, ജമ്മു-കശ്മീര്‍ പൊലീസ്, സി.ആര്.പി.എഫ് എന്നിവയുടെ സംയുക്തസേന ഇടതൂര്‍ന്ന വനങ്ങളിലും ദുര്‍ഘടപ്രദേശങ്ങളിലും വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. പ്രദേശത്ത് സംശയാസ്പദ നീക്കങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചിംഗ്ല-ബലോത്തയില്‍ സംശയാസ്പദരുടെ നേരിട്ടുള്ള സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ കൂടുതല്‍ ശക്തമാക്കി. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന കത്വ സെക്ടറിലൂടെ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്ന പാതയിലാണ് ബസന്ത്ഗഡ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലും ഈ പ്രദേശം നിരവധി ഏറ്റുമുട്ടലുകള്‍ക്കും ഒളിത്താവളങ്ങള്‍ തകര്‍ത്ത നടപടികള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.
സ്നിഫര്‍ ഡോഗുകളും യുഎവികളും പ്രത്യേക സംഘങ്ങളും ഉപയോഗിച്ച് തിരച്ചില്‍ വ്യാപകമാക്കിയിരിക്കുകയാണ്. സമീപ ഗ്രാമങ്ങളിലെ ജനങ്ങളോട് വീടുകളില്‍ തന്നെ തുടരാനും സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ ഉടന്‍ അറിയിക്കാനും നിര്‍ദ്ദേശം നല്കി. ഇതുവരെ ഏറ്റുമുട്ടലൊന്നും ഉണ്ടായിട്ടില്ലെങ്കിലും, തീവ്രവാദികള്‍ വനത്തിലൊളിച്ചിരിക്കാമെന്നതിനാല്‍ സേന അതീവ ജാഗ്രത തുടരുകയാണ്. പ്രതികളെ കണ്ടെത്തുന്നതുവരെ ഓപ്പറേഷന് തുടരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
-
india1 day ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment1 day agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india1 day ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india1 day agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala2 days agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

