Connect with us

kerala

നവംബര്‍ നാലിനു ശേഷം ഗവര്‍ണര്‍ വീണ്ടും വി.സിമാരുടെ രാജി ആവശ്യപ്പെട്ടേക്കും

നവംബര്‍ നാലിനുശേഷം രാജി ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍ വീണ്ടും രംഗത്തെത്തുമെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Published

on

തിരുവനന്തപുരം: വി.സിമാര്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കാനുള്ള സമയരപരിധിക്ക് ഒരാഴ്ച ബാക്കി. അടുത്ത വെളളിയാഴ്ചക്കു മുന്‍പ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കണം. അതിനുശേഷം സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ആലോചിക്കുകയാണ് രാജ്ഭവന്‍. യു.ജി.സി നിര്‍ദേശം പാലിച്ചുകൊണ്ടാണ് വി.സിമാരുടെ നിയമനം നടത്തിയതെന്ന് വിശദീകരിക്കാന്‍ വി.സിമാര്‍ക്ക് കഴിയില്ല. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത് സര്‍ക്കാരാണ്.

നിയമനത്തില്‍ ചാന്‍സലറായ ഗവര്‍ണര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് പ്രതിപക്ഷം പറയുമ്പോള്‍ താന്‍ ചെയ്ത തെറ്റ് തിരുത്താനാണ് ശ്രമിക്കുന്നതെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ നവംബര്‍ നാലിനു ശേഷം സാങ്കേതിക സര്‍വകലാശാല വി.സിക്കെതിരായ സുപ്രീംകോടതി വിധി കേരളത്തിലെ മറ്റെല്ലാ വി.സിമാര്‍ക്കും ബാധകമാകും. വി.സിമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ, സുപ്രീംകോടതിയുടെ വിധി എല്ലാ വി.സിമാര്‍ക്ക് ബാധകമെന്ന പരാമര്‍ശം ഹൈക്കോടതിയില്‍ നിന്നുണ്ടായിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ ഗവര്‍ണര്‍ കാട്ടിയ തിടുക്കമാണ് വി.സിമാരുടെ രാജി ഉടന്‍ വേണ്ടതില്ലെന്ന് കോടതി നിര്‍ദേശിച്ചത്. വി.സിമാരോട് വിശദീകരണം തേടാനുള്ള ചാന്‍സലറുടെ അധികാരം കോടതി അംഗീകരിക്കുകയും ചെയ്തു. നവംബര്‍ നാലിനുശേഷം രാജി ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍ വീണ്ടും രംഗത്തെത്തുമെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം ജനങ്ങള്‍ക്ക് ഗവര്‍ണറോടുള്ള പ്രീതി നഷ്ടമായിരിക്കുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. സുപ്രീം കോടതി വിധി വിശദമായി സി.പി.എം പരിശോധിച്ചു. വി.സിമാരെ മാറ്റേണ്ട സാഹചര്യമില്ല. വിധി പരിശോധിച്ച ശേഷമാണ് നിലപാട് പറയുന്നത്. ജനങ്ങളുടെ പ്രീതി നഷ്ടമായിരിക്കുന്നത് ഗവര്‍ണര്‍ക്ക് ആണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചന്ദ്രിക എജ്യൂ എക്‌സല്‍ വരവേറ്റ് തിരൂര്‍

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരുപാടി ഡോ: എം.പി അബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു

Published

on

തിരൂര്‍: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്ന് ആഘോഷമാക്കി തിരൂര്‍. ഇന്ന് രാവിലെ 9.30യോടെ തിരൂരിലെ തുഞ്ചന്‍പറമ്പ് മെമ്മോറിയല്‍ ഹാളിലാണ് പരിപാടി നടന്നത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരുപാടി ഡോ: എം.പി അബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

പത്താം ക്ലാസ്, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിജയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറ വില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഈ മാസം കഴിഞ്ഞ ശനിയാഴ്ച മഞ്ചേരിയിലായിരുന്നു ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന്റെ തുടക്കം. ഇന്ന് തിരൂരിലും പിന്നീട് കണ്ണൂര്‍, വയനാട്, പട്ടാമ്പി, കൊല്ലം, ആലുവ എന്നിവടങ്ങളിലായി അടുത്ത ദിവസങ്ങളിലും പരിപാടി നടക്കും.

Continue Reading

kerala

മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു; തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്.

Published

on

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്.

Continue Reading

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

Trending