Connect with us

News

ആദ്യ പ്ലേ ഓഫില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും മുഖാമുഖം

ജയിക്കുന്നവര്‍ക്ക് ഫൈനല്‍ ബെര്‍ത്ത്് ഉറപ്പായതിനാല്‍ ഗംഭീര പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Published

on

കൊല്‍ക്കത്ത: ഇത് വരെ മുംബൈ കേന്ദ്രീകരിച്ചായിരുന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍. മുംബൈയിലും പൂനെയിലുമായി രണ്ട് മാസം. ഇന്ന് കളി കൊല്‍ക്കത്തയിലാണ്. ഈഡന്‍ ഗാര്‍ഡന്‍സിലാണ്. ആദ്യ പ്ലേ ഓഫില്‍ ഗുജറാത്ത്് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും മുഖാമുഖം.

ജയിക്കുന്നവര്‍ക്ക് ഫൈനല്‍ ബെര്‍ത്ത്് ഉറപ്പായതിനാല്‍ ഗംഭീര പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. തോല്‍ക്കുന്നവര്‍ക്ക് ഒരു മല്‍സരത്തില്‍ കൂടി അവസരമുണ്ടെന്നത് ആശ്വാസകരവും.പ്രാഥമിക റൗണ്ടിലെ കരുത്തരായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത്. ആദ്യമായി ഐ.പി.എല്‍ കളിക്കുന്നവര്‍ എന്ന സമ്മര്‍ദ്ദമകറ്റി ഗംഭീരമായി കളിച്ചവര്‍. 14 മല്‍സരങ്ങളില്‍ പത്തിലും ജയിച്ചവര്‍. ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതം. ഏത് ഘട്ടത്തിലും ആക്രമിക്കാനുള്ള മനസും താരങ്ങളും. ബൗളിംഗിലും അനുഭവ സമ്പത്തുള്ളവര്‍.

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് സ്ഥിരതയില്‍ പിറകിലാണെങ്കിലും പ്രാഥമിക റൗണ്ടില്‍ 14 ല്‍ ഒമ്പതില്‍ ജയം കണ്ടിട്ടുണ്ട്. ഗുജറാത്തിന് പിറകില്‍ രണ്ടാം സ്ഥാനക്കാരായാണ് പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കിയത്. ബാറ്റിംഗില്‍ ടീമിന് പ്രശ്‌നങ്ങളുണ്ട്. ജോസ് ബട്‌ലര്‍ എന്ന ഓപ്പണര്‍ റണ്‍സ് നേടുമ്പോള്‍ മാത്രമാണ് ടീമിന് വലിയ സ്‌ക്കോര്‍ സ്വന്തമാക്കാനാവുന്നത്. പക്ഷേ ബൗളിംഗില്‍ വിശ്വസ്തരായ നാല് പേരുണ്ട്. പേസര്‍മാരായ ട്രെന്‍ഡ് ബോള്‍ട്ടും പ്രസീത് കൃഷ്ണയും സ്പിന്നര്‍മാരായ യൂസവേന്ദ്ര ചാഹലും രവിചന്ദ്രന്‍ അശ്വിനും. ടീമിന്റെ പ്രധാന വിജയ ഘടകം പലപ്പോഴും ബൗളര്‍മാരായിരുന്നു.

ലങ്കക്കാരനായ കുമാര്‍ സങ്കക്കാരയാണ് രാജസ്ഥാനെ ഒരുക്കുന്നത്. അദ്ദേഹം ശുഭാപ്തി വിശ്വാസത്തിലാണ്. ബട്‌ലര്‍ വലിയ സ്‌ക്കോര്‍ നേടുമെന്നും ഗുജറാത്തിനെ തോല്‍പ്പിക്കാനാവുമെന്നുമാണ് സങ്ക പറയുന്നതെങ്കില്‍ ഗുജറാത്തിന്റെ നായകന്‍ ഹാര്‍ദ്ദിക് സമ്മര്‍ദ്ദമില്ലെന്നാണ് വിശദീകരിക്കുന്നത്. രാജസ്ഥാന്‍ നന്നായി കളിക്കുന്നവരാണ്. നല്ല ബാറ്റര്‍മാരും ബൗളര്‍മാരും. പക്ഷേ അവരെ പ്രാഥമിക റൗണ്ടില്‍ തോല്‍പ്പിക്കാനായതാണ് ഞങ്ങളുടെ കരുത്ത്. പക്ഷേ കളി ഈഡനിലായതിനാല്‍ കാര്യങ്ങള്‍ എളുപ്പമല്ലെന്നും നായകന്‍ പറഞ്ഞു. മല്‍സരം 7-30 മുതല്‍.

ഈഡന്‍ നിറയും

കൊല്‍ക്കത്ത: കൂറെ കാലമായി ഈഡന്‍ ഗാര്‍ഡന്‍ നിറഞ്ഞ് കണ്ടിട്ട്. രാജ്യത്തെ ഏറ്റവും മികച്ച മൈതാനങ്ങളിലൊന്നായ ഈഡനില്‍ ഇന്ന് കോവിഡ് നിയന്ത്രണങ്ങളൊന്നുമില്ല. എല്ലാവര്‍ക്കും ടിക്കറ്റുണ്ട്. അതിനാല്‍ തന്നെ ഗ്യാലറി നിറയാനാണ് സാധ്യത. വലിയ വേദിയായതിനാല്‍ വലിയ സ്‌ക്കോര്‍ നേടുക എളുപ്പമായിരിക്കില്ല. തുടക്കത്തില്‍ പേസും പിന്നെ സ്പിന്നുമാണ് ഈഡനിലെ പ്ലസ്. അതിനാല്‍ ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ഒരു പോലെ സാധ്യതയുണ്ട്.

