Connect with us

kerala

മുഖ്യമന്ത്രി ഭരണ കാര്യങ്ങള്‍ വിശദീകരിക്കുന്നില്ല, രാജ് ഭവനിലേക്ക് വരുന്നില്ല: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മുഖ്യമന്ത്രി ഭരണകാര്യങ്ങള്‍ വിശദീകരിക്കുന്നില്ലെന്നും രാജ്ഭാവനിലേക്ക് വരുന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

Published

on

മുഖ്യമന്ത്രി ഭരണകാര്യങ്ങള്‍ വിശദീകരിക്കുന്നില്ലെന്നും രാജ്ഭാവനിലേക്ക് വരുന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒപ്പിടാത്ത ബില്ലുകള്‍ മുഖ്യമന്ത്രി ചര്‍ച്ച ചെയ്യുന്നില്ല. നിയമവിരുദ്ധവും സുപ്രീംകോടതി ഉത്തരവുകളെ ചോദ്യം ചെയ്യുന്നതുമായ ബില്ലുകള്‍ എങ്ങനെ ഒപ്പിടുമെന്നും മന്ത്രിമാരും ഉദ്യോഗസ്ഥരും രാജന്‍ വന്നിട്ട് കാര്യമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

കരുവന്നൂര്‍ ബാങ്കില്‍ പരാാതി ലഭിച്ചാല്‍ വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

നേരത്തെ സംസ്ഥാന സര്‍ക്കാറിന്റെ ബില്ലുകളില്‍ ഒപ്പിടാതെ പിടിച്ചുവെക്കുന്നു എന്ന പരാതിയുമായി ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വയനാട്ടില്‍ ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതി

ബിജെപി ഓഫീസിനായി വാടകയ്ക്ക് എടുത്ത വീട്ടില്‍ മദ്യ വിതരണം നടത്തിയെന്നാണ് പരാതി.

Published

on

വയനാട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ളവര്‍ അര്‍ധരാത്രി തിരുനെല്ലി ഉന്നതിയില്‍ എത്തിയതായാണ് സൂചന. ഏഴുമണിക്ക് ശേഷം ഉന്നതിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നിരിക്കെ എന്തിനാണ് സ്ഥാനാര്‍ഥിയടക്കം അവിടേക്ക് പോയതെന്ന് യുഡിഎഫ് ചോദിച്ചു.

അതിനിടെ, വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി മദ്യം വിതരണം ചെയ്തതായി പരാതി. പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ഒന്നാം വാര്‍ഡിലാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ബിജെപി ഓഫീസിനായി വാടകയ്ക്ക് എടുത്ത വീട്ടില്‍ മദ്യ വിതരണം നടത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പുറത്തുവന്നു.

Continue Reading

kerala

മലയാറ്റൂരിലെ വിദ്യാര്‍ഥിയുടെ മരണം; കൊലപാതകം, കുറ്റം സമ്മതിച്ച് ആണ്‍ സുഹൃത്ത്

മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

എറണാകുളം മലയാറ്റൂരിലെ വിദ്യാര്‍ഥിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ സുഹൃത്ത് അലന്‍ കുറ്റം സമ്മതിച്ചു. മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചതായാണ് മൊഴി. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിന് ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പിലാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടെത്തിയിരുന്നു. തലയില്‍ കല്ലുപയോഗിച്ച് മര്‍ദിച്ച പാടുകളുമുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ ചിത്രപ്രിയയെ കാണാനില്ലായിരുന്നു. ബംഗളൂരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ചിത്രപ്രിയ.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇതിനിടയിലാണ് സുഹൃത്ത് കുറ്റം സമ്മതിച്ചത്.

കാണാതായതിന് പിന്നാലെ ചിത്രപ്രിയയുടെ കുടുംബം കാലടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെയാണ് മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. ചിത്രപ്രിയയുടെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കും.

 

Continue Reading

kerala

മലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍

സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.

Published

on

മലയാറ്റൂരിലെ മുണ്ടങ്ങമറ്റത്ത് രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായ മുണ്ടങ്ങമറ്റം സ്വദേശി ചിത്രപ്രിയ(19)യാണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.

ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷണം നടന്നുവരികയാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. വീടിന് ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുരുത്തിപ്പറമ്പിലെ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ.

പെണ്‍കുട്ടികളുടെ ശരീരത്തില്‍ മുറിവുകളും തലയില്‍ കല്ലുപയോഗിച്ച് ഇടിച്ച പാടുകളുമുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരുവിലെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. ഇതേതുടര്‍ന്ന് കാലടി പൊലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിക്കും. ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

 

Continue Reading

Trending