kerala
ഗവര്‍ണറെ അപായപ്പെടുത്താന്‍ വി.സി ശ്രമിച്ചെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കണം; വി.ഡി സതീശന്‍
വൈസ് ചാന്‍സലര്‍മാരെ ഉപയോഗിച്ച് കൊണ്ട് സി.പി.എം നേതാക്കളുടെ ബന്ധുക്കളെ സര്‍വകലാശാലകളില്‍ നിയമിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഗവര്‍ണറെ അപായപ്പെടുത്താന്‍ വി.സി ശ്രമിച്ചെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.ഗവര്‍ണറെ അപായപ്പെടുത്താനും ഉപദ്രവിക്കാനും ശ്രമിച്ചതിന് പിന്നില്‍ വൈസ് ചാന്‍സിലര്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തിന്റെ സത്യാവസ്ഥയെ കുറിച്ച് അറിയില്ല. പക്ഷെ ഗവര്‍ണര്‍ അങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കില്‍ ഉന്നതനായ ഉദ്യോഗസ്ഥനെക്കൊണ്ട് അത് അന്വേഷിപ്പിച്ച് സത്യാവസ്ഥ പുറത്ത് കൊണ്ടു വരേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ഗവര്‍ണര്‍ കണ്ണൂര്‍ വി.സിക്ക് പുനര്‍നിയമനം നല്‍കിയത് ക്രമവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് പ്രതിപക്ഷം അന്നേ പറഞ്ഞതാണ്. ഗവര്‍ണര്‍ പിന്നീടത് സമ്മതിക്കുകയും ചെയ്തു. നിയമവിരുദ്ധമായി നിയമനം നേടിയ വി.സിയോട് രാജി ആവശ്യപ്പെടുകയോ പുറത്താക്കുകയോ ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ ഗവര്‍ണര്‍ അതിന് തയാറായില്ല അദ്ദേഹം പറഞ്ഞു.
വൈസ് ചാന്‍സലര്‍മാരെ ഉപയോഗിച്ച് കൊണ്ട് സി.പി.എം നേതാക്കളുടെ ബന്ധുക്കളെ സര്‍വകലാശാലകളില്‍ നിയമിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന അനധികൃത നിയമനം ചെറുപ്പക്കാര്‍ ഉള്‍പ്പെടുന്ന പൊതുസമൂഹത്തിനും അക്കാദമിക് സമൂഹത്തിനും എന്തുമാത്രം അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ മനസിലാക്കുന്നില്ല. എന്നിട്ടും ബന്ധു നിയമനങ്ങളെ ന്യായീകരിക്കുകയാണ്. 651 സ്‌കോറുള്ള ആളെ ഒഴിവാക്കി 156 സ്‌കോറുള്ള ആള്‍ക്ക് ജോലി കൊടുക്കുന്നത് കേരളത്തിന്റെ പൊതുബോധത്തോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെ സ്റ്റാഫംഗത്തിന്റെ ബന്ധുവിന് വേണ്ടിയാണ് നിയമവിരുദ്ധമായ നിയമനം നടത്തിയത്. എന്നിട്ടും മറുപടി പറയാതെ മുഖ്യമന്ത്രി എന്തിനാണ് ഒളിച്ചുകളിക്കുന്നത്? ഇതേക്കുറിച്ച് മാധ്യമങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കാത്തത് എന്തുകൊണ്ടാണ്? ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. നേരത്തെയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ബന്ധുവിനെ കേരള സര്‍വകലാശാലയില്‍ നിയമിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു. സര്‍വകലാശായിലെ നിയമനങ്ങളെല്ലാം സി.പി.എമ്മുകാര്‍ക്കല്ല, സി.പി.എം നേതാക്കളുടെ ബന്ധുക്കള്‍ക്ക് വേണ്ടി സംവരണം ചെയ്തിരിക്കുകയാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗവര്‍ണര്‍ പറയുന്ന കാര്യങ്ങളില്‍ വാസ്തവം ഉണ്ടോയെന്ന് പറയേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. തെറ്റായ നിയമനമാണ് നടന്നതെങ്കില്‍ അത് തെറ്റാണെന്ന് പറയാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രി ഈ മൗനം തുടര്‍ന്നാല്‍ അദ്ദേഹത്തിന്റെ കൂടി അറിവോടെയാണ് ഈ നിയമനം നടന്നതെന്ന് പറയേണ്ടിവരും. അനധികൃത നിയമനത്തെ കുറിച്ചാണ് ഇപ്പോള്‍ മറുപടി പറയേണ്ടത്. അതിനെ കുറിച്ച് ചോദിക്കുമ്പോള്‍ വര്‍ഗീയതയ്ക്കെതിരായ പോരാട്ടമെന്ന് പറയരുത്. വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ സി.പി.എമ്മിനേക്കാള്‍ മുന്നിലാണ് കോണ്‍ഗ്രസ് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള യുദ്ധത്തില്‍ പ്രതിപക്ഷം കക്ഷി ചേരാനില്ല. അവര്‍ എപ്പോള്‍ വേണമെങ്കില്‍ ഒത്തുതീര്‍പ്പിലെത്തും. ഏറാന്‍മൂളികളായ വി.സിമാരെ സൃഷ്ടിക്കാനുള്ള നിയമനിര്‍മ്മാണത്തിന് പിന്നാലെയാണ് സര്‍ക്കാര്‍. ഇതെല്ലാം അനധികൃത അധ്യാപക നിയമനത്തിന് വേണ്ടിയാണ്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഗുണനിലവാരമാണ് ഇവര്‍ തകര്‍ക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തെ ബന്ധു നിയമനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ ഗവര്‍ണര്‍ക്ക് കത്ത് നല്‍കും അദ്ദേഹം പറഞ്ഞു.
