Connect with us

kerala

മത്സ്യതൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവിക ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ നോട്ടീസ്

ഐഎന്‍എസ് ദ്രോണാചാര്യയില്‍ ഫയറിങ് പരിശീലനത്തിന് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ചോദ്യം ചെയ്യലിന് ഹാജരാകണം.

Published

on

കൊച്ചി: കടലില്‍ പോയി മടങ്ങവെ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ ഐഎന്‍എസ് ദ്രോണാചാര്യയിലുണ്ടായിരുന്ന നാവിക ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിനു ഹാജരാകാനായി കോസ്റ്റല്‍ പൊലീസ് നോട്ടീസ് നല്‍കി. കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് ഇവരെ ചോദ്യം ചെയ്യുക. ഐഎന്‍എസ് ദ്രോണാചാര്യയില്‍ ഫയറിങ് പരിശീലനത്തിന് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ചോദ്യം ചെയ്യലിന് ഹാജരാകണം.

അതേസമയം കഴിഞ്ഞ ദിവസം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ തോക്കുകള്‍ ഇന്ന് വിദഗ്ധ പരിശോധനക്ക് അയക്കും. നാവികസേനയുടെ ഇന്‍സാസ് വിഭാഗത്തില്‍പ്പെട്ട അഞ്ച് തോക്കുകളാണ് കോസ്റ്റല്‍ പൊലീസ് കസറ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending