Connect with us

kerala

മൂന്ന് ലക്ഷം അമ്മമാർക്ക് ലിറ്റിൽ കൈറ്റ്‌സ് വഴി സൈബർ സുരക്ഷാ പരിശീലനം

ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബുകൾ വഴിയാണ് മൂന്ന് ലക്ഷം രക്ഷിതാൾക്കു പരിശീലിനം നൽകുന്നത്.

Published

on

സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി അമ്മമാർക്കായി സൈബർ സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം മെയ് 7ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.

ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബുകൾ വഴിയാണ് മൂന്ന് ലക്ഷം രക്ഷിതാൾക്കു പരിശീലിനം നൽകുന്നത്. ലിറ്റിൽകൈറ്റ്‌സ് യൂണിറ്റുള്ള ഹൈസ്‌കൂളുകളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 രക്ഷിതാക്കൾക്കാണ് അവസരം.

മുപ്പതുപേർ വീതമുള്ള ബാച്ചുകളിലായി 20 വരെ പരിശീലനം നൽകും.

അരമണിക്കൂർ ദൈർഘ്യമുള്ള അഞ്ചു സെഷനുകൾ ഉൾപ്പെടെ മൂന്നു മണിക്കൂറാണ് പരിശീലനം. സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്, ഇന്റർനെറ്റിന്റെ സുരക്ഷിത ഉപയോഗം എന്നിങ്ങനെ പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്നതാണ് ഒന്നാമത്തെ സെഷൻ. മൊബൈൽ ഫോണിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന ഒ.ടി.പി, പിൻ തുടങ്ങിയ പാസ്‌വേഡുകളുടെ സുരക്ഷ വിവരിക്കുന്ന രണ്ടാം സെഷനിൽ ‘രക്ഷിതാവും കുട്ടിയും മൊബൈൽ ഫോൺ ഉപയോഗവും’ എന്ന ഭാഗവും ചർച്ച ചെയ്യും. വ്യാജവാർത്തകളെ കണ്ടെത്താനും തിരിച്ചറിയാനും പരിശോധിക്കാനും കഴിയുന്നതോടൊപ്പം വ്യാജവാർത്തകളെ തടയാൻകൂടി സഹായിക്കുന്ന ‘വാർത്തകളുടെ കാണാലോകം’ (ഫേക്ക് ന്യൂസ് തിരിച്ചറിയൽ, ഫാക്ട് ചെക്കിംഗ്.) ആണ് മൂന്നാം സെഷൻ. ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്ന നാലാം സെഷനിൽ സൈബർ ആക്രമണങ്ങളും ഓൺലൈൻ പണമിടപാടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചർച്ച ചെയ്യും. ഇന്റർനെറ്റ് അനന്ത സാധ്യതകളിലേക്കുള്ള ലോകം എന്ന അഞ്ചാം സെഷനോടെ ക്ലാസുകൾ അവസാനിക്കും.

പരിശീലനത്തിന് ഓരോ സ്‌കൂളിലേയും ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായ നാലു കുട്ടികളും കൈറ്റ് മാസ്റ്റർമാരായ അധ്യാപകരും നേതൃത്വം നൽകും. പരിശീലന പരിപാടിക്കായി 4000 അധ്യാപകരും 8000 കുട്ടികളും ഉൾപ്പെടുന്ന പന്ത്രണ്ടായിരത്തിലധികം പരിശീലകർക്കുള്ള പരിശീലനം പൂർത്തിയായതായി കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. പരിശീലനം ലഭിക്കുന്നതിന് അതത് ഹൈസ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളുമായി ബന്ധപ്പെടണം. ഓൺലൈൻ സംവിധാനങ്ങൾ എല്ലാ മേഖലയിലും വ്യാപിക്കുന്ന സാഹചര്യത്തിൽ അധ്യാപകർക്കും കുട്ടികൾക്കുമൊപ്പം രക്ഷിതാക്കൾക്കും സൈബർ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും സുരക്ഷിത ഉപയോഗത്തെക്കുറിച്ചും ബോധവൽക്കരണം നടത്താനാണ് പരിശീലനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടുക്കിയില്‍ സ്‌കൈ ഡൈനിംങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി

രണ്ടുമണിക്കൂറിലേറെയായി വിനോദ സഞ്ചാരികള്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.

