Connect with us

kerala

മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി കുഞ്ഞ് മരിച്ചു

കുഞ്ഞിന് നാല് മാസമായിരുന്നു പ്രായം

Published

on

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ആളൂരില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. മണിപ്പറമ്പില്‍ എബി-ഷെല്‍ഗ ദമ്പതികളുടെ ഇളയ മകള്‍ ഹേസലാണ് മരിച്ചത്.

കുഞ്ഞിന് അനക്കമകില്ലാത്തതിനെ തുടര്‍ന്ന് ചാലക്കുടിയിലെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണ കാരണം പാല്‍ തൊണ്ടയില്‍ കുരുങ്ങിയതാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കനത്ത മഴ; മലമ്പുഴ, ബാണാസുര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

ഭാരതപ്പുഴ, കല്‍പാത്തി തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Published

on

പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി രാവിലെ 10 മണിക്ക് ശേഷം ഡാമിന്റെ നാല് ഷട്ടറുകള്‍ അഞ്ചു സെന്റീമീറ്റര്‍ വീതം തുറന്നു. നിലവില്‍ 111 . 24 മീറ്ററാണ് മലമ്പുഴ ഡാമിന്റെ ജലനിരപ്പ് .115.06 മീറ്റര്‍ വരെ ജലം സംഭരിക്കാന്‍ കഴിയും.ഡാം തുറന്നതിന് പിന്നാലെ ഭാരതപ്പുഴ, കല്‍പാത്തി തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വയനാട് ബാണാസുര സാഗര്‍ ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് തുറന്നു. ആദ്യഘട്ടത്തില്‍ ഒരു ഷട്ടര്‍ പത്തു സെന്റീമീറ്ററാണ് തുറന്നത്. കാരമന്‍ തോട്,പനംമരം പുഴയുടെ ഇരുവശം താമസിക്കുന്നവര്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഞ്ഞീരപ്പുഴ , മംഗലം ഡാം , മീങ്കര ഡാം ,ശിരുവാണി ഡാം എന്നിവയുടെ ഷട്ടറുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്.

Continue Reading

kerala

അമ്മയെ കൊലപ്പെടുത്തിയത് ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മൂലമെന്ന് മൊഴി

ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ ആടുകാണിയില്‍ വീട്ടില്‍ സിന്ധു (45) വിനെയാണ് മകന്‍ അരവിന്ദ് (23) കൊലപ്പെടുത്തിയത്.

Published

on

കോട്ടയം പള്ളിക്കത്തോട് അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകനെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ ആടുകാണിയില്‍ വീട്ടില്‍ സിന്ധു (45) വിനെയാണ് മകന്‍ അരവിന്ദ് (23) കൊലപ്പെടുത്തിയത്. ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രതി മൊഴി നല്‍കിയത്. അമ്മയുമായി ഭക്ഷണം ഉണ്ടാക്കുന്നകിനെ ചൊല്ലിടുണ്ടായ തര്‍ക്കത്തിനിടെ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. പഠിക്കാന്‍ മിടുക്കന്‍ ആയിരുന്ന അരവിന്ദ് ലഹരിക്ക് അടിമപ്പെട്ട് ബിഎഡ് പഠനം ഉപേക്ഷിച്ചതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കൊല്ലപ്പെട്ട സിന്ധു പള്ളിക്കത്തോട് കവലയില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന ആളാണ്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലാണ് സിന്ധുവിനെ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ച പ്രകാരം പൊലീസ് എത്തിയപ്പോള്‍ മൃതദേഹത്തിന് അരികില്‍ തന്നെ മകനുമുണ്ടായിരുന്നു. അമിതമായ ലഹരി ഉപയോഗം മൂലം മാനസിക പ്രശ്‌നങ്ങളുള്ള ആളാണ് മകന്‍ അരവിന്ദെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തിനുള്ള കാരണം അറിയില്ലെന്നും അരവിന്ദ് വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും അമ്മയുടെ സഹോദരി ബിന്ദു പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ മരിച്ച അരവിന്ദിനെ അമ്മ സിന്ധു കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്.

Continue Reading

kerala

കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

പിണറായി താഴെ കായലോട് എം.സി. ഹൗസില്‍ റഊഫിന്റെയും സി. സമീറയുടെയും മകന്‍ ഫര്‍ഹാന്‍ (17)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

Published

on

കണ്ണൂര്‍ ഏഴര പാറാപ്പള്ളി കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പിണറായി താഴെ കായലോട് എം.സി. ഹൗസില്‍ റഊഫിന്റെയും സി. സമീറയുടെയും മകന്‍ ഫര്‍ഹാന്‍ (17)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മമ്പറം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.
ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടാണ് ഫര്‍ഹാനെ കാണാതായത്.

കൂട്ടുകാരുമായി പാറക്കെട്ടിലിരിക്കുന്നതിനിടെ ശക്തമായ തിരമാലയില്‍പ്പെട്ട് വിദ്യാര്‍ത്ഥി കടലില്‍ വീഴുകയായിരുന്നു. സമീപത്തെ പാറക്കെട്ടില്‍ പിടിച്ചുനിന്ന സുഹൃത്തിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഫര്‍ഹാനെ കണ്ടെത്താനായില്ല. പ്രതികൂലമായ കാലാവസ്ഥയും തിരച്ചിലെ ബാധിച്ചു. ഇന്ന് രാവിലെ 6.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കണ്ണൂര്‍ കോര്‍പറേഷന്‍ ഡിവിഷന്‍ 34ല്‍ ഏഴരക്കടപ്പുറത്തെ പാറയില്‍ ഇരിക്കവെ കാല്‍ വഴുതി കടലില്‍ വീഴുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ആറര മണിയോടെയായിരുന്നു സംഭവം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് കിലോമീറ്ററുകള്‍ അകലെ മൃതദേഹം മുഴപ്പിലങ്ങാട് തീരത്തണഞ്ഞത്. ശക്തമായ കടല്‍ ക്ഷോഭത്തെ തുടര്‍ന്നു തിരമാലയില്‍ അകപ്പെടുകയായിരുന്നു. ഫയര്‍ ഫോഴ്‌സ്, കോസ്റ്റല്‍ പൊലീസ് ഉള്‍പ്പെടെ രണ്ടുദിവസം തുടര്‍ച്ചയായി തെരച്ചില്‍ നടത്തിയിരുന്നു.

ഫര്‍ഹാന്‍ അടക്കം നാലു പേരാണ് ഏഴര കടപ്പുറം കാണാനെത്തിയത്. കൂടെ വന്ന മറ്റു വിദ്യാര്‍ഥികളുടെ നിലവിളി കേട്ട് പരിസരത്തെ മത്സ്യത്തൊഴിലാളികളുള്‍പ്പെടെ ഓടിയെത്തിയെങ്കിലും കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ഫര്‍ഹാനെ രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം കായലോട് അച്ചങ്കര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Continue Reading

Trending