Connect with us

News

ധവാന്‍ ദൗത്യം

ശിഖര്‍ ധവാന്‍ എന്ന നായകന് കീഴില്‍ സീനിയേഴ്‌സ് ഇല്ലാത്ത ഇന്ത്യ. ഇന്ന് രാത്രി 7-30 മുതലാണ് മൂന്ന് മല്‍സര ഏകദിന പരമ്പര ആരംഭിക്കുന്നത്.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: തുടര്‍ച്ചയായി ആറ് ഏകദിനങ്ങളില്‍ പരാജയപ്പെട്ട വിന്‍ഡീസ്. 50 ഓവര്‍ പൂര്‍ണമായും ബാറ്റ് ചെയ്യുന്നതില്‍ നിരന്തരം വീഴ്ച്ച വരുത്തുന്ന വിന്‍ഡീസ്. ആരെയും തോല്‍പ്പിക്കാനും ആരോടും തോല്‍ക്കാനും കെല്‍പ്പുള്ള വിന്‍ഡീസ്. നിക്കോളാസ് പുരാന്‍ നയിക്കുന്ന ഈ വിന്‍ഡീസിന് ഇന്ന് മുതല്‍ പരീക്ഷണകാലമാണ്. മൈതാനത്ത് ഇന്ത്യയാണ്. ശിഖര്‍ ധവാന്‍ എന്ന നായകന് കീഴില്‍ സീനിയേഴ്‌സ് ഇല്ലാത്ത ഇന്ത്യ. ഇന്ന് രാത്രി 7-30 മുതലാണ് മൂന്ന് മല്‍സര ഏകദിന പരമ്പര ആരംഭിക്കുന്നത്.

പ്രശ്‌നങ്ങളുടെ നടുക്കടലിലാണ് വിന്‍ഡീസ്. തോറ്റ് തോറ്റ് തൊപ്പിയിടുന്നവര്‍. പുരാന്‍ ഉള്‍പ്പെടെ ക്ലാസ് താരങ്ങളുണ്ടെങ്കിലും സ്ഥിരത പ്രകടിപ്പിക്കാന്‍ ടീമിനാവുന്നില്ല. കോച്ച് ഫില്‍ സിമണ്‍സും നായകനും ടീമിനോട് പറയുന്നത് ഒരു കാര്യം മാത്രം-50 ഓവറും ബാറ്റ് ചെയ്യാന്‍ ശ്രമിക്കണം. ടീമിന് ആശ്വാസമുള്ള വലിയ വാര്‍ത്ത-മുന്‍ നായകനും ഓള്‍റൗണ്ടറുമായ ജാസോണ്‍ ഹോള്‍ഡര്‍ പരുക്കില്‍ നിന്ന് മുക്തനായി ടീമിനൊപ്പം ചേര്‍ന്നു എന്നതാണ്. നായകന്‍ പുരാന്‍ ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ വ്യക്തിഗ മികവില്‍ കരുത്തനായിരുന്നു. കൂടാതെ ഇന്ത്യക്കെതിരെ മെച്ചപ്പെട്ട റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്. ഇതാണ് ടീമിന് പ്രതീക്ഷ നല്‍കുന്ന മറ്റൊരു ഘടകം.