Published

on

ഇടുക്കി ആനച്ചാലില്‍ സ്‌കൈ ഡൈനിംങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. രണ്ടുമണിക്കൂറിലേറെയായി വിനോദ സഞ്ചാരികള്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം മലപ്പുറം സ്വദേശികളായ അഞ്ചുപേരാണ് കുടുങ്ങിയത്. കുട്ടികളുടെ മാതാപിതാക്കളും ഒരു ജീവനക്കാരിയുമാണ് ഇതിലുള്ളത്. 150 ലധികം അടി ഉയരത്തിലാണ് സഞ്ചാരികള്‍ കുടങ്ങിക്കിടക്കുന്നത്. ക്രൈയിനിന്റെ തകരാണ് സ്‌കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടക്കാന്‍ കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.

രണ്ടുമാസം മുന്‍പാണ് ഈ സ്ഥാപനം തുടങ്ങിയത്. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണിത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അധികൃതര്‍ ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. എന്നാല്‍ ക്രൈയിനിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാനാകുമോ എന്നാണ് ശ്രമിക്കുന്നത്.അതിന ്‌സാധിച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ നോക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ കുടുങ്ങിക്കിടക്കുന്നവര്‍ സുരക്ഷിതരാണെന്നാണ് പറയുന്നത്.

 

Continue Reading

kerala

മലപ്പുറത്ത് കരടി ആക്രമണം: ആദിവാസി യുവാവിന് പരിക്ക്

ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര (50) നെയാണ് ആക്രമിച്ചത്.

Published

on

മലപ്പുറം കരുളായിയില്‍ കരടി ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര (50) നെയാണ് ആക്രമിച്ചത്. സംഭവസമയത്ത് അപ്രതീക്ഷിതമായി നേരിട്ടുവന്ന കരടി കീരയുടെ കാലിന് കടിയേല്‍പ്പിച്ചതാണ് പരിക്ക് ഗുരുതരമാകാന്‍ കാരണം. പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് കരടികളുടെ സാന്നിധ്യം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയിലാണ്. വനവകുപ്പ് അധികാരികള്‍ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

kerala

ബിഎല്‍ഒയെ മര്‍ദിച്ച സംഭവം; കാസര്‍കോട് സിപിഎം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍

സിപിഎം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെയാണ് ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറായ പി. അജിത്തിന് മര്‍ദ്ദനമേറ്റ കേസില്‍ റിമാന്റ് ചെയ്തത്.

Published

on

കാസര്‍കോട് ബിഎല്‍ഒയെ മര്‍ദിച്ച സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍. സിപിഎം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെയാണ് ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറായ പി. അജിത്തിന് മര്‍ദ്ദനമേറ്റ കേസില്‍ റിമാന്റ് ചെയ്തത്. എസ്‌ഐആര്‍ ക്യാമ്പിനിടെയുണ്ടായ വിഷയത്തില്‍ ബിഎല്‍ഒയെ മര്‍ദ്ദിച്ചെന്നാണ് പരാതി. സിപിഎം പാണ്ടി ലോക്കല്‍ സെക്രട്ടിയാണ് സുരേന്ദ്രന്‍.

ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ആദൂര്‍ പൊലീസാണ് കേസെടുത്തത്. ദേലംപാടി പഞ്ചായത്ത് പയറടുക്ക ബൂത്തിലെ ബിഎല്‍ഒ അജിത്തിന് നേരെയാണ് കയ്യേറ്റം ഉണ്ടായത്. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാണ് സുരേന്ദ്രന്‍.

 

Continue Reading

Trending