Connect with us

News

ആഫ്രിക്കയില്‍ വീണ്ടും കോവിഡ് വ്യാപനം

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

Published

on

കേപ്ടൗണ്‍: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. യു.എന്നിന്റെ ആരോഗ്യ ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ് പുതിയ കണ്ടെത്തല്‍ പുറത്തുവന്നിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലാണ് കേസുകള്‍ പെട്ടന്ന് ഉയരുന്ന സാഹചര്യമുള്ളത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് വരെ നൂറുക്കണക്കിന് കേസുകള്‍ മാത്രമുണ്ടായിരുന്നത് കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ ഇത് ആയിരം കടന്നിരിക്കുകയാണ്. ഇത് ദക്ഷിണാഫ്രിക്കയില്‍ അഞ്ചാം തരംഗത്തിന്റെ തുടക്കമാണെന്ന് ആരോഗ്യ രംഗത്തുള്ളവരും ശാസ്ത്രജ്ഞരും പറയുന്നു.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ദക്ഷിണാഫ്രിക്കയിലാണ്. ഈ വര്‍ഷം ആദ്യത്തിലാണ് നാലാം തരംഗത്തില്‍ നിന്നും രാജ്യം മോചനം നേടിയത്. എന്നാല്‍ വീണ്ടും കേസുകള്‍ ഉയരാന്‍ തുടങ്ങിയത് രാജ്യത്തെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തിയിരിക്കുകയാണ്. പ്രദേശത്ത് മെയ്, ജൂണ്‍ മാസങ്ങളില്‍ തണുപ്പ് വര്‍ധിക്കുമെന്നതിനാല്‍ അഞ്ചാം തരംഗം കൂടുതല്‍ ദുരിതമാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രി ജോ ഫാല പറഞ്ഞത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും തീവ്രപചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവരിലോ മരണ സംഖ്യയിലോ വര്‍ധനവുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി മുതല്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച മുതലാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘തലയ്ക്കടിച്ച് കൊലപ്പെടുത്തി’: കൊച്ചിയില്‍ കണ്ടെത്തിയ മൃതദേഹം ലൈംഗിക തൊഴിലാളിയുടേതെന്ന് പൊലീസ്

മൃതദേഹം കിടന്ന വീടിന്റെ ഉടമ ജോര്‍ജ് കുറ്റം സമ്മതിച്ചു.

Published

on

എറണാകുളം: കൊച്ചി കോന്തുരുത്തിയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മൃതദേഹം കിടന്ന വീടിന്റെ ഉടമ ജോര്‍ജ് കുറ്റം സമ്മതിച്ചു. തലക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ലൈംഗിക തൊഴിലാളിയായ സ്ത്രീയുമായി പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പുലര്‍ച്ചെ ആറര മണിക്ക് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ആണ് പാതി ചാക്കില്‍ പൊതിഞ്ഞും, അരക്ക് താഴെ വിവസ്ത്രയുമായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് ജോര്‍ജ് എന്ന ആളെയും മദ്യലഹരിയില്‍ കാണ്ടെത്തി. പിന്നാലെ കൗണ്‍സിലര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് കൂട്ടിക്കൊണ്ടുവന്ന ലൈംഗിക തൊഴിലാളിയെ പിന്നീട് പണത്തിന്റെ പേരില്‍ തര്‍ക്കം വന്നതോടെ കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാള്‍ പറഞ്ഞു.

വീടിനകത്ത് നടത്തിയ പരിശോധനയില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

Continue Reading

kerala

വെള്ളാപ്പള്ളിയെ വെള്ളപൂശി സിപിഎം

വെള്ളാപ്പള്ളി നടേശന്‍ ഹിന്ദു വര്‍ഗീയവാദിയല്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍.

Published

on

മലപ്പുറം: വെള്ളാപ്പള്ളി നടേശന്‍ ഹിന്ദു വര്‍ഗീയവാദിയല്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. വെള്ളാപ്പള്ളി കേരളത്തിലെ പ്രധാനപ്പെട്ട ഒരു സമുദായത്തെ പ്രതിനിധാനം ചെയ്യുന്നയാളാണ്. കേരളീയ പൊതുസമൂഹത്തിന് എതിരായ പ്രവര്‍ത്തനങ്ങളോ സംസാരമോ അദ്ദേഹത്തില്‍ നിന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

india

‘ഹിന്ദുക്കളില്ലാതെ ലോകം നിലനില്‍ക്കില്ല’: അവകാശവാദവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരേ പൂര്‍വ്വികരുടെ പിന്മുറക്കാരായതിനാല്‍ ഇന്ത്യയില്‍ ആരും അഹിന്ദു ആയിരുന്നില്ലെന്ന് ഭഗവത് അവകാശപ്പെട്ടു.

Published

on

ഹിന്ദു സമൂഹം ലോകത്തെ നിലനിര്‍ത്തുന്നതില്‍ കേന്ദ്രമാണെന്നും ഹിന്ദുക്കളില്ലാതെ ലോകം നിലനില്‍ക്കില്ലെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) തലവന്‍ മോഹന്‍ ഭഗവത്. മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ഹിന്ദു സമൂഹം അനശ്വരമാണെന്ന് വാദിച്ചു, യുനാന്‍ (ഗ്രീസ്), മിസ്ര്‍ (ഈജിപ്ത്), റോം തുടങ്ങിയ സാമ്രാജ്യങ്ങളെ ഇന്ത്യ അതിജീവിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘട്ടനങ്ങള്‍ക്ക് ശേഷം മണിപ്പൂരില്‍ ആദ്യ സന്ദര്‍ശനം നടത്തുകയായിരുന്നു ആര്‍എസ്എസ് മേധാവി.

‘ഭാരതം എന്നത് അനശ്വരമായ ഒരു നാഗരികതയുടെ പേരാണ്… നമ്മുടെ സമൂഹത്തില്‍ ഞങ്ങള്‍ ഒരു ശൃംഖല സൃഷ്ടിച്ചു, അതിലൂടെ ഹിന്ദു സമൂഹം എപ്പോഴും ഉണ്ടായിരിക്കും. ഹിന്ദുക്കള്‍ ഇല്ലാതായാല്‍ ലോകം ഇല്ലാതാകും,’ അദ്ദേഹം അവകാശപ്പെട്ടു.

മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരേ പൂര്‍വ്വികരുടെ പിന്മുറക്കാരായതിനാല്‍ ഇന്ത്യയില്‍ ആരും അഹിന്ദു ആയിരുന്നില്ലെന്ന് ഭഗവത് അവകാശപ്പെട്ടു.

Continue Reading

Trending