News
യുക്രയിന് യുദ്ധം: ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ മിഷിനറി സക്രിയമാകണം: പാലക്കാട് കെ.എം.സി.സി
ഒരു യുദ്ധവും ജയിക്കുന്നില്ലെന്നും പരാജയപ്പെടുന്നത് സാധാരണ ജനതയാണെന്നും കൗണ്‍സില്‍ നിരീക്ഷിച്ചു
ദമ്മാം: അപ്രതീക്ഷിത യുദ്ധത്തിന്റെ കെടുതിയില്‍ ദുരിതമനുഭവിക്കുന്ന യുക്രയിന് ജനതയോട് കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി ജനറല്‍ കൗണ്‍സില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഒരു യുദ്ധവും ജയിക്കുന്നില്ലെന്നും പരാജയപ്പെടുന്നത് സാധാരണ ജനതയാണെന്നും കൗണ്‍സില്‍ നിരീക്ഷിച്ചു. പ്രവാസികളും വിദ്യര്ത്ഥികളുമുള്പ്പടെ യുദ്ധഭൂമിയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ മാതൃ രാജ്യത്തെത്തിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ മിഷിനറി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പാലക്കാട് കെ.എം.സി.സി ആവശ്യപ്പെട്ടു.
ദമ്മാം പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ബഷീര്‍ ബാഖവി അധ്യക്ഷത വഹിച്ചു. പ്രവിശ്യ പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍ ഉല്‍ഘാടനം ചെയ്തു. മുസ്ലിം ലീഗ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഇ.അഹമ്മദിനെക്കുറിച്ച് അഷ്റഫ് ആളത്ത് തയ്യാറാക്കിയ ഡോക്യൂമെന്ററി ‘ഹരിത വനിയിലെ വിശ്വ പൗരന്’ വേദിയില്‍ പ്രദര്‍ശിപ്പിച്ചു. റഹ്മാന് കാരയാട് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഫൈസല്‍ ഇരിക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി.
കാല്‍കോടിയോളം രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ മുന്‍ കമ്മിറ്റിയുടെ കഴിഞ്ഞ കാല റിപ്പോര്‍ട്ടുകള്‍ ഉണ്ണീന്‍ കുട്ടി, ഖാജാ മുഈനുദ്ധീന് എന്നിവര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിന് മാലിക് മഖ് ബൂല്‍ നേതൃത്വം നല്കി.
ആലിക്കുട്ടി ഒളവട്ടൂര്‍,മാമുനിസാര്‍, ഹമീദ് വടകര, അമീറലി കൊയ്ലാണ്ടി സംബന്ധിച്ചു. സെക്രട്ടറി ഷെരീഫ് പാറപ്പുറത്ത് സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇഖ്ബാല്‍ കുമരനെല്ലൂര്‍ നന്ദിയും പറഞ്ഞു. മുഹമ്മദ് ഇഹ്സാന്‍ ഖിറാഅത്ത് നടത്തി.
റസാഖ് ചാലിശ്ശേരി,അന്‍വര്‍ പരിച്ചിക്കട,അഹ്മദ് സഗീര്‍,ഷബീര്‍ അമ്പാടത്ത്,പി.സി അബ്ദുള്‍ കരീം,താഹിര്‍ മണ്ണാര്‍ക്കാട്, ബാസിത്ത് പട്ടാമ്പി,നൗഷാദ്,ഹസ്ബുള്ള നേതൃത്വം നല്കി.