ബട്‌ലര്‍ ഷമി

കൊല്‍ക്കത്ത: രണ്ട് കിടിലന്‍ സെഞ്ച്വറികള്‍ക്ക് ശേഷം ജോസ് ബട്‌ലറുടെ ബാറ്റ് ആക്രമണവീര്യം പൂണ്ടിട്ടില്ല. ഇന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്വാളിഫയറില്‍ ഇംഗ്ലീഷുകാരന്‍ വെടിക്കെട്ട് നടത്തുമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാന്‍ ആരാധകര്‍. ഗുജറാത്ത് സീമര്‍ മുഹമ്മദ് ഷമിയും ബട്‌ലറും തമ്മിലുള്ള പോരാട്ടത്തില്‍ ആര് ജയിക്കുമെന്നതാ പ്രധാനം. ഗുജറാത്തിന്റെ ന്യൂ ബോള്‍ ബൗളറാണ് ഷമി. അനുഭവ സമ്പന്നന്‍. തുടക്കത്തിലെ സാഹചര്യങ്ങള്‍ ഷമി ഉപയോഗപ്പെടുത്തിയാല്‍ ബട്‌ലറുടെ ആക്രമണം നടക്കില്ല. ബട്‌ലര്‍ അല്‍പ്പസമയം ക്രീസില്‍ ചെലവഴിച്ചാല്‍ രാജസ്ഥാന്റെ സ്‌ക്കോര്‍ കുതിച്ചുയരും. ആ തുടക്കം ഉപയോഗപ്പെടുത്താന്‍ സഞ്ജു, ദേവ്ദത്ത്് പടിക്കല്‍, ഹെത്തിമര്‍ തുടങ്ങിയവരുണ്ട്. ഇന്നത്തെ ഓപ്പണിംഗ് സഖ്യം ബട്‌ലറും ജയ്‌സ്‌വാളുമാണെന്ന് സഞ്ജു സൂചിപ്പിച്ചു. നായകന്‍ പതിവ് പോലെ മൂന്നാം നമ്പറില്‍. നാലില്‍ ദേവ്ദത്ത്. പിന്നെ കളിയെ ആശ്രയിച്ചാണ്. അഞ്ചാം നമ്പറില്‍ അശ്വിനെ ഇറക്കി പരീക്ഷണം നടത്താനും റെഡി. ഹെത്തിമര്‍ ഫിനിഷറാണ്. ആ ഘട്ടത്തില്‍ അദ്ദേഹവും വരും. സാമാന്യ സ്‌ക്കോര്‍ സ്വന്തമാക്കിയാല്‍ അത് പ്രതിരോധിക്കാന്‍ ബോള്‍ട്ടും പ്രസീതും ചാഹലും അശ്വിനു ധാരാളമാണെന്നാണ് സഞ്ജു കരുതുന്നത്. അപാര ഫോമിലാണ് ചാഹല്‍. സീസണില്‍ കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കിയ സ്പിന്നര്‍. ചാഹലിനൊപ്പം അശ്വിനും വിക്കറ്റ് വേട്ടയില്‍ കരുത്തനാണ്. ഈ രണ്ട് പേരുടെയും ഓവറുകളായിരിക്കും മല്‍സരത്തില്‍ ഗുജറാത്തിന് വെല്ലുവിളി.

ഹര്‍ദിക് ചഹല്‍

ഗുജറാത്തിന്റെ കരുത്ത് നായകന്‍ ഹാര്‍ദിക് തന്നെ. തകര്‍പ്പന്‍ ഫോമിലാണ് ഹാര്‍ദിക്. ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ വര്‍ധിത സന്തോഷം വേറെയും. ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ എന്നിവരാണ് ഇന്നിംഗ്‌സിന് തുടക്കമിടുന്നവര്‍. ഇവര്‍ക്ക് ശേഷമാണ് ഹാര്‍ദിക് വരുക. ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, രാഹുല്‍ തേവാതിയ, മാത്യു വെയിഡെ എന്നിവരും കരുത്തര്‍. ഹാര്‍ദിക്കിനെ നേരിടാന്‍ റോയല്‍സ് സ്പിന്നര്‍ യൂസവേന്ദ്ര ചാഹല്‍ ഒരുക്കമാണ്. ബൗളിംഗില്‍ ടീമിന്റെ വജ്രായുധം അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ്. ഇന്ത്യന്‍ സീമര്‍ മുഹമ്മദ് ഷമിയാണ് പുതിയ പന്തെടുക്കുക. ലോക്കി ഫെര്‍ഗൂസണ്‍, ഹാര്‍ദിക്, അല്‍സാരി ജോസഫ് എന്നിവര്‍ക്കൊപ്പം സ്പിന്നര്‍മാരായി സായ് സുദര്‍ശനുമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending