gulf
സൗഹൃദത്തിന്റെ ഒത്തുകൂടല്‍; സാദിഖലി തങ്ങള്‍ 25ന് അബുദാബിയില്‍
സെപ്റ്റംബര്‍ 25ന് രാത്രി എട്ടുമണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും എത്തുന്നുണ്ട്.
അബുദാബി: സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റി ഒരുക്കുന്ന പരിപാടി 25ന് ഞായറാഴ്ച അബുദാബിയില്‍ നടക്കും. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യാഥിതിയായി സംബന്ധിക്കുന്ന പരിപാടിയില്‍ വിവിധ മത നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും.
സെപ്റ്റംബര്‍ 25ന് രാത്രി എട്ടുമണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും എത്തുന്നുണ്ട്.മുസ്ലിംലീഗ് പ്രസിഡണ്ട് പദവി ഏറ്റെടുത്തശേഷം ആദ്യമായി അബുദാബിയിലെത്തുന്ന തങ്ങളുടെ പരിപാടി തികച്ചും വ്യത്യസ്ഥവും മാതൃകാപരവുമായിരിക്കുമെന്ന് സംസ്ഥാന കെഎംസിസി പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍,നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് യു.അബൂദുല്ല ഫാറൂഖി ജനറല്‍ സെക്രട്ടറി അഡ്വ.കെവി മുഹമ്മദ്കുഞ്ഞി, ട്രഷറര്‍ പികെ അഹമ്മദ്,എന്നിവര്‍ വ്യക്തമാക്കി.
കേരളത്തിന്റെ മതസാഹോദര്യം ഊട്ടിയുറപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന പാണക്കാട് കുടുംബവും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും മതേതര സമൂഹത്തിന്റെ പ്രതീക്ഷയാണ്.ഓരോകാലഘട്ടങ്ങളിലും വിശിഷ്യാ കലുഷിതമായ സാഹചര്യങ്ങളില്‍പോലും സമാധാനത്തിന്റെ സന്ദേശവുമായി സയ്യിദ് കുടുംബം നടത്തിയ സേവനങ്ങള്‍ പാണക്കാട് സയ്യിദ് കുടുംബം മേതേതര കേരളത്തിന് സമര്‍പ്പിച്ച സംഭാവന ചരിത്രത്തില്‍ ഇടംനേടിയതാണ്.
അബുദാബിയിലെത്തുന്ന തങ്ങളെ സ്വീകരിക്കുന്നതിനും പരിപാടിയുടെ വിജയത്തിനുമായി 101 അംഗ സ്വാഗതം സംഘമാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വിവിധ ജില്ലാമണ്ഡലംപഞ്ചായത്ത് കമ്മിറ്റികള്‍ കണ്‍വെന്‍ഷനുകളും പ്രചാരണ പരിപാടികളും നടന്നുവരുന്നു.ഭാരവാഹികളായ മജീദ് അണ്ണാന്‍തൊടി, റഷീദ് പട്ടാമ്പി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
gulf
മദീനയില്‍ ഉംറ ബസ് ടാങ്കര്‍ കൂട്ടിയിടിച്ച് തീപിടിത്തം; കണ്ട്രോള് റൂം തുറന്നു
സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്.
മക്ക: മദീനയില്‍ ഉംറ തീര്‍ഥാടക ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാര്‍ ദാരുണമായി മരിച്ച സംഭവത്തെ തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക കണ്ട്രോള് റൂം ആരംഭിച്ചു. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയും ചെയ്യാം:
സഹായ ഡെസ്ക് നമ്പറുകള്‍:
8002440003 (ടോള്‍ ഫ്രീ)
0122614093
0126614276
0556122301
സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേര് ബസിലുണ്ടായിരുന്നു. ഇതില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 42 പേര് മരിച്ചു. ഒരു പേര് മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.
മക്കയില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുമ്പോള്‍ ബദ്റും മദീനയും തമ്മിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ ബസിന് തീപിടിച്ച് തീര്‍ത്ഥാടകര്‍ക്ക് രക്ഷപ്പെടാനായില്ല.
ബസിലുണ്ടായിരുന്നവര്‍ മുഴുവനും ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
gulf
മക്കമദീന ഹൈവേയില്‍ ഭീകരാപകടം: മരണം 42 ആയി
മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.
മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയതോടെ മരണസംഖ്യ 42 ആയി ഉയര്‍ന്നു. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.
ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര് സ്ത്രീകളും 11 പേര് കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഘത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്; ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്റ്മദീന ഹൈവേയിലുള്ള മുഫറഹാത്ത് പ്രദേശത്തുവച്ചായിരുന്നു അപകടം. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. ഉംറ കമ്പനി അപകടം സ്ഥിരീകരിച്ചിട്ടുണ്ട്.
gulf
കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല വനിത വിങ്ങിന് പുതിയ നേതൃത്വം
New Leadership for KMCC Bahrain Kozhikode District Women’s Wing
മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ച വനിതസംഗമത്തിൽ വെച്ച് ജില്ല വനിത വിങ്ങിന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു. മുസ്ലിം വിദ്യാർഥി ഫെഡറേഷൻ കാസർകോട് ജില്ല മുൻ ജനറൽ സെക്രട്ടറി ഷരീഫ് പൊവ്വൽ മുഖ്യപ്രഭാഷണം നടത്തി.
സുബൈദ പി.കെ.സി അധ്യക്ഷയായിരുന്നു. കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ, ട്രഷറർ സുബൈർ കളത്തികണ്ടി, ഓർഗനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര, വൈസ് പ്രസിഡന്റുമാരായ അശ്റഫ് തൊടന്നൂർ, മുഹമ്മദ് ഷാഫി വേളം, ഹമീദ് അയനിക്കാട്, സെക്രട്ടറിമാരായ മുനീർ ഒഞ്ചിയം, മുഹമ്മദ് സിനാൻ കാസർകോട് ജില്ല പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരം, പേരാമ്പ്ര മണ്ഡലം ജനറൽ സെക്രെട്ടറി റഷീദ് കുരിക്കൾകണ്ടി, ജില്ല പ്രവർത്തകസമിതി അംഗം ഹാഷിർ കഴുങ്ങിൽ, വനിതാ വിങ് ഭാരവാഹികളായ, മുഫ്സിന ഫാസിൻ തുടങ്ങിയവർ സംബന്ധിച്ചു.
കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് നേതൃത്വം നൽകി. ജില്ല വനിത വിങ് ഭാരവാഹികളായി പ്രസിഡന്റ് സുബൈദ പി.കെ.സി, ജനറൽ സെക്രട്ടറി ഷബാന ബഷീർ, ട്രഷറർ നസീമ നസീം, ഓർഗനൈസിങ് സെക്രട്ടറി തസ്ലീന സലീം എന്നിവരെയും വൈസ് പ്രസിഡന്റുമാരായി മുഫ്സിന ഫാസിൽ, സൽമ ജുനൈസ്, ഖൈറുന്നിസ റസാഖ്, വഹീദ ഹനീഫ്, സറീന ആർ.കെ എന്നിവരെയും സെക്രട്ടറിമാരായി ഫസീല റാഫി, ഹാജറ നിസാർ, ഫിദ ഷമീം, റമീന നാസർ, മെഹജൂബ സുഹൈർ എന്നിവരെയും തെരഞ്ഞെടുത്തു.
-
GULF6 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
Video Stories18 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

