kerala
പൊലീസ് നിഷ്ക്രിയമെന്ന് പ്രതിപക്ഷം; ‘വര്‍ഗീയ ശക്തി’കള്‍ക്കെതിരെ സി.പി.എം
തിരുവനന്തപുരം: തുടര്‍ച്ചയായുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളും അക്രമസംഭവങ്ങളും ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് വ്യക്തമാകുമ്പോഴും പൊലീസിനെ പഴിചാരാതെ ‘വര്‍ഗീയ ശക്തി’കളെന്ന ന്യായീകരണവുമായി സി.പി.എമ്മും ഇടതുമുന്നണിയും. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു പിന്നില്‍ വര്‍ഗീയ ശക്തികളാണെന്ന് ആവര്‍ത്തിച്ചുപറയുന്ന മന്ത്രിമാര്‍ പൊലീസിന്റെ നിഷ്ക്രിയത്വം കണ്ടില്ലെന്ന നടിക്കുകയാണ്.
ഇരുപത്തിനാല് മറിക്കൂറിനുള്ളില് രണ്ടുപേര്‍ കൊല്ലപ്പെട്ടിട്ടും പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ യാതൊരു അപാകതയും കാണുന്നില്ലെന്നതാണ് വിചിത്രം. അക്രമങ്ങള്‍ക്ക് പിന്നില്‍ വര്‍ഗീയ ശക്തികളാണെന്നത് പുതിയ കണ്ടുപിടുത്തമല്ല. എന്നാല്‍ കൊലപാതകങ്ങള്‍ തടയാന്‍ ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള യാതൊരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. അതേസമയം ഇരട്ടക്കൊലപാതകം നടന്ന് 24 മണിക്കൂറിനു ശേഷം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പ്രതികരണവുമായി രംഗത്തെത്തി. നാടിന്റെ നന്മക്ക് വിഘാതം സൃഷ്ടിക്കാനായി നടത്തിയ നിഷ്ഠുര കൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമുണ്ടാകുമെന്ന് പിണറായി വിജയന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
വര്‍ഗീയതയുടെയും സങ്കുചിതത്വത്തിന്റേയും വിഷവുമായി നാടിനെ അസ്വസ്ഥമാക്കുന്ന ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്തണം. പ്രകോപനനീക്കങ്ങളിലും കിംവദന്തികളിലും വശംവദരാകാതെ സമാധാനവും സൗഹാര്‍ദവും സംരക്ഷിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അതേസമയം പൊലീസ് ഇന്റലിജന്‍സ് സംവിധാനം ഫ്രീസറിലാണെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സംസ്ഥാനത്തെ സ്പെഷ്യല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ഒന്നും അറിയുന്നില്ല. സംഘര്‍ഷം അടിച്ചമര്‍ത്തണമെന്നായിരുന്നു പാലക്കാട് ജില്ലയുടെ ചുമതലയുളള മന്ത്രി കെ. കൃഷ്ണന് കുട്ടിയുടെ നിര്‍ദ്ദേശം. ഇരു സംഘടനകളുമായും കൊടുക്കല്‍ വാങ്ങല്‍ നടത്തിയ സി.പി.എമ്മും സര്‍ക്കാരുമാണ് ഇപ്പോഴത്തെ അവസ്ഥക്ക് ഉത്തരവാദികളെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
അതേസമയം സംഘര്‍ഷത്തിന്റെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് ചിലരുടെ ശ്രമമെന്നും സമാധാനം തകര്‍ക്കുന്നത് വര്‍ഗീയ കക്ഷികളെന്നും ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന് പറഞ്ഞു. ഇതുവരെ പൊലീസ് സ്വീകരിച്ച നടപടികള്‍ തൃപ്തികരമെന്നായിരുന്നു സ്പീക്കര്‍ എം.ബി രാജേഷിന്റെ പ്രതികരണം.
