Connect with us

kerala

മരിച്ചയാള്‍ എന്ത് തെറ്റ് ചെയ്തു? കനാലില്‍ വീണ് മരിച്ചയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ് അനാസ്ഥ

വാഹനാപകടത്തില്‍ മരിച്ച സ്‌കൂട്ടര്‍ യാത്രക്കാരനെതിരെ കുറ്റപത്രം സമര്‍പ്പിച്ച മയ്യില്‍ പൊലീസ് നടപടി വിവാദമാകുന്നു.

Published

on

കണ്ണൂര്‍: വാഹനാപകടത്തില്‍ മരിച്ച സ്‌കൂട്ടര്‍ യാത്രക്കാരനെതിരെ കുറ്റപത്രം സമര്‍പ്പിച്ച മയ്യില്‍ പൊലീസ് നടപടി വിവാദമാകുന്നു. കൈവരിയില്ലാത്ത കനാലില്‍ വീണ് ദാരുണമായി മരിച്ച സ്‌കൂട്ടര്‍ യാത്രക്കാരനെ കുറ്റക്കാരനാക്കിയാണ് കണ്ണൂര്‍ കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

കൊളച്ചേരി പള്ളിപ്പറമ്പ് മുക്കിലെ മസ്‌കറ്റ് ടെയിലേഴ്‌സിന് സമീപം കനാല്‍ പാലം റോഡില്‍ നിന്ന് കനാലില്‍ വീണുമരിച്ച വ്യാപാരി പെരുമാച്ചേരി കാവുംചാല്‍ ചെങ്ങിനി ഒതയോത്ത് സിഒ ഭാസ്‌കരനെ(54)തിരെയാണ് കുറ്റപത്രം. ആറ് മാസം വരെ തടവുശിക്ഷ ലഭിക്കുന്ന 279-ാം വകുപ്പ് ചുമത്തിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസ് നല്‍കിയ കുറ്റപത്രത്തിലെ വിവരങ്ങളെ കുറിച്ച് അറിയുന്നത് കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് ഭാസ്‌കരന്റെ കുടുംബത്തിന് പിഴയടക്കാന്‍ നോട്ടീസ് ലഭിച്ചതോടെയാണ്.

റോഡ് നിര്‍മാണത്തിലെ അപാകതയാണ് മരണകാരണമെന്ന പ്രദേശവാസികളുടെ ആരോപണം നിലനില്‍ക്കുമ്പോഴാണ് മയ്യില്‍ പൊലീസ് അന്വേഷണം പൂര്‍ത്തീകരിച്ച് അപകടത്തില്‍ മരിച്ചയാളെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. മണിക്കൂറുകള്‍ കഴിഞ്ഞാണ് അതുവഴി വന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇടുപ്പെല്ലിനും കഴുത്തിനുമേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഭാസ്‌കരന്റെ അപകട മരണത്തെ തുടര്‍ന്ന് ജനരോഷം ഉയര്‍ന്നതോടെ പഞ്ചായത്ത് അധികൃതരുടെ ഇടപെടലിലാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അപകടം നടന്ന സ്ഥലത്ത് കൈവരി നിര്‍മിച്ചത്.

കുടുംബത്തിന് കുരുക്കായി
പൊലീസ് നടപടി

പൊതുമരാമത്ത് അധികൃതരുടെ കൃത്യവിലോപത്തെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഭാസ്‌കരന്‍ മരിച്ചതിന് പിന്നാലെ ആ വേദനയ്‌ക്കൊപ്പം കുരുക്കായി പൊലീസ് അനാസ്ഥയും. നട്ടംതിരിയണം മരിച്ചയാള്‍ക്കെതിരെ കുറ്റപത്രത്തിന്റെ രൂപത്തിലെത്തിയ ചുവപ്പ് നാടയില്‍. പ്രാഥമിക അന്വേഷണ വിവരത്തില്‍ അസ്വാഭാവിക മരണമെന്ന് എഴുതിച്ചേര്‍ത്ത പൊലീസ് തന്നെയാണ് അന്വേഷണത്തിനൊടുവില്‍ തകിടം മറിഞ്ഞത്. ഇതുകാരണം അര്‍ഹതപ്പെട്ട ഇന്‍ഷൂറന്‍സ് തുക പോലും ലഭിക്കാത്ത സാഹചര്യമാണ് കുടുംബത്തിനുണ്ടായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലം കുരീപ്പുഴയില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു: പത്തിലധികം ബോട്ടുകള്‍ കത്തിനശിച്ചു