kerala
കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലതിക സുഭാഷിന് തോല്‍വി
യുഡിഎഫ് സ്ഥാനാർത്ഥി സുശീല ഗോപകുമാർ ആണ് വാർഡിൽ വിജയിച്ചത്.
കോട്ടയം: നഗരസഭയിൽ 48-ാം വാർഡ് തിരുനക്കരയിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ലതികാ സുഭാഷിന് തോൽവി.
യുഡിഎഫ് സ്ഥാനാർത്ഥി സുശീല ഗോപകുമാർ ആണ് വാർഡിൽ വിജയിച്ചത്.എൻസിപി സംസ്ഥാന വൈസ് പ്രസിഡൻ്റാണ് ലതികാ സുഭാഷ് .
കോട്ടയം നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാറിന്റെ ഭാര്യയാണ് സുശീല ഗോപകുമാർ.
kerala
കോട്ടയം നഗരസഭയില്‍ നാല് വാര്‍ഡുകളില്‍ യുഡിഎഫ് വിജയം
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം നഗരസഭയില്‍ നാല് വാര്‍ഡുകളില്‍ യൂഡിഎഫ് വിജയം
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം നഗരസഭയില്‍ നാല് വാര്‍ഡുകളില്‍ യൂഡിഎഫ് വിജയം
വാര്‍ഡ് 1 – ഗാന്ധിനഗര്‍ നോര്‍ത്ത് – അനു ലൂക്കോസ് (UDF)
വാര്‍ഡ് 2 – സംക്രാന്തി
റൂബി ജോയ് കണ്ണച്ചേല്‍ (UDF)
വാര്‍ഡ് – 28 പന്നിമറ്റം-
ധന്യമ്മ ഗിരീഷ് (UDF)
kerala
ബിജെപിയില്‍ നിന്നും വിമതരില്‍ നിന്നും സീറ്റ് പിടിച്ചു; കാസര്‍കോട് നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റം
കാഞ്ഞങ്ങാട്ട് ഇടതു സിറ്റിംഗ് സീറ്റില്‍ മിന്നുംജയം
കാസര്‍കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ കാസര്‍കോട് ജില്ലയിലെ നഗരസഭകളില്‍ യു.ഡി.എഫിന് നിര്‍ണായക മുന്നേറ്റം. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫ് ഒമ്പതു സീറ്റുകളില്‍ വിജയം ഉറപ്പിച്ചു.
വിജയിച്ചവര്‍: വാര്‍ഡ് ഒന്ന് ചേരങ്കൈ വെസ്റ്റില്‍ തഷ്രീഫ ബഷീര്‍.
വാര്‍ഡ് മൂന്നില്‍ അടുക്കത്ത് ബയലില്‍ ഫിറോസ് അടുക്കത്ത്ബയല്‍ വിജയം നേടി. വിമതരുടെ കയ്യിലുണ്ടായിരുന്ന ഫിഷ് മാര്‍ക്കറ്റ് വാര്‍ഡില്‍ അബ്ദുല്‍ ജാഫറും തെരുവത്ത് വാര്‍ഡില്‍ റഹ്‌മാന്‍ തൊട്ടാന്‍ എന്നിവരും വിജയിച്ചു. ബാങ്കോട്, ഖാസിലൈന്‍, ചേരങ്കൈ ഈസ്റ്റ്, ബെദിര എന്നീ വാര്‍ഡുകളിലും യുഡിഎഫ് വിജയിച്ചു. ബിജെപിയുടെ കയ്യിലുണ്ടായിരുന്ന വിദ്യാനഗര്‍ വാര്‍ഡിലും യുഡി.എഫിലെ ആയിഷ ബിഎ വിജയിച്ചു. കാഞ്ഞങ്ങാട് നഗരസഭയില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി നേരി്ട്ടു. സിറ്റിംഗ് സീറ്റിലാണ് യു.ഡി.എഫ് വിജയിച്ചത്.
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
kerala14 hours agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india3 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
-
kerala3 days agoവ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു; സിപിഎം സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്
-
india2 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