ബാറ്റര്‍മാരില്‍ ഇന്ത്യ പേടിക്കേണ്ടത് പുരാനെ തന്നെ. കരീബിയന്‍ ബൗളിംഗ് സംഘത്തിലേക്ക് കീമോ പോള്‍ തിരികെ വന്നിട്ടുണ്ട്. കൈല്‍ മേയേഴ്‌സായിരിക്കും മറ്റൊരു പ്രധാനി. ഇന്ത്യന്‍ സംഘത്തില്‍ സമ്മര്‍ദ്ദമില്ല. പക്ഷേ രോഹിത് ശര്‍മ, വിരാത് കോലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ. റിഷാഭ് പന്ത് തുടങ്ങിയ സീനിയേഴ്‌സ് ഇല്ലാത്ത സാഹചര്യത്തില്‍ പകരം കളിക്കുന്നവര്‍ക്ക് ദേശീയ ടീമിലെ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണിത്. ഓപ്പണിംഗില്‍ നായകനൊപ്പം ആരാണ് എന്ന ചോദ്യത്തിനുത്തരം ഇന്ന് മാത്രമേ അറിയു. സഞ്ജു സാംസണ് കോച്ച്് രാഹുല്‍ ദ്രാവിഡ് ടീമിലിടം നല്‍കുമോ എന്ന കാര്യത്തിനും ഉത്തരമിന്നായിരിക്കും. ബുംറയും ഷമിയുമില്ലാത്ത സാഹചര്യത്തില്‍ ബൗളിംഗ് ഭാരം മുഹമ്മദ് സിറാജ്, പ്രസീത് കൃഷ്ണ എന്നിവരിലാണ്. രവിന്ദു ജഡേജ, യൂസവേന്ദ്ര ചാഹല്‍ എന്നിവര്‍ സ്പിന്നര്‍മാരാവും. പിച്ച് ബാറ്റര്‍മാര്‍ക്ക്് അനുകുലമാവുമെന്നാണ് കരുതപ്പെടുന്നത്. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മല്‍സരം ഇവിടെ നടന്നപ്പോള്‍ ബൗളിംഗ് പിച്ച് ഒരുക്കിയതില്‍ നായകന്‍ പുരാന്‍ നിരാശ പ്രകടിപ്പിച്ചിരുന്നു.

കളിക്കാര്‍

ഇന്ത്യ: ശിഖര്‍ ധവാന്‍ (നായകന്‍), റിഥുരാജ് ഗെയിക്‌വാദ്, അല്ലെങ്കില്‍ ഇഷാന്‍ കിഷന്‍, ശ്രേയാംസ് അയ്യര്‍, ദീപക് ഹുദ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, രവീന്ദു ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, പ്രസീത് കൃഷ്ണ, യൂസവേന്ദ്ര ചാഹല്‍

വിന്‍ഡീസ്: ഷായ് ഹോപ്, ബ്രെന്‍ഡന്‍ കിംഗ്, ഷംറോണ്‍ ബ്രുക്‌സ്, കൈല്‍ മേയേഴ്‌സ്, നിക്കോളാസ് പുരാന്‍ (നായകന്‍) റോവ്മാന്‍ പവല്‍, ജാസോണ്‍ ഹോള്‍ഡര്‍, അഖില്‍ ഹുസൈന്‍, അല്‍സാരി ജോസഫ്, ഗുദ്‌കേഷ് മോതി, ജെയ്ഡന്‍ സീല്‍സ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി

Published

on

വേങ്ങര ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖംമറച്ച ഒരു സ്ത്രീയുടെ ചിത്രവുമായി സി.പി.എമ്മുകാരുടെയും ബി.ജെ.പിക്കാരുടെയും വര്‍ഗ്ഗീയ പ്രചാരണം. രണ്ട് തവണ വേങ്ങര ഗ്രാമപഞ്ചായത്ത് അംഗമായി ഭരണനൈപുണ്യം തെളിയിച്ച എന്‍.ടി മൈമൂനയാണ് ഈ വാര്‍ഡിലെ സ്ഥാനാര്‍ത്ഥി. എന്നാല്‍ എസ്.പി ഫാത്തിമ നസീര്‍ എന്ന പേരിലാണ് പോസ്റ്റര്‍. ഈ പോസ്റ്റര്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് വേങ്ങര പഞ്ചായത്ത് വരണാധികാരിക്കും പോലീസിനും സ്ഥാനാര്‍ത്ഥി പരാതി നല്‍കി.

Continue Reading

kerala

കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നീട്ടി; എന്യുമറേഷന്‍ ഫോം ഈ മാസം 18 വരെ നല്‍കാം

അന്തിമ പട്ടിക ഡിസംബര്‍ 21നും കരട് വോട്ടര്‍ പട്ടിക 23നും പ്രസിദ്ധീകരിക്കും.