സ്ഥലപരിമിതിയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്ത് എത്തുന്ന കാര്യത്തില്‍ വലിയ ബുദ്ധിമുട്ടുണ്ടായി.

Published

on

കൊല്ലം: കൊല്ലം കുരീപ്പുഴയില്‍ നങ്കൂരമിട്ടുനിന്ന മത്സ്യബന്ധന ബോട്ടുകളില്‍ വലിയ തീപിടിത്തം. പത്തിലധികം ബോട്ടുകളാണ് കത്തിനശിച്ചത്. സ്ഥലപരിമിതിയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്ത് എത്തുന്ന കാര്യത്തില്‍ വലിയ ബുദ്ധിമുട്ടുണ്ടായി.

തീപിടിത്തത്തെ തുടര്‍ന്ന് 20-ലധികം ഗ്യാസ് സിലിണ്ടറുകള്‍ക്കും തീപിടിച്ചതോടെ സാഹചര്യം കൂടുതല്‍ ഗുരുതരമായി. നാട്ടുകാര്‍ ബോട്ടുകളുടെ കെട്ടഴിച്ചുവിട്ടതോടെ വലിയ അപകടം ഒഴിവാക്കാനായി. തീപിടിത്തത്തിന്റെ കാരണം വ്യക്തതയില്ല.

രണ്ടാഴ്ച മുമ്പും ഇതേ പ്രദേശത്ത് സമാനമായ തീപിടിത്തം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. തിരുവനന്തപുരം പുഴയൂര്‍ സ്വദേശികളുടേതാണ് ബഹുഭാഗം ബോട്ടുകളും. കത്തിയ ചില ബോട്ടുകള്‍ തീയുടെ ആഘാതത്തില്‍ ഒഴുകിപ്പോയി.

 

Continue Reading

kerala

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി

Published

on

കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി. പവന്റെ വിലയില്‍ 400 രൂപയുടെ കുറവുണ്ടായി. നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 95,440 രൂപയാണ് വില. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ തുടരുകയാണ്. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു.

ഇതോടെ ഈ മാസത്തെ ഉയര്‍ന്ന നിരക്കായ ഗ്രാമിന് 11,980 രൂപയിലും പവന് 95,840 രൂപയിലും സ്വര്‍ണവില എത്തിയിരുന്നു. എന്നാല്‍ പിന്നീട് വില ഇടിയുകയായിരുന്നു അതേസമയം, ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് ഒമ്പത് ഡോളറിന്റെ കുറവാണ് ഉണ്ടായത്.

4,205 ഡോളറില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണം പിന്നീട് 4,198 ഡോളറിലേക്ക് താഴ്ന്നു. ഇതേസമയം, വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ നിലനില്‍ക്കുന്നത്. ഈ മാസം ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറയ്ക്കുമെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തില്‍ ഡോളര്‍ ഇന്‍ഡക്‌സില്‍ ഇടിവ് അനുഭവപ്പെടുന്നുണ്ട്. ഇതിന് അനുപാതികമായി സ്വര്‍ണവിലയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നും വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

Continue Reading

kerala

ഇടുക്കിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍

മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്.

Published

on

ഇടുക്കി: അടിമാലിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍. മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 10 ലിറ്റര്‍ വിദേശ മദ്യം എക്സൈസ് പിടിച്ചെടുത്തു.

മാങ്കുളം പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എല്‍ഡിഎഫ് കണ്‍വീനറാണ് ദിലീപ്.

Continue Reading

Trending