Video Stories
ബജറ്റ് ചോര്‍ച്ച: ധനമന്ത്രി സ്വയം ശിക്ഷ ഏറ്റെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: ബജറ്റ് ചോര്‍ന്നത് ധനകാര്യമന്ത്രിയുടെ ഓഫീസില്‍നിന്നാണെന്നത് അതീവ ഗൗരവത്തോടെ കാണണമെന്നും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വയം ശിക്ഷ ഏറ്റെടുക്കാന്‍ മന്ത്രി തോമസ് ഐസക്ക് തയ്യാറാകണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇതിനുമുമ്പും ബജറ്റ് ചോര്‍ച്ച ചര്‍ച്ചാവിഷയം ആയിട്ടുണ്ടെങ്കിലും ധനകാര്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ബജറ്റ് ചോരുന്നത് ചരിത്രത്തിലാദ്യമാണ്.യു.ഡി.എഫിന്റ കാലത്ത് ‘ബജറ്റ് ഇന്‍ ബ്രീഫ്’ എന്ന ഭാഗത്തിന്റെ ഒരുപേജ് കിട്ടിയെന്നു പറഞ്ഞ് ബഹളമുണ്ടാക്കിയവാരാണ് ഇപ്പോഴത്തെ ഭരണ പക്ഷം. ധനമന്ത്രി ബജറ്റ് വായിക്കുന്നതിനുമുമ്പുതന്നെ ദൃശ്യമാധ്യമങ്ങളിലൂടെ പ്രഖ്യാപനങ്ങള്‍ ഉണ്ടായി. പ്രതിപക്ഷ നേതാവ് തന്നെ ഇത് സഭയിലുന്നയിച്ചു. പ്രശ്‌നത്തെ ഗൗരവമായി കാണുമെന്നവാക്കുകളില്‍ വിഷയത്തെ ലഘൂകരിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാരെന്ന് ഉമ്മന്‍ ചാണ്ടി കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ധനകാര്യമന്ത്രിയുടെ ഭാവനയിലുള്ള ചില സ്വപ്‌നങ്ങള്‍ മാത്രമാണ് ഈ ബജറ്റ്. ഇത് പ്രായോഗികതയുമായി പൊരുത്തപ്പെടുന്നതല്ല. ഇക്കുറിയും ധനന്ത്രി കിഫ്ബിയുടെ കാര്യമാണ് മുഖ്യമായും പറഞ്ഞിരിക്കുന്നത്. ഇത് ഈവര്‍ഷത്തെ പുതുമയുള്ള കാര്യമല്ല. കിഫ്ബി വഴി പണം കണ്ടെത്തി 2900കോടി രൂപ വിവിധ പദ്ധതികള്‍ക്കുവേണ്ടി ചെലവഴിക്കുമെന്നു കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നെങ്കിലും ഒരു രൂപ പോലും ചെലഴിച്ചിട്ടില്ല. ഫണ്ട് വിവിധ ഏജനസികളില്‍നിന്ന് സമാഹരിക്കുമെന്ന് പറഞ്ഞെങ്കിലും ഒരുവര്‍ഷം എത്രരൂപ സമാഹരിച്ചുവെന്ന് പറഞ്ഞിട്ടില്ല. നടപ്പ് വര്‍ഷം 20000 കോടി രൂപ ചെലവഴിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എവിടെ നിന്നു പണം കിട്ടും എങ്ങനെ തിരിച്ചുകൊടുക്കുമെന്നൊന്നു പറയുന്നില്ല.
കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്യുന്നതുപോലെ ആസൂത്രണ സംവിധാനത്തെ ബലഹീനമാക്കിക്കൊണ്ടുള്ള നടപടികളാണ് സംസ്ഥാന ധനകാര്യ മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മന്ത്രി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബജറ്റിനുപുറത്ത് പണം സമാഹരിക്കുകയും പുറത്ത് പരിപാടികള്‍ നടപ്പിലാക്കുകയും ചെയ്യുന്നരീതി ആശാസ്യമല്ല.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ആശ്രയ പദ്ധതി യും ബഡ്‌സ് സ്‌കൂളുളും വ്യാപകമാക്കുമെന്നുമുള്ള ധനകാര്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
film1 day ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
Cricket3 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
india3 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
india3 days ago
‘എന്തുകൊണ്ടാണ് നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം തിളയ്ക്കുന്നത്?’: പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി
-
News3 days ago
ഗസ്സയില്‍ പട്ടിണി മരണങ്ങള് 29 ആയതായി പലസ്തീന് ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തു
-
india3 days ago
വെടിവയ്പ്പ് അവസാനിപ്പിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെ; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
-
india3 days ago
വംശീയ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി മണിപ്പൂരില്‍ പ്രത്യേക എന്‍ഐഎ കോടതി രൂപീകരിച്ചു