kerala
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; നാല് കോര്‍പറേഷനില്‍ യുഡിഎഫ് മുന്നേറ്റം
ജില്ലാ പഞ്ചായത്തുകളില്‍ യുഡിഎഫിന് ബലാബലം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചതിന് പിന്നാലെ നാല് കോര്‍പറേഷനില്‍ യുഡിഎഫ് മുന്നേറ്റം. കോഴിക്കോട്, തൃശ്ശൂര്‍,കണ്ണൂര്‍,കൊച്ചി കോര്‍പറേഷനുകളിലാണ് യുഡിഎഫ് മുന്നേറ്റം. കൊച്ചി കോര്‍പ്പറേഷനിലെ ഫോര്‍ട്ടുകൊച്ചി, ഈരവേലി , മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ യുഡിഎഫിന് ലീഡ്. തൃക്കാക്കര നഗരസഭയില്‍ രണ്ടിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ അഞ്ച് സീറ്റില്‍ യുഡിഎഫ് വിജയിച്ചു.
244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോര്‍പേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലും വോട്ടെണ്ണും. വാര്‍ഡുകളുടെ ക്രമ നമ്പര്‍ അനുസരിച്ചായിരിക്കും വോട്ടെണ്ണല്‍. തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണും. രണ്ടു ഘട്ടങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പില്‍ ആകെ 73.69 ശതമാനം പേരാണ് വോട്ട് ചെയ്തത്. 2.10 കോടിയലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
kerala
കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ അഞ്ച് സീറ്റില്‍ യുഡിഎഫിന് വിജയം
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ രണ്ട് സീറ്റില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു.
കാസര്‍കോട്: കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ അഞ്ച് സീറ്റില്‍ യുഡിഎഫിന് വിജയം. വാര്‍ഡ് ഒന്ന് ചേരങ്കൈ വെസ്റ്റില്‍ തഷ്രീഫ ബഷീര്‍, വാര്‍ഡ് മൂന്നില്‍ അടുക്കത്ത് ബയലില്‍ ഫിറോസ്, ഫിഷ് മാര്‍ക്കറ്റ് വാര്‍ഡില്‍ അബ്ദുല്‍ ജാഫര്‍, തെരുവത്ത് വാര്‍ഡില്‍ റഹ്മാന് തൊട്ടാന്‍ എന്നിവര്‍ വിജയിച്ചു. ചേരങ്കൈ ഈസ്റ്റില്‍ ആയിഷ സലാമും വിജയിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ രണ്ട് സീറ്റില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു.
kerala
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; തൃശ്ശൂരില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം
ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് 12 സീറ്റുകളില്‍ മുന്നിലാണ്.
തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചതിന് പിന്നാലെ തൃശ്ശൂരില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം. ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് 12 സീറ്റുകളില്‍ മുന്നിലാണ്. ലീഡ് നിലയില്‍ മൂന്നാമതാണ് എല്‍ഡിഎഫ്. തിരുവനന്തപുരത്ത് ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥി മുന്‍ ഡിജിപി ആര് ശ്രീലേഖ പിന്നില്‍.
കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് അഞ്ചിടത്ത് ലീഡ് ചെയ്യുന്നു. ഫോര്‍ട്ടുകൊച്ചി, ഈരവേലി , മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ യുഡിഎഫിന് ലീഡ്. തൃക്കാക്കര നഗരസഭയില്‍ രണ്ടിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോര്‍പേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലും വോട്ടെണ്ണും. വാര്‍ഡുകളുടെ ക്രമ നമ്പര്‍ അനുസരിച്ചായിരിക്കും വോട്ടെണ്ണല്‍. തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണും. രണ്ടു ഘട്ടങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പില്‍ ആകെ 73.69 ശതമാനം പേരാണ് വോട്ട് ചെയ്തത്. 2.10 കോടിയലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
india3 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala13 hours agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
-
kerala3 days agoവ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു; സിപിഎം സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്
-
india1 day agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