Published

on

തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്യുമറേഷന്‍ ഫോം തിരികെ നല്‍കാനുള്ള തീയതി ഡിസംബര്‍ 18 വരെ നീട്ടിയതായി കമ്മീഷന്‍ അറിയിച്ചു. അന്തിമ പട്ടിക ഡിസംബര്‍ 21നും കരട് വോട്ടര്‍ പട്ടിക 23നും പ്രസിദ്ധീകരിക്കും. സുപ്രീം കോടതി നിര്‍ദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കേരളത്തിലെ എസ്‌ഐആര്‍ തടയാതെയാണ് നേരത്തെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്യുമറേഷന്‍ ഫോം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവപൂര്‍വം പരിഗണിക്കണമെന്നു പരമോന്നത കോടതി തെരഞ്ഞെടുപ്പ് കമ്മീഷനു നിര്‍ദ്ദേശം നല്‍കിയിരുന്നു. എസ്‌ഐആര്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് കൂടുതല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ ഉപയോഗിക്കരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Continue Reading

india

ഗസ്സ; 6000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യുഎസ് വിസ റദ്ദാക്കിയ നടപടി; വിദേശകാര്യ മന്ത്രിയോട് ചോദ്യമുയര്‍ത്തി അഡ്വ. ഹാരിസ് ബീരാന്‍

ഗസ്സക്ക് അനുകൂലമായി പ്രതികരിച്ചതിന്റെ പേരില്‍ 6000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യു എസ് – എഫ് വണ്‍ വിസ റദ്ദാക്കി യു എസ് സര്‍ക്കാരിന്റെ തീരുമാനത്തോട് ഇന്ത്യയുടെ പ്രതികരണം എന്താണെന്ന് വ്യക്തമാക്കണമെന്ന് അഡ്വ. ഹാരിസ് ബീരാന്‍ എം പി.

Published

on

ഗസ്സക്ക് അനുകൂലമായി പ്രതികരിച്ചതിന്റെ പേരില്‍ ആറായിരത്തോളം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യു എസ് – എഫ് വണ്‍ വിസ റദ്ദാക്കി യു എസ് സര്‍ക്കാരിന്റെ തീരുമാനത്തോട് ഇന്ത്യയുടെ പ്രതികരണം എന്താണെന്ന് വ്യക്തമാക്കണമെന്ന് അഡ്വ. ഹാരിസ് ബീരാന്‍ എം പി. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനോടാണ് എം പി ചോദ്യമുന്നയിച്ചത്. കഴിഞ്ഞ ഏപ്രില്‍ 25 മുതലാണ് ചെറിയ കുറ്റങ്ങള്‍ക്ക് പോലും വിദ്യാര്‍ത്ഥികളുടേതുള്‍പ്പടെയുള്ള വിസ റദ്ദാക്കുന്നതടക്കം കടുത്ത നടപടികളിലേക്ക് യു എസ് സര്‍ക്കാര്‍ നീങ്ങിയത് എന്നും, ചില കേസുകളില്‍ നടപടികളുടെ ഭാഗമായി അവരോട് സ്വയം വിസ റദ്ദാക്കി അമേരിക്കയില്‍ നിന്നും മടങ്ങാന്‍ യു എസ് സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോഴെല്ലാം കോണ്‍സുലേറ്റുകളും, എംബസിയും വഴി ഇടപെട്ടിട്ടുണ്ടെന്നും തീവ്രത കുറഞ്ഞ കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നവരുടെ വിസ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന് യു എസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ് ജയശങ്കര്‍ രാജ്യസഭയില്‍ മറുപടി പറഞ്ഞു.

എന്നാല്‍ അത് അമേരിക്കന്‍ സര്‍ക്കാരിന്റെ സ്വന്തം അധികാരമാണെന്നും അവരുടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇങ്ങനെയുള്ള തീരുമാനങ്ങള്‍ എന്ന് യു എസ് അറിയിച്ചതായും അതോടൊപ്പം വിദ്യാര്‍ത്ഥികളുള്‍പ്പടെ അമേരിക്കയില്‍ തങ്ങുന്ന മുഴുവന്‍ ആളുകളും തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം പബ്ലിക് ആക്കണമെന്ന് യു എസ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തതായി അറിയാന്‍ കഴിഞ്ഞെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും നിയമപരമായി അമേരിക്കന്‍ വിസ സ്വയത്തമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കുന്നതോടൊപ്പം അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിയമവിരുദ്ധ ഏജന്‍സികളെ കണ്ടെത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും അഡ്വ. ഹാരിസ് ബീരാന്‍ എം.പി മാധ്യമങ്ങളോട് അഭിപ്രായം പങ്കുവച്ചു.

Continue Reading

Trending