kerala
കോട്ടയം നഗരസഭയില്‍ നാല് വാര്‍ഡുകളില്‍ യുഡിഎഫ് വിജയം
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം നഗരസഭയില്‍ നാല് വാര്‍ഡുകളില്‍ യൂഡിഎഫ് വിജയം
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം നഗരസഭയില്‍ നാല് വാര്‍ഡുകളില്‍ യൂഡിഎഫ് വിജയം
വാര്‍ഡ് 1 – ഗാന്ധിനഗര്‍ നോര്‍ത്ത് – അനു ലൂക്കോസ് (UDF)
വാര്‍ഡ് 2 – സംക്രാന്തി
റൂബി ജോയ് കണ്ണച്ചേല്‍ (UDF)
വാര്‍ഡ് – 28 പന്നിമറ്റം-
ധന്യമ്മ ഗിരീഷ് (UDF)
kerala
ബിജെപിയില്‍ നിന്നും വിമതരില്‍ നിന്നും സീറ്റ് പിടിച്ചു; കാസര്‍കോട് നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റം
കാഞ്ഞങ്ങാട്ട് ഇടതു സിറ്റിംഗ് സീറ്റില്‍ മിന്നുംജയം
കാസര്‍കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ കാസര്‍കോട് ജില്ലയിലെ നഗരസഭകളില്‍ യു.ഡി.എഫിന് നിര്‍ണായക മുന്നേറ്റം. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫ് ഒമ്പതു സീറ്റുകളില്‍ വിജയം ഉറപ്പിച്ചു.
വിജയിച്ചവര്‍: വാര്‍ഡ് ഒന്ന് ചേരങ്കൈ വെസ്റ്റില്‍ തഷ്രീഫ ബഷീര്‍.
വാര്‍ഡ് മൂന്നില്‍ അടുക്കത്ത് ബയലില്‍ ഫിറോസ് അടുക്കത്ത്ബയല്‍ വിജയം നേടി. വിമതരുടെ കയ്യിലുണ്ടായിരുന്ന ഫിഷ് മാര്‍ക്കറ്റ് വാര്‍ഡില്‍ അബ്ദുല്‍ ജാഫറും തെരുവത്ത് വാര്‍ഡില്‍ റഹ്മാന് തൊട്ടാന്‍ എന്നിവരും വിജയിച്ചു. ബാങ്കോട്, ഖാസിലൈന്‍, ചേരങ്കൈ ഈസ്റ്റ്, ബെദിര എന്നീ വാര്‍ഡുകളിലും യുഡിഎഫ് വിജയിച്ചു. ബിജെപിയുടെ കയ്യിലുണ്ടായിരുന്ന വിദ്യാനഗര്‍ വാര്‍ഡിലും യുഡി.എഫിലെ ആയിഷ ബിഎ വിജയിച്ചു. കാഞ്ഞങ്ങാട് നഗരസഭയില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി നേരി്ട്ടു. സിറ്റിംഗ് സീറ്റിലാണ് യു.ഡി.എഫ് വിജയിച്ചത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; തൃശ്ശൂര്‍ എടുത്ത് യുഡിഎഫ്
ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ത്യശ്ശൂര് കോര്പ്പറേഷന് എടുത്ത് യുഡിഎഫ് . മുനിസിപ്പാലിറ്റികളില്‍ 41 ന്നും ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 60. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 261. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 709 മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ 144 വാര്‍ഡുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു. മുനിസിപ്പാലിറ്റികളില്‍ 316 സീറ്റുകളില്‍ യൂഡിഎഫും മുന്നേറുന്നു.
തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥ് ലീഡ് ചെയ്യുകയാണ്. കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റമാണ്. പന്തളം നഗരസഭയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കോതമംഗലം നഗരസഭയില്‍ യുഡിഎഫാണ് മുന്നില്‍. നാല് കോര്‍പറേഷനിലുകളിലും യുഡിഎഫ് മുന്നേറ്റമാണ്.
ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു. നഗരസഭ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി പുഷ്പ വിജയകുമാറാണ് 70 വോട്ടിന് വിജയിച്ചത്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമാണ്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. പരപ്പനങ്ങാടി നഗരസഭയില്‍ 5 ഡിവിഷനില്‍ യുഡിഎഫിന് വിജയം. തൊടുപുഴ നഗരസഭ ഇരുപതാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. 20, 21 വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി.
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
kerala14 hours agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india3 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
-
kerala3 days agoവ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു; സിപിഎം സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്
-
india2 